📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 24

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 24 >>

സംഖ്യാപുസ്തകം 24:1
യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:2
ബിലെയാം തല ഉയര്‍ത്തി യിസ്രായേല്‍ ഗോത്രംഗോത്രമായി പാര്‍ക്കുന്നതു കണ്ടു; ദൈവത്തിന്‍റെ ആത്മാവു അവന്‍റെമേല്‍ വന്നു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:3
അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:4
കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു; ദൈവത്തിന്‍റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ , സര്‍വ്വശക്തന്‍റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:5
യാക്കോബേ, നിന്‍റെ കൂടാരങ്ങള്‍ യിസ്രായേലേ, നിന്‍റെ നിവാസങ്ങള്‍ എത്ര മനോഹരം!(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:6
താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെ, യഹോവ[46] നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള്‍ പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്‍പോലെ തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:7
അവന്‍റെ തൊട്ടികളില്‍നിന്നു വെള്ളം ഒഴുകുന്നു; അവന്‍റെ വിത്തിന്നു വെള്ളം ധാരാളം; അവന്‍റെ അരചന്‍ ആഗാഗിലും ശ്രേഷ്ഠന്‍ ; അവന്‍റെ രാജത്വം ഉന്നതം തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:8
ദൈവം അവനെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവന്‍ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന്‍ തകര്‍ക്കുംന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:9
അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ; നിന്നെ ശപിക്കുന്നവന്‍ ശപീക്കപ്പെട്ടവന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:10
അപ്പോള്‍ ബാലാക്കിന്‍റെ കോപം ബിലെയാമിന്‍റെ നേരെ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോടു: എന്‍റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:11
ഇപ്പോള്‍ നിന്‍റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന്‍ ഞാന്‍ വിചാരിച്ചിരുന്നു; എന്നാല്‍ യഹോവ[46] നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:12
അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്‍ തന്‍റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല; യഹോവ[46] അരുളിച്ചെയ്യുന്നതു മാത്രമേ(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:13
ഞാന്‍ പറകയുള്ളു എന്നു എന്‍റെ അടുക്കല്‍ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:14
ഇപ്പോള്‍ ഇതാ ഞാന്‍ എന്‍റെ ജനത്തിന്‍റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്‍റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാന്‍ നിന്നെ അറിയിക്കാം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:15
പിന്നെ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാല്‍ : ബെയോരിന്‍റെ മകന്‍ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:16
ദൈവത്തിന്‍റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവന്‍ , സര്‍വ്വശക്തന്‍റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:17
ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബില്‍നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും. അതു മോവാബിന്‍റെ പാര്‍ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:18
എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:19