📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 14 >>

സംഖ്യാപുസ്തകം 14:1
അപ്പോള്‍ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:2
യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. അല്ലെങ്കില്‍ ഈ മരുഭൂമിയില്‍വെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:3
വാളാല്‍ വീഴേണ്ടതിന്നു യഹോവ[46] ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലതു? എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:4
നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:5
അപ്പോള്‍ മോശെയും അഹരോനും യിസ്രായേല്‍സഭയുടെ സര്‍വ്വസംഘത്തിന്‍റെയും മുമ്പാകെ കവിണ്ണുവീണു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:6
ദേശത്തെ ഒറ്റുനോക്കിയവരില്‍ നൂന്‍റെ മകന്‍ യോശുവയും യെഫുന്നയുടെ മകന്‍ കാലേബും വസ്ത്രം കീറി,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:7
യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതു എന്തെന്നാല്‍ : ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:8
യഹോവ[46] നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന്‍ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:9
യഹോവയോടു നിങ്ങള്‍ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവര്‍ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ[46] ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:10
എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള്‍ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തില്‍ എല്ലായിസ്രായേല്‍മക്കളും കാണ്‍കെ പ്രത്യക്ഷമായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:11
യഹോവ[46] മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:12
ഞാന്‍ അവരെ മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:13
മോശെ യഹോവയോടു പറഞ്ഞതു: എന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്‍റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:14
അവര്‍ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്‍റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്‍റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:15
നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്‍റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:16
ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവെക്കു കഴിയായ്കകൊണ്ടു അവന്‍ അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:17
യഹോവ[46] ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന്‍ ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല്‍ സന്ദര്‍ശിക്കുന്നവന്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:18
എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേ, ഇപ്പോള്‍ നിന്‍റെ ശക്തി വലുതായിരിക്കേണമേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:19
നിന്‍റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല്‍ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്‍റെ അകൃത്യം ക്ഷമിക്കേണമേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:20
അതിന്നു യഹോവ[46] അരുളിച്ചെയ്തതു: നിന്‍റെ അപേക്ഷപ്രകാരം ഞാന്‍ ക്ഷമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:21
എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:22
എന്‍റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്‍റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:23
അവരുടെ പിതാക്കന്മാരോടു ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്‍കയില്ല; എന്നെ നിരസിച്ചവര്‍ ആരും അതു കാണ്‍കയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:24
എന്‍റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്‍റെ സന്തതി അതു കൈവശമാക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:25
എന്നാല്‍ അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുന്നതുകൊണ്ടു നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:26
യഹോവ[46] പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:27
ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്‍മക്കള്‍ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:28
അവരോടു പറവിന്‍ : ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:29
ഈ മരുഭൂമിയില്‍ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണപ്പെട്ടവരായി(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:30
എന്‍റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തില്‍ ആരും ഞാന്‍ നിങ്ങളെ പാര്‍പ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:31
എന്നാല്‍ കൊള്ളയായ്പോകുമെന്നു നിങ്ങള്‍ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ അതില്‍ കടക്കുമാറാക്കും; നിങ്ങള്‍ നിരസിച്ചിരിക്കുന്ന ദേശം അവര്‍ അറിയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:32
നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയില്‍ വീഴും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:33
നിങ്ങളുടെ ശവം മരുഭൂമിയില്‍ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍ മരുഭൂമിയില്‍ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:34
ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്‍റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ചു എന്‍റെ അകല്ച അറിയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:35
എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാന്‍ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയില്‍ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്നു യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:36
ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന്‍ സംഗതി വരുത്തിയ വരും,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:37
ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:38
എന്നാല്‍ ദേശം ഒറ്റുനോക്കുവാന്‍ പോയ പുരുഷന്മാരില്‍ നൂന്‍റെ മകന്‍ യോശുവയും യെഫുന്നയുടെ പുത്രന്‍ കാലേബും മരിച്ചില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:39
പിന്നെ മോശെ ഈ വാക്കുകള്‍ യിസ്രായേല്‍മക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:40
പിറ്റേന്നു അവര്‍ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ[46] ഞങ്ങള്‍ക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങള്‍ കയറിപ്പോകുന്നു: ഞങ്ങള്‍ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളില്‍ കയറി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:41
അപ്പോള്‍ മോശെ: നിങ്ങള്‍ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:42
ശത്രുക്കളാല്‍ തോല്‍ക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ കയറരുതു; യഹോവ[46] നിങ്ങളുടെ മദ്ധ്യേ ഇല്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:43
അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില്‍ ഉണ്ടു; നിങ്ങള്‍ വാളാല്‍ വീഴും; നിങ്ങള്‍ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ[46] നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:44
എന്നിട്ടും അവര്‍ ധാര്‍ഷ്ട്യം പൂണ്ടു മലമുകളില്‍ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്‍നിന്നു പുറപ്പെട്ടില്ലതാനും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 14:45
എന്നാറെ മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോര്‍മ്മാവരെ അവരെ ഛിന്നിച്ചു ഓടിച്ചുകളഞ്ഞു.(Add Ref)|(Add Notes)