📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

സംഖ്യാപുസ്തകം : അധ്യായം 1 >>

സംഖ്യാപുസ്തകം 1:1
അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ[46] സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:2
നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേ‍ര്‍വഴി ചാര്‍ത്തി സംഘത്തിന്‍റെ ആകത്തുക എടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:3
നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:4
ഓ‍രോ ഗോത്രത്തില്‍നിന്നു തന്‍റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:5
നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:6
ശിമെയോന്‍ ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:7
യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:8
യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്‍റെ മകന്‍ നെഥനയേല്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:9
സെബൂലൂന്‍ ഗോത്രത്തില്‍ ഹോലോന്‍റെ മകന്‍ എലീയാബ്;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:10
യോസേഫിന്‍റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്‍റെ മകന്‍ ഗമലീയേല്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:11
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിദെയോനിയുടെ മകന്‍ അബീദാന്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:12
ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:13
ആശേര്‍ഗോത്രത്തില്‍ ഒക്രാന്‍റെ മകന്‍ പഗീയേല്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:14
ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ്;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:15
നഫ്താലിഗോത്രത്തില്‍ ഏനാന്‍റെ മകന്‍ അഹീര.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:16
ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:17
കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:18
രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:19
യഹോവ[46] മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:20
യിസ്രായേലിന്‍റെ മൂത്തമകനായ രൂബേന്‍റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:21
പേരുപേരായി രൂബേന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:22
ശിമെയോന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:23
പേരുപേരായി ശിമെയോന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:24
ഗാദിന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:25
ഗാദ് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:26
യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:27
യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:28
യിസ്സാഖാരിന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:29
യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:30
സെബൂലൂന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:31
പേരു പേരായി സെബൂലൂന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തി നാനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:32
യോസേഫിന്‍റെ മക്കളില്‍ എഫ്രയീമിന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:33
പേരുപേരായി എഫ്രയീംഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:34
മനശ്ശെയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:35
മനശ്ശെഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തിരുനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:36
ബെന്യാമീന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:37
ബെന്യാമീന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തി നാനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:38
ദാന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:39
ദാന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:40
ആശേരിന്‍റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:41
ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:42
നഫ്താലിയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:43
നഫ്താലിഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:44
മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന്‍ വീതം യിസ്രായേല്‍പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:45
യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:46
എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേ‍ര്‍ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:47
ഇവരുടെ കൂട്ടത്തില്‍ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:48
ലേവിഗോത്രത്തെ മാത്രം എണ്ണരുതു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:49
യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ[46] മോശെയോടു കല്പിച്ചിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:50
ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്‍റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്‍റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:51
തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:52
യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഓ‍രോരുത്തന്‍ താന്താന്‍റെ പാളയത്തിലും ഓ‍രോരുത്തന്‍ താന്താന്‍റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:53
എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല്‍ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്‍റെ കാര്യം നോക്കേണം(Add Ref)|(Add Notes)
സംഖ്യാപുസ്തകം 1:54
എന്നു യഹോവ[46] മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.(Add Ref)|(Add Notes)