സംഖ്യാപുസ്തകം 15:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ : ഞാന്‍ നിങ്ങള്‍ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള്‍ ചെന്നിട്ടു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:3
ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:4
യഹോവെക്കു വഴിപാടു കഴിക്കുന്നവന്‍ കാല്‍ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:5
ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:6
ആട്ടുകൊറ്റനായാല്‍ ഹീനില്‍ മൂന്നിലൊന്നു എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടു വരേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:7
അതിന്‍റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:8
നേര്‍ച്ച നിവര്‍ത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:9
കിടാവിനോടുകൂടെ അരഹീന്‍ എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:10
അതിന്‍റെ പാനീയയാഗമായി അരഹീന്‍ വീഞ്ഞു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:11
കാളക്കിടാവു, ആട്ടുകൊറ്റന്‍ , കുഞ്ഞാടു, കോലാട്ടിന്‍ കുട്ടി എന്നിവയില്‍ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:12
നിങ്ങള്‍ അര്‍പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:13
സ്വദേശിയായവനൊക്കെയും യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:14
നിങ്ങളോടുകൂടെ പാര്‍ക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കില്‍ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:15
നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:16
നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:17
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:18
യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ : ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:19
ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവെക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:20
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്‍റെ ഉദര്‍ച്ചാര്‍പ്പണംപോലെ തന്നേ അതു ഉദര്‍ച്ച ചെയ്യേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:21
ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:22
യഹോവ[46] മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:23
യാതൊന്നെങ്കിലും യഹോവ[46] മോശെയോടു കല്പിച്ച നാള്‍മുതല്‍ തലമുറതലമുറയായി യഹോവ[46] മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:24
അറിയാതെ കണ്ടു അബദ്ധവശാല്‍ സഭ വല്ലതും ചെയ്തുപോയാല്‍ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവെക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:25
ഇങ്ങനെ പുരോഹിതന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാല്‍ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവെക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കയും ചെയ്തുവല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:26
എന്നാല്‍ അതു യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സര്‍വ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:27
ഒരാള്‍ അബദ്ധവശാല്‍ പാപം ചെയ്താല്‍ അവന്‍ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍കോലാട്ടിനെ അര്‍പ്പിക്കണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:28
അബദ്ധവശാല്‍ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കപ്പെടും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:29
യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:30
എന്നാല്‍ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താല്‍ അവന്‍ യഹോവയെ ദുഷിക്കുന്നു; അവനെ അവന്‍റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:31
അവന്‍ യഹോവയുടെ വചനം ധിക്കരിച്ചു അവന്‍റെ കല്പന ലംഘിച്ചു; അവനെ നിര്‍മ്മൂലമാക്കിക്കളയേണം; അവന്‍റെ അകൃത്യം അവന്‍റെമേല്‍ ഇരിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:32
യിസ്രായേല്‍മക്കള്‍ മരുഭൂമിയില്‍ ഇരിക്കുമ്പോള്‍ ശബ്ബത്ത് നാളില്‍ ഒരുത്തന്‍ വിറകു പെറുക്കുന്നതു കണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:33
അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്‍റെയും സര്‍വ്വസഭയുടെയും അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:34
അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവര്‍ അവനെ തടവില്‍ വെച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:35
പിന്നെ യഹോവ[46] മോശെയോടു: ആ മരുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:36
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ സര്‍വ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:37
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:38
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ : അവര്‍ തലമുറതലമുറയായി വസ്ത്രത്തിന്‍റെ കോണ്‍തലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോണ്‍തലെക്കലെ പൊടിപ്പില്‍ നീലച്ചരടു കെട്ടുകയും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:39
നിങ്ങള്‍ യഹോവയുടെ സകലകല്പനകളും ഓര്‍ത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:40
നിങ്ങള്‍ എന്‍റെ സകല കല്പനകളും ഓര്‍ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 15:41
നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] തന്നേ.(Add Ref)|(Add Notes)