സംഖ്യാപുസ്തകം 10:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:2
വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:3
അവ ഊതുമ്പോള്‍ സഭ മുഴുവനും സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ നിന്‍റെ അടുക്കല്‍ കൂടേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:4
ഒരു കാഹളം മാത്രം ഊതിയാല്‍ യിസ്രായേലിന്‍റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര്‍ നിന്‍റെ അടുക്കല്‍ കൂടേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:5
ഗംഭീരധ്വനി ഊതുമ്പോള്‍ കിഴക്കെ പാളയങ്ങള്‍ യാത്ര പുറപ്പെടേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:6
രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കെ പാളയങ്ങള്‍ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:7
സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോള്‍ ഗംഭീരധ്വനി ഊതരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:8
അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:9
നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്‍റെ നേരെ നിങ്ങള്‍ യുദ്ധത്തിന്നു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങളെ ഓര്‍ത്തു ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:10
നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്‍റെ സന്നിധിയില്‍ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:11
അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്‍ഷ്യനിവാസത്തിന്മേല്‍നിന്നു പൊങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:12
അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:13
യഹോവ[46] മോശെമുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:14
യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:15
യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂവാരിന്‍റെ മകന്‍ നെഥനയേല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:16
സെബൂലൂന്‍ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഹേലോന്‍റെ മകന്‍ എലീയാബ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:17
അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്‍യ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:18
പിന്നെ രൂബേന്‍റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:19
ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂരിശദ്ദായിയുടെ മകന്‍ ശെലൂമിയേല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:20
ഗാദ് മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:21
അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്കു തിരുനിവാസം നിവിര്‍ത്തുകഴിയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:22
പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:23
മനശ്ശെമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി പെദാസൂരിന്‍റെ മകന്‍ ഗമലീയേല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:24
ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഗിദെയോനിയുടെ മകന്‍ അബീദാന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:25
പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍ മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേര്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:26
ആശേര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഒക്രാന്‍റെ മകന്‍ പഗീയേല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:27
നഫ്താലിമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഏനാന്‍റെ മകന്‍ അഹീര.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:28
യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:29
പിന്നെ മോശെ തന്‍റെ അമ്മായപ്പനായ രെയൂവേല്‍ എന്ന മിദ്യാനന്‍റെ മകനായ ഹോബാബിനോടു: നിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ[46] അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്രചെയ്യുന്നു; യഹോവ[46] യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:30
അവന്‍ അവനോടു: ഞാന്‍ വരുന്നില്ല; എന്‍റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:31
അതിന്നു അവന്‍ : ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:32
ഞങ്ങളോടുകൂടെ പോന്നാല്‍ യഹോവ[46] ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:33
അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:34
പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകല്‍ സമയം അവര്‍ക്കും മീതെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:35
പെട്ടകം പുറപ്പെടുമ്പോള്‍ മോശെ: യഹോവേ, എഴുന്നേല്‍ക്കേണമേ; നിന്‍റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകെക്കുന്നവര്‍ നിന്‍റെ മുമ്പില്‍ നിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 10:36
അതു വിശ്രമിക്കുമ്പോള്‍ അവന്‍ : യഹോവേ, അനേകായിരമായ യിസ്രായേലിന്‍റെ അടുക്കല്‍ മടങ്ങിവരേണമേ എന്നു പറയും.(Add Ref)|(Add Notes)