📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 25

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 25 >>

സംഖ്യാപുസ്തകം 25:1
യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:2
അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:3
യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:4
യഹോവ[46] മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:5
മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:6
എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:7
അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:8
ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:9
ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തുനാലായിരം പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:10
പിന്നെ യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:11
ഞാന്‍ എന്‍റെ തീക്ഷ്ണതയില്‍ യിസ്രായേല്‍മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയില്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്‍റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:12
ആകയാല്‍ ഇതാ, ഞാന്‍ അവന്നു എന്‍റെ സമാധാനനിയമം കൊടുക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:13
അവന്‍ തന്‍റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്‍റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്‍റെ നിയമമാകുന്നു എന്നു നീ പറയേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:14
മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേ‍ര്‍ ; അവന്‍ ശിമെയോന്‍ ഗോത്രത്തില്‍ ഒരു പ്രഭുവായ സാലൂവിന്‍റെ മകന്‍ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:15
കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേ‍ര്‍ ; അവള്‍ ഒരു മിദ്യാന്യഗോത്രത്തില്‍ ജനാധിപനായിരുന്ന സൂരിന്‍റെ മകളായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:16
പെയോരിന്‍റെ സംഗതിയിലും പെയോര്‍ നിമിത്തം ഉണ്ടായ ബാധയുടെ നാളില്‍ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്‍റെ മകള്‍ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര്‍ നിങ്ങളെ ചതിച്ചു ഉപായങ്ങളാല്‍ വലെച്ചിരിക്കകൊണ്ടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:17
നിങ്ങള്‍ അവരെ വലെച്ചു സംഹരിപ്പിന്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 25:18
എന്നു യഹോവ[46] മോശെയോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)