📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 16

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 16 >>

1 ദിനവൃത്താന്തം 16:1
ഇങ്ങനെ അവര്‍ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്‍റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:2
ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:3
അവന്‍ യിസ്രായേലില്‍ ഓ‍രോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:4
അവന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:5
ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍ , ശെമീരാമോത്ത്, യെഹീയേല്‍ , മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:6
പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ മുമ്പില്‍ നിരന്തരം കാഹളം ഊതി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:7
അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്‍റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:8
യഹോവെക്കു സ്തോത്രം ചെയ്തു; അവന്‍റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:9
അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്‍റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:10
അവന്‍റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:11
യഹോവയെയും അവന്‍റെ ശക്തിയെയും തേടുവിന്‍ ; അവന്‍റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:12
അവന്‍റെ ദാസനായ യിസ്രായേലിന്‍റെ സന്താനമേ, അവന്‍റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:13
അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓര്‍ത്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:14
അവനല്ലോ നമ്മുടെ ദൈവമായ യഹോവ[46]; അവന്‍റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:15
അവന്‍റെ വചനം ആയിരം തലമുറയോളവും അവന്‍റെ നിയമം എന്നേക്കും ഓര്‍ത്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:16
അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:17
അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:18
ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:19
നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:20
അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:21
ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:22
എന്‍റെ അഭിഷിക്തന്മാരെ തൊടരുതു; എന്‍റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:23
സര്‍വ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍ ; നാള്‍ക്കുനാള്‍ അവന്‍റെ രക്ഷയെ പ്രസ്താവിപ്പിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:24
ജാതികളുടെ നടുവില്‍ അവന്‍റെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവന്‍റെ അത്ഭുതങ്ങളും കഥിപ്പിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:25
യഹോവ[46] വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:26
ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:27
യശസ്സും തേജസ്സും അവന്‍റെ സന്നിധിയിലും ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:28
ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:29
യഹോവെക്കു അവന്‍റെ നാമത്തിന്‍റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്‍റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:30
സര്‍വ്വഭൂമിയേ, അവന്‍റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:31
സ്വര്‍ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ[46] വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:32
സമുദ്രവും അതിന്‍റെ പൂര്‍ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:33
അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പില്‍ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:34
യഹോവെക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:35
ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്‍റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:36
യിസ്രായേലിന്‍ ദൈവമായ യഹോവ[46] എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:37
ഇങ്ങനെ പെട്ടകത്തിന്‍റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്‍റെ സഹോദരന്മാരെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:38
ഓബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്‍റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായും നിര്‍ത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:39
പുരോഹിതനായ സാദോക്കിനെയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ[46] യിസ്രായേലിനോടു കല്പിച്ചിട്ടുള്ള(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:40
അവന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ യഹോവെക്കു(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:41
ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേ‍ര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:42
അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്‍റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 16:43
പിന്നെ സര്‍വ്വജനവും ഓ‍രോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു പോയി; ദാവീദും തന്‍റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.(Add Ref)|(Add Notes)