📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 31 >>

സംഖ്യാപുസ്തകം 31:1
അനന്തരം യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:2
യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്‍റെ ശേഷം നീ നിന്‍റെ ജനത്തോടു ചേരും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:3
അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:4
നിങ്ങള്‍ യിസ്രായേലിന്‍റെ സകലഗോത്രങ്ങളിലും ഓ‍രോന്നില്‍നിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:5
അങ്ങനെ യിസ്രായേല്യസഹസ്രങ്ങളില്‍നിന്നു ഓ‍രോ ഗോത്രത്തില്‍ ആയിരം പേ‍ര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:6
മോശെ ഓ‍രോ ഗോത്രത്തില്‍നിന്നു ആയിരം പേ‍ര്‍ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്‍റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:7
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:8
നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍ , ഹൂര്‍ , രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്‍റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:9
യിസ്രായേല്‍മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:10
അവര്‍ പാര്‍ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:11
അവര്‍ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:12
ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്‍റെയും യിസ്രായേല്‍സഭയുടെയും അടുക്കല്‍കൊണ്ടു വന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:13
മോശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:14
എന്നാല്‍ മോശെ യുദ്ധത്തില്‍നിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:15
നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:16
ഇവരത്രേ പെയോരിന്‍റെ സംഗതിയില്‍ ബിലെയാമിന്‍റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹോതുവായതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:17
ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:18
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:19
നിങ്ങള്‍ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാര്‍ക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:20
സകലവസ്ത്രവും തോല്‍കൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:21
പുരോഹിതനായ എലെയാസാര്‍ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ[46] മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:22
പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:23
വെള്ളീയും, കാരീയം, മുതലായി തീയില്‍ നശിച്ചുപോകാത്ത സാധനമൊക്കെയും തീയില്‍ ഇട്ടെടുക്കേണം; എന്നാല്‍ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയില്‍ നശിച്ചുപോകുന്നതെല്ലാം നിങ്ങള്‍ വെള്ളത്തില്‍ മുക്കിയെടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:24
ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:25
പിന്നെ യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:26
നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:27
പടെക്കുപോയ യോദ്ധാക്കള്‍ക്കും സഭെക്കും ഇങ്ങനെ രണ്ടു ഓ‍ഹരിയായി കൊള്ള വിഭാഗിപ്പിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:28
യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റില്‍ ഒന്നു യഹോവയുടെ ഓ‍ഹരിയായി വാങ്ങേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:29
അവര്‍ക്കുംള്ള പാതിയില്‍നിന്നു അതു എടുത്തു യഹോവെക്കു ഉദര്‍ച്ചാര്‍പ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:30
എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കുള്ള പാതിയില്‍നിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതില്‍ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യര്‍ക്കും കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:31
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:32
യോദ്ധാക്കള്‍ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:33
എഴുപത്തീരായിരം മാടും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:34
അറുപത്തോരായിരം കഴുതയും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:35
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങള്‍ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:36
യുദ്ധത്തിന്നു പോയവരുടെ ഓ‍ഹരിക്കുള്ള പാതിയില്‍ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:37
ആടില്‍ യഹോവെക്കുള്ള ഓ‍ഹരി അറുനൂറ്റെഴുപത്തഞ്ചു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:38
കന്നുകാലി മുപ്പത്താറായിരം; അതില്‍ യഹോവെക്കുള്ള ഓ‍ഹരി എഴുപത്തുരണ്ടു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:39
കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതില്‍ യഹോവെക്കുള്ള ഓ‍ഹരി അറുപത്തൊന്നു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:40
ആള്‍ പതിനാറായിരം; അവരില്‍ യഹോവെക്കുള്ള ഓ‍ഹരി മുപ്പത്തി രണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:41
യഹോവെക്കു ഉദര്‍ച്ചാര്‍പ്പണമായിരുന്ന ോ‍ഹരി യഹോവ[46] മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:42
മോശെ പടയാളികളുടെ പക്കല്‍ നിന്നു യിസ്രായേല്‍മക്കള്‍ക്കു വിഭാഗിച്ചുകൊടുത്ത പാതിയില്‍നിന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:43
സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:44
മുപ്പത്താറായിരം മാടും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:45
, മുപ്പതിനായിരത്തഞ്ഞൂറു കഴുതയും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:46
പതിനാറായിരം ആളും ആയിരുന്നു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:47
യിസ്രായേല്‍മക്കളുടെ പാതിയില്‍നിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതില്‍ ഒന്നു എടുത്തു യഹോവ[46] മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:48
പിന്നെ സൈന്യസഹസ്രങ്ങള്‍ക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കല്‍ വന്നു മോശെയോടു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:49
അടിയങ്ങള്‍ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:50
അതുകൊണ്ടു ഞങ്ങള്‍ക്കു ഓ‍രോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുകൂ, കടകം എന്നിവ യഹോവയുടെ സന്നിധിയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങള്‍ യഹോവെക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:51
മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:52
സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവെക്കു ഉദര്‍ച്ചാര്‍പ്പണം ചെയ്ത പൊന്നു എല്ലാം കൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെല്‍ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:53
യോദ്ധാക്കളില്‍ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 31:54
മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ ഓ‍ര്‍മ്മെക്കായി സമാഗമനക്കുടാരത്തില്‍കൊണ്ടു പോയി.(Add Ref)|(Add Notes)