സംഖ്യാപുസ്തകം 36:1
യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:2
യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ[46] യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:3
എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയില്‍നിന്നു പൊയ്പോകും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:4
യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:5
അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതു: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:6
യഹോവ[46] ശെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:7
യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:8
യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:9
അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:10
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:11
ശെലോഫഹാദിന്‍റെ പുത്രിമാരായ മഹ്ളാ, തിര്‍സാ, ഹൊഗ്ളാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ അപ്പന്‍റെ സഹോദരന്മാരുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:12
യോസേഫിന്‍റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍ അവര്‍ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്‍റെ ഗോത്രത്തില്‍തന്നേ ഇരിക്കയും ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 36:13
യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ[46] മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.(Add Ref)|(Add Notes)