📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 5 >>

സംഖ്യാപുസ്തകം 5:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:2
സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:3
ആണായാലും പെണ്ണായാലും അവരെ പാളയത്തില്‍നിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മദ്ധ്യേ വസിക്കയാല്‍ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:4
യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു അവരെ പാളയത്തില്‍ നിന്നു പുറത്താക്കി; യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:5
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:6
നീ യിസ്രായേല്‍മക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാല്‍ ചെയ്ത പാപം(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:7
അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്‍റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:8
എന്നാല്‍ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാന്‍ അവന്നു ചാര്‍ച്ചക്കാരന്‍ ഇല്ലെങ്കില്‍ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവേക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്‍റെ ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:9
യിസ്രായേല്‍മക്കള്‍ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദര്‍ച്ചയായതൊക്കെയും അവന്നു ഇരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:10
ആരെങ്കിലും ശുദ്ധീകരിച്ചര്‍പ്പിക്കുന്ന വസ്തുക്കള്‍ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:11
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:12
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : വല്ല പുരുഷന്‍റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:13
ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭര്‍ത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവള്‍ അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:14
അവള്‍ ക്രിയയില്‍ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയായിരിക്കയും ചെയ്താല്‍ : അല്ലെങ്കില്‍ ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയല്ലാതിരിക്കയും ചെയ്താല്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:15
ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്‍റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:16
പുരോഹിതന്‍ അവളെ അടുക്കല്‍ വരുത്തി യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:17
പുരോഹിതന്‍ ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കേണം; പുരോഹിതന്‍ തിരുനിവാസത്തിന്‍റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില്‍ ഇടേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:18
പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്‍റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്‍റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:19
പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതു: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്‍റെ ദോഷം നിനക്കു വരാതിരിക്കട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:20
എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്‍റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:21
അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ[46] നിന്‍റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്‍റെ ജനത്തിന്‍റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:22
ശാപകരമായ ഈ വെള്ളം നിന്‍റെ കുടലില്‍ ചെന്നു നിന്‍റെ ഉദരം വീര്‍പ്പിക്കയും നിന്‍റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമെന്‍ , ആമെന്‍ എന്നു പറയേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:23
പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി കൈപ്പുവെള്ളത്തില്‍ കഴുകി കലക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:24
അവന്‍ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:25
പുരോഹിതന്‍ സ്ത്രീയുടെ കയ്യില്‍നിന്നു സംശയത്തിന്‍റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്തു യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:26
പിന്നെ പുരോഹിതന്‍ ഭോജനയാഗത്തില്‍ ഒരു പിടി എടുത്തു യാഗപീഠത്തിന്മേല്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്‍റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:27
അവള്‍ അശുദ്ധയായി തന്‍റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്‍റെ ജനത്തിന്‍റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:28
എന്നാല്‍ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കില്‍ അവള്‍ക്കു ദോഷം വരികയില്ല; അവള്‍ ഗര്‍ഭം ധരിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:29
ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:30
ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന്‍ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തുമ്പോള്‍ പുരോഹിതന്‍ ഈ പ്രമാണമൊക്കെയും അവളില്‍ നടത്തേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 5:31
എന്നാല്‍ പുരുഷന്‍ അകൃത്യത്തില്‍ ഓ‍ഹരിക്കാരനാകയില്ല; സ്ത്രീയോ തന്‍റെ അകൃത്യം വഹിക്കും.(Add Ref)|(Add Notes)