📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 23 >>

സംഖ്യാപുസ്തകം 23:1
അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:2
ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു; ബാലാക്കും ബിലെയാമും ഓ‍രോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:3
പിന്നെ ബിലെയാം ബാലാക്കിനോടു: നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ[46] എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല്‍ കയറി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:4
ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാന്‍ ഏഴു പിഠം ഒരുക്കി ഓ‍രോ പീഠത്തിന്മേല്‍ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:5
എന്നാറെ യഹോവ[46] ഒരു വചനം ബിലെയാമിന്‍റെ നാവിന്മേല്‍ ആക്കിക്കൊടുത്തു: നീ ബാലാക്കിന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:6
അവന്‍ അവന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര്‍ എല്ലാവരും ഹോമയാഗത്തിന്‍റെ അടുക്കല്‍ നിന്നിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:7
അപ്പോള്‍ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്‍ എന്നെ അരാമില്‍നിന്നും മോവാബ്രാജാവു പൂര്‍വ്വപര്‍വ്വതങ്ങളില്‍നിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:8
ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യഹോവ[46] പ്രാകാത്തവനെ ഞാന്‍ എങ്ങനെ പ്രാകും?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:9
ശിലാഗ്രങ്ങളില്‍നിന്നു ഞാന്‍ അവനെ കാണുന്നു; ഗിരികളില്‍നിന്നു ഞാന്‍ അവനെ ദര്‍ശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നതുമില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:10
യാക്കോബിന്‍റെ ധൂളിയെ ആര്‍ക്കും എണ്ണാം? യിസ്രായേലിന്‍റെ കാലംശത്തെ ആര്‍ക്കും ഗണിക്കാം? ഭക്തന്മാര്‍ മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ; എന്‍റെ അവസാനം അവന്റേതുപോലെ ആകട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:11
ബാലാക്‍ ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്‍റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:12
അതിന്നു അവന്‍ : യഹോവ[46] എന്‍റെ നാവിന്മേല്‍ തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:13
ബാലാക്‍ അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാല്‍ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:14
ഇങ്ങനെ അവന്‍ പിസ്ഗകൊടുമുടിയില്‍ സോഫീം എന്ന മുകള്‍പ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓ‍രോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:15
പിന്നെ അവന്‍ ബാലാക്കിനോടു: ഇവിടെ നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:16
യഹോവ[46] ബിലെയാമിന്നു പ്രത്യക്ഷനായി അവന്‍റെ നാവിന്മേല്‍ ഒരു വചനം കൊടുത്തു: ബാലാക്കിന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:17
അവന്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ നിന്നിരുന്നു. അപ്പോള്‍ ബാലാക്‍ അവനോടു: യഹോവ[46] എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:18
അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേള്‍ക്ക; സിപ്പോരിന്‍റെ പുത്രാ, എനിക്കു ചെവി തരിക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:19
വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:20
അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:21
യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിപ്പാനുമില്ല; അവന്‍റെ ദൈവമായ യഹോവ[46] അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:22
ദൈവം അവരെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:23
ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:24
ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേലക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവന്‍ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:25
അപ്പോള്‍ ബാലാക്‍ ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:26
ബിലെയാം ബാലാക്കിനോടു: യഹോവ[46] കല്പിക്കുന്നതൊക്കെയും ഞാന്‍ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:27
ബാലാക്‍ ബിലെയാമിനോടു: വരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാന്‍ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:28
അങ്ങനെ ബാലാക്‍ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മുകളില്‍ കൊണ്ടുപോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:29
ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 23:30
ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു; ഓ‍രോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.(Add Ref)|(Add Notes)