📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 19 >>

സംഖ്യാപുസ്തകം 19:1
യഹോവ[46] പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:2
യഹോവ[46] കല്പിച്ച ന്യായപ്രമാണമെന്തെന്നാല്‍ : കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളോടു പറക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:3
നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്‍റെ പക്കല്‍ ഏല്പിക്കേണം; അവന്‍ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്‍റെ മുമ്പില്‍വെച്ചു അറുക്കയും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:4
പുരോഹിതനായ എലെയാസാര്‍ വിരല്‍കൊണ്ടു അതിന്‍റെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിന്‍റെ മുന്‍ ഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:5
അതിന്‍റെ ശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം; അതിന്‍റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:6
പിന്നെ പുരോഹിതന്‍ ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍ ഇടേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:7
അനന്തരം പുരോഹിതന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:8
അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:9
പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ പശുക്കിടാവിന്‍റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേല്‍മക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:10
പശുക്കിടാവിന്‍റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേല്‍മക്കള്‍ക്കും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:11
യാതൊരു മനുഷ്യന്‍റെയും ശവം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:12
അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍ ശുദ്ധിയുള്ളവനാകും; എന്നാല്‍ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല്‍ ഏഴാം ദിവസം അവന്‍ ശുദ്ധിയുള്ളവനാകയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:13
മരിച്ചുപോയ ഒരു മനുഷ്യന്‍റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവന്‍ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലില്‍ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ . അവന്‍റെ അശുദ്ധി അവന്‍റെ മേല്‍ നില്ക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:14
കൂടാരത്തില്‍വെച്ചു ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിതു: ആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:15
മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:16
വെളിയില്‍വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്‍റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:17
അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അതില്‍ ഉറവു വെള്ളം ഒഴിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:18
പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ ഈസോപ്പു എടുത്തു വെള്ളത്തില്‍ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചു പോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:19
ശുദ്ധിയുള്ളവന്‍ അശുദ്ധനായ്തീര്‍ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍ തന്നെത്താന്‍ കഴുകേണം; സന്ധ്യെക്കു അവന്‍ ശുദ്ധിയുള്ളവനാകും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:20
എന്നാല്‍ ആരെങ്കിലും അശുദ്ധനായ്തീര്‍ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവനെ സഭയില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:21
ഇതു അവര്‍ക്കും എന്നേക്കുാമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവന്‍ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 19:22
അശുദ്ധന്‍ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.(Add Ref)|(Add Notes)