📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 6 >>

സംഖ്യാപുസ്തകം 6:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ : ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിന്നു നാസീര്‍വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:3
വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണം: വീഞ്ഞിന്‍റെ കാടിയും മദ്യത്തിന്‍റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:4
തന്‍റെ നാസീര്‍വ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവന്‍ തിന്നരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:5
നാസീര്‍വ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്‍റെ തലയില്‍ തൊടരുതു; യഹോവെക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലം തികയുവോളം അവന്‍ വിശുദ്ധനായിരിക്കേണം: തലമുടി വളര്‍ത്തേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:6
അവന്‍ യഹോവെക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്‍റെ അടുക്കല്‍ ചെല്ലരുതു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:7
അപ്പന്‍ , അമ്മ, സഹോദരന്‍ , സഹോദരി എന്നിവരില്‍ ആരെങ്കിലും മരിക്കുമ്പോള്‍ അവരാല്‍ അവന്‍ തന്നെത്താന്‍ അശുദ്ധനാകരുതു; അവന്‍റെ ദൈവത്തിന്‍റെ നാസീര്‍വ്രതം അവന്‍റെ തലയില്‍ ഇരിക്കുന്നു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:8
നാസീര്‍വ്രതകാലത്തു ഒക്കെയും അവന്‍ യഹോവെക്കു വിശുദ്ധന്‍ ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:9
അവന്‍റെ അടുക്കല്‍വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്‍റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താല്‍ അവന്‍ തന്‍റെ ശുദ്ധീകരണദിവസത്തില്‍ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവന്‍ ക്ഷൌരം ചെയ്യേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:10
എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ പുരോഹിതന്‍റെ അടുക്കല്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവരേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:11
പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താല്‍ അവന്‍ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്‍റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:12
അവന്‍ വീണ്ടും തന്‍റെ നാസീര്‍ വ്രതത്തിന്‍റെ കാലം യഹോവേക്കു വേര്‍തിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന്‍ കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്‍റെ നാസീര്‍വ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:13
വ്രതസ്ഥന്‍റെ പ്രമാണം ആവിതു: അവന്‍റെ നാസീര്‍വ്രതത്തിന്‍റെ കാലം തികയുമ്പോള്‍ അവനെ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവരേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:14
അവന്‍ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന്‍ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:15
ഒരു കൊട്ടയില്‍ , എണ്ണചേര്‍ത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:16
പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു അവന്‍റെ പാപയാഗവും ഹോമയാഗവും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:17
അവന്‍ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാന യാഗമായി അര്‍പ്പിക്കേണം; പുരോഹിതന്‍ അതിന്‍റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:18
പിന്നെ വ്രതസ്ഥന്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍വെച്ചു തന്‍റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്‍റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന്‍ കീഴുള്ള തീയില്‍ ഇടേണം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:19
വ്രതസ്ഥന്‍ തന്‍റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതന്‍ ആട്ടുകൊറ്റന്‍റെ വേവിച്ച കൈക്കുറകും കൊട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്‍റെ കൈയില്‍ വെക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:20
പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:21
നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്‍റെയും അവന്‍ തന്‍റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്‍റെ നാസീര്‍വ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്‍റെയും പ്രമാണം ഇതു തന്നേ. അവന്‍ ദീക്ഷിച്ച വ്രതംപോലെ തന്‍റെ നാസീര്‍വ്രതത്തിന്‍റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവന്‍ ചെയ്യേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:22
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:23
നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങള്‍ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:24
യഹോവ[46] നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:25
യഹോവ[46] തിരുമുഖം നിന്‍റെ മേല്‍ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:26
യഹോവ[46] തിരുമുഖം നിന്‍റെ മേല്‍ ഉയര്‍ത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 6:27
ഇങ്ങനെ അവര്‍ യിസ്രായേല്‍മക്കളുടെ മേല്‍ എന്‍റെ നാമം വെക്കേണം; ഞാന്‍ അവരെ അനുഗ്രഹിക്കും.(Add Ref)|(Add Notes)