സംഖ്യാപുസ്തകം 26:1
ബാധ കഴിഞ്ഞശേഷം യഹോവ[46] മോശെയോടും പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാരിനോടും:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:2
യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:3
അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ വെച്ചു അവരോടു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:4
യഹോവ[46] മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരുടെ തുകയെടുപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:5
യിസ്രായേലിന്‍റെ ആദ്യജാതന്‍ രൂബേന്‍ ; രൂബേന്‍റെ പുത്രന്മാര്‍ : ഹനോക്കില്‍നിന്നു ഹനോക്ക്യകുടുംബം; പല്ലൂവില്‍നിന്നു പല്ലൂവ്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:6
ഹെസ്രോനില്‍നിന്നു ഹെസ്രോന്യ കുടുംബം; കര്‍മ്മിയില്‍നിന്നു കര്‍മ്മ്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:7
ഇവയാകുന്നു രൂബേന്യകുടുംബങ്ങള്‍ ; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:8
പല്ലൂവിന്‍റെ പുത്രന്മാര്‍ : എലീയാബ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:9
എലീയാബിന്‍റെ പുത്രന്മാര്‍ : നെമൂവേല്‍ , ദാഥാന്‍ , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്‍റെ കൂട്ടത്തില്‍ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍ തന്നേ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:10
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായ്തീര്‍ന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:11
എന്നാല്‍ കോരഹിന്‍റെ പുത്രന്മാര്‍ മരിച്ചില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:12
ശിമെയോന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍: നെമൂവേലില്‍നിന്നു നെമൂവേല്യകുടുംബം; യാമീനില്‍നിന്നു യാമീന്യകുടുംബം; യാഖീനില്‍നിന്നു യാഖീന്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:13
സേരഹില്‍നിന്നു സേരഹ്യകുടുംബം; ശാവൂലില്‍നിന്നു ശാവൂല്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:14
ശിമെയോന്യകുടുംബങ്ങളായ ഇവര്‍ ഇരുപത്തീരായിരത്തിരുനൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:15
ഗാദിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : സെഫോനില്‍നിന്നു സെഫോന്യകുടുംബം; ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുടുംബം; ശൂനിയില്‍നിന്നു ശൂനീയകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:16
ഒസ്നിയില്‍നിന്നു ഒസ്നീയകുടുംബം; ഏരിയില്‍നിന്നു ഏര്‍യ്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:17
അരോദില്‍നിന്നു അരോദ്യകുടുംബം; അരേലിയില്‍നിന്നു അരേല്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:18
അവരില്‍ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:19
യെഹൂദയുടെ പുത്രന്മാര്‍ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാന്‍ ദേശത്തു വെച്ചു മരിച്ചുപോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:20
യെഹൂദയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : ശേലയില്‍നിന്നു ശേലാന്യകുടുംബം; ഫേരെസില്‍നിന്നു ഫേരെസ്യകുടുംബം; സേരഹില്‍നിന്നു സേരഹ്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:21
ഫേരെസിന്‍റെ പുത്രന്മാര്‍ : ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുടുംബം; ഹാമൂലില്‍നിന്നു ഹാമൂല്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:22
അവരില്‍ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര്‍ എഴുപത്താറായിരത്തഞ്ഞൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:23
യിസ്സാഖാരിന്‍റെ പുത്രന്മാര്‍ കുടുംബം കുടുംബമായി ആരെന്നാല്‍ : തോലാവില്‍ നിന്നു തോലാവ്യകുടുംബം; പൂവയില്‍നിന്നു പൂവ്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:24
യാശൂബില്‍നിന്നു യാശൂബ്യകുടുംബം; ശിമ്രോനില്‍നിന്നു ശിമ്രോന്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:25
അവരില്‍ എണ്ണപ്പെട്ടവരായി യിസ്സാഖാര്‍കുടുംബങ്ങളായ ഇവര്‍ അറുപത്തു നാലായിരത്തി മുന്നൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:26
സെബൂലൂന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : സേരെദില്‍നിന്നു സേരെദ്യകുടുംബം; ഏലോനില്‍നിന്നു ഏലോന്യ കുടുംബം; യഹ്ളേലില്‍നിന്നു യഹ്ളേല്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:27
അവരില്‍ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര്‍ അറുപതിനായിരത്തഞ്ഞൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:28
യോസേഫിന്‍റെ പുത്രന്മാര്‍ കുടുംബം കുടുംബമായി ആരെന്നാല്‍ : മനശ്ശെയും എഫ്രയീമും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:29
മനശ്ശെയുടെ പുത്രന്മാര്‍ : മാഖീരില്‍നിന്നു മാഖീര്യകുടുംബം; മാഖീര്‍ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദില്‍നിന്നു ഗിലെയാദ്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:30
ഗിലെയാദിന്‍റെ പുത്രന്മാര്‍ ആരെന്നാല്‍ : ഈയേസെരില്‍ നിന്നു ഈയേസെര്‍യ്യകുടുംബം; ഹേലെക്കില്‍നിന്നു ഹേലെക്ക്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:31
അസ്രീയേലില്‍നിന്നു അസ്രീയേല്യകുടുംബം; ശേഖെമില്‍ നിന്നാു ശേഖെമ്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:32
ശെമീദാവില്‍നിന്നു ശെമീദാവ്യകുടുംബം; ഹേഫെരില്‍ നിന്നു ഹേഫെര്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:33
ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്നു പുത്രിമാര്‍ അല്ലാതെ പുത്രന്മാര്‍ ഉണ്ടായില്ല; സെലോഫഹാദിന്‍റെ പുത്രിമാര്‍ മഹ്ളാ, നോവാ, ഹൊഗ്ള, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:34
