സംഖ്യാപുസ്തകം 27:1
അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:2
അവര്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:3
ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവെക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:4
ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്‍റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാസം തരേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:5
മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:6
യഹോവ[46] മോശെയേൂടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:7
സെലോഫ ഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കും കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:8
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:9
അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:10
അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:11
അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ[46] മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:12
അനന്തരം യഹോവ[46] മോശെയോടു കല്പിച്ചതു: ഈ അബാരീംമലയില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:13
അതു കണ്ട ശേഷം നിന്‍റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്‍റെ ജനത്തോടു ചേരും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:14
സഭയുടെ കലഹത്തിങ്കല്‍ നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്‍റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്‍റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:15
അപ്പോള്‍ മോശെ യഹോവയോടു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:16
യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കും മുമ്പായി പോകുവാനും അവര്‍ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:17
അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്‍റെയും ആത്മാക്കളുടെ ദൈവമായ യഹോവ[46] സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:18
യഹോവ[46] മോശെയോടു കല്പിച്ചതു: എന്‍റെ ആത്മാവുള്ള പുരുഷനായി നൂന്‍റെ മകനായ യോശുവയെ വിളിച്ചു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:19
അവന്‍റെ മേല്‍ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്‍റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന്നു ആജ്ഞകൊടുക്ക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:20
യിസ്രായേല്‍മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്‍റെ മഹിമയില്‍ ഒരംശം അവന്‍റെ മേല്‍ വെക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:21
അവന്‍ പുരോഹിതനായ എലെയാസാരിന്‍റെ മുമ്പാകെ നില്‍ക്കേണം; അവന്‍ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്‍റെ വാക്കുപ്രകാരം വരികയും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:22
യഹോവ[46] തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്‍റെയും സര്‍വ്വസഭയുടെയു മുമ്പാകെ നിര്‍ത്തി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 27:23
അവന്‍റെമേല്‍ കൈവെച്ചു യഹോവ[46] മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.(Add Ref)|(Add Notes)