📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 33

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 33 >>

സംഖ്യാപുസ്തകം 33:1
മോശെയുടെയും അഹരോന്‍റെയും കൈക്കീഴില്‍ ഗണംഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളുടെ പ്രയാണങ്ങള്‍ ആവിതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:2
മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തില്‍ അവരുടെ താവളങ്ങള്‍ എഴുതിവെച്ചു; താവളം താവളമായി അവര്‍ ചെയ്ത പ്രയാണങ്ങള്‍ ആവിതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:3
ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര്‍ രമെസേസില്‍നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള്‍ യിസ്രായേല്‍മക്കള്‍ എല്ലാമിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:4
മിസ്രയീമ്യരോ, യഹോവ[46] തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ[46] ന്യായവിധി നടത്തിയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:5
യിസ്രായേല്‍മക്കള്‍ രമെസേസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:6
സുക്കോത്തില്‍നിന്നു അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:7
ഏഥാമില്‍നിന്നു പുറപ്പെട്ടു ബാല്‍-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവര്‍ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:8
പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്‍റെ നടവില്‍കൂടി മരുഭൂമിയില്‍ കടന്നു ഏഥാമരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴിനടന്നു മാറയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:9
മാറയില്‍നിന്നു പുറപ്പെട്ടു ഏലീമില്‍ എത്തി; ഏലീമില്‍ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവര്‍ അവിടെ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:10
ഏലീമില്‍നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:11
ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:12
സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു ദൊഫ്ക്കുയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:13
ദൊഫ്ക്കുയില്‍ നിന്നു പുറപ്പെട്ടു ആലൂശില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:14
ആലൂശില്‍ നിന്നു പുറപ്പെട്ടു രെഫീദീമില്‍ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:15
രെഫീദീമില്‍ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:16
സീനായിമരുഭൂമിയില്‍നിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:17
കിബ്രോത്ത്-ഹത്താവയില്‍ നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:18
ഹസേരോത്തില്‍നിന്നു പുറപ്പെട്ടു രിത്ത്മയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:19
രിത്തമയില്‍നിന്നു പുറപ്പെട്ടു രിമ്മോന്‍ -പേരെസില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:20
രിമ്മോന്‍ -പേരെസില്‍നിന്നു പുറപ്പെട്ടു ലിബ്നയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:21
ലിബ്നയില്‍നിന്നു പുറപ്പെട്ടു രിസ്സയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:22
രിസ്സയില്‍നിന്നു പുറപ്പെട്ടു കെഹേലാഥയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:23
കെഹേലാഥയില്‍നിന്നു പുറപ്പെട്ടു ശാഫേര്‍മലയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:24
ശാഫേര്‍മലയില്‍നിന്നു പുറപ്പെട്ടു ഹരാദയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:25
ഹരാദയില്‍നിന്നു പുറപ്പെട്ടു മകഹേലോത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:26
മകഹേലോത്തില്‍നിന്നു പുറപ്പെട്ടു തഹത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:27
തഹത്തില്‍നിന്നു പുറപ്പെട്ടു താരഹില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:28
താരഹില്‍നിന്നു പുറപ്പെട്ടു മിത്ത്ക്കുയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:29
മിത്ത്ക്കുയില്‍നിന്നു പുറപ്പെട്ടു ഹശ്മോനയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:30
ഹശ്മോനയില്‍നിന്നു പുറപ്പെട്ടു മോസേരോത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:31
മോസേരോത്തില്‍നിന്നു പുറപ്പെട്ടു ബെനേയാക്കാനില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:32
ബെനേയാക്കാനില്‍നിന്നു പുറപ്പെട്ടു ഹോര്‍ ‍-ഹഗ്ഗിദ്ഗാദില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:33
ഹോര്‍ ‍-ഹഗ്ഗിദ്ഗാദില്‍ നിന്നു പുറപ്പെട്ടു യൊത്ബാഥയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:34
യൊത്ബാഥയില്‍നിന്നു പുറപ്പെട്ടു അബ്രോനയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:35
അബ്രോനയില്‍നിന്നു പുറപ്പെട്ടു എസ്യോന്‍ -ഗേബെരില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:36
എസ്യോന്‍ -ഗേബെരില്‍നിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി. അതാകുന്നു കാദേശ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:37
അവര്‍ കാദേശില്‍നിന്നു പുറപ്പെട്ടു എദോംദേശത്തിന്‍റെ അതിരിങ്കല്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:38
പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍ പര്‍വ്വതത്തില്‍ കയറി, യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്‍റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:39
അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍വെച്ചു മരിച്ചപ്പോള്‍ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:40
എന്നാല്‍ കനാന്‍ ദേശത്തു തെക്കു പാര്‍ത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേല്‍ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:41
ഹോര്‍ പര്‍വ്വതത്തിങ്കല്‍നിന്നു അവര്‍ പുറപ്പെട്ടു സല്മോനയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:42
സല്മോനയില്‍ നിന്നു പറപ്പെട്ടു പൂനോനില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:43
പൂനോനില്‍നിന്നു പുറപ്പെട്ടു ഓ‍ബോത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:44
ഓ‍ബോത്തില്‍നിന്നു പുറപ്പെട്ടു മോവാബിന്‍റെ അതിരിങ്കല്‍ ഈയേ-അബാരീമില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:45
ഈയീമില്‍നിന്നു പുറപ്പെട്ടു ദീബോന്‍ ഗാദില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:46
ദീബോന്‍ ഗാദില്‍നിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:47
അല്മോദിബ്ളാഥയീമില്‍നിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:48
അബാരീംപര്‍വ്വതത്തിങ്കല്‍ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:49
യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ ബേത്ത്-യെശീമോത്ത് മുതല്‍ ആബേല്‍-ശിത്തീംവരെ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:50
യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:51
നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്നതെന്തെന്നാല്‍ : നിങ്ങള്‍ യോര്‍ദ്ദാന്നക്കരെ കനാന്‍ ദേശത്തേക്കു കടന്നശേഷം(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:52
ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:53
നിങ്ങള്‍ ദേശം കൈവശമാക്കി അതില്‍ കുടിപാര്‍ക്കേണം; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ ആ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:54
നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്‍റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:55
എന്നാല്‍ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയാതിരുന്നാല്‍ നിങ്ങള്‍ അവരില്‍ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളില്‍ മുള്ളുകളും പാര്‍ശ്വങ്ങളില്‍ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 33:56
അത്രയുമല്ല, ഞാന്‍ അവരോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.(Add Ref)|(Add Notes)