അവരില്‍ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര്‍ അമ്പത്തീരായിരത്തെഴുനൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:35
എഫ്രയീമിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുടുംബം; ബേഖെരില്‍നിന്നു ബേഖെര്യകുടുംബം; തഹനില്‍ നിന്നു തഹന്യകുടുംബം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:36
ശൂഥേലഹിന്‍റെ പുത്രന്മാര്‍ ആരെന്നാല്‍ : ഏരാനില്‍നിന്നു ഏരാന്യകടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:37
അവരില്‍ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര്‍ മുപ്പത്തീരായിരത്തഞ്ഞൂറുപേര്‍. ഇവര്‍ കുടുംബം കുടുംബമായി യോസേഫിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:38
ബെന്യാമീന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : ബേലയില്‍നിന്നു ബേലാവ്യകുടുംബം; അസ്ബേലില്‍നിന്നു അസ്ബേല്യകുടുംബം; അഹീരാമില്‍നിന്നു അഹീരാമ്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:39
ശെഫൂമില്‍നിന്നു ശെഫൂമ്യകുടുംബം; ഹൂഫാമില്‍നിന്നു ഹൂഫാമ്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:40
ബേലിയുടെ പുത്രന്മാര്‍ അര്‍ദ്ദും നാമാനും ആയിരുന്നു; അര്‍ദ്ദില്‍നിന്നു അര്‍ദ്ദ്യകുടുംബം; നാമാനില്‍നിന്നു നാമാന്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:41
ഇവര്‍ കുടുംബംകുടുംബമായി ബേന്യാമീന്‍റെ പുത്രന്മാര്‍ ; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:42
ദാന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍: ശൂഹാമില്‍നിന്നു ശൂഹാമ്യ കുടുംബം; ഇവര്‍ കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങള്‍ ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:43
ശൂഹാമ്യകുടുംബങ്ങളില്‍ എണ്ണപ്പെട്ടവര്‍ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:44
ആശേരിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : യിമ്നയില്‍നിന്നു യിമ്നീയകുടുംബം; യിശ്വയില്‍നിന്നു യിശ്വീയ കുടുംബം; ബെരീയാവില്‍നിന്നു ബെരീയാവ്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:45
ബെരീയാവിന്‍റെ പുത്രന്മാരുടെ കുടുംബംങ്ങള്‍ ആരെന്നാല്‍ : ഹേബെരില്‍നിന്നു ഹേബെര്യകുടുംബം; മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:46
ആശേരിന്‍റെ പുത്രിക്കു സാറാ എന്നു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:47
ഇവര്‍ ആശേര്‍പുത്രന്മാരുടെ കുടുംബങ്ങള്‍ , അവരില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:48
നഫ്താലിയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : യഹ്സേലില്‍നിന്നു യഹ്സേല്യകുടുംബം; ഗൂനിയില്‍നിന്നു ഗൂന്യകുടുംബം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:49
യേസെരില്‍നിന്നു യേസെര്യകുടുംബം. ശില്ലോമില്‍നിന്നു ശില്ലോമ്യ കുടുംബം(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:50
ഇവര്‍ കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങള്‍ ആകുന്നു; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി നാനൂറു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:51
യിസ്രായേല്‍മക്കളില്‍ എണ്ണപ്പെട്ട ഇവര്‍ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:52
പിന്നെ യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:53
ഇവര്‍ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:54
ആളേറെയുള്ളവര്‍ക്കും അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്‍റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:55
ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്‍റെ പേരിന്നൊത്തവണ്ണം അവര്‍ക്കും അവകാശം ലഭിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:56
ആള്‍ ഏറെയുള്ളവര്‍ക്കും കുറെയുള്ളവര്‍ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:57
ലേവ്യരില്‍ എണ്ണപ്പെട്ടവര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ : ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുടുംബം; കെഹാത്തില്‍നിന്നു കെഹാത്യകുടുംബം; മെരാരിയില്‍നിന്നു മെരാര്യകുടുംബം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:58
ലേവ്യകുടുംബങ്ങള്‍ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:59
അമ്രാമിന്‍റെ ഭാര്യെക്കു യോഖേബേദ് എന്നു പേര്‍ ; അവള്‍ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകള്‍ ; അവള്‍ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:60
അഹരോന്നു നാദാബ്, അബീഹൂ, എലെയാസാര്‍ : ഈഥാമാര്‍ എന്നിവര്‍ ജനിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:61
എന്നാല്‍ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:62
ഒരു മാസം പ്രായംമുതല്‍ മേലോട്ടു അവരില്‍ എണ്ണപ്പെട്ട ആണുങ്ങള്‍ ആകെ ഇരുപത്തുമൂവായിരം പേര്‍ ; യിസ്രായേല്‍മക്കളുടെ ഇടയില്‍ അവര്‍ക്കും അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ എണ്ണിയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:63
യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര്‍ ഇവര്‍ തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:64
എന്നാല്‍ മോശെയും അഹരോന്‍ പുരോഹിതനും സീനായിമരുഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരില്‍ ഒരുത്തനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 26:65
അവര്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോകും എന്നു യഹോവ[46] അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും ഒഴികെ അവരില്‍ ഒരുത്തനും ശേഷിച്ചില്ല.(Add Ref)|(Add Notes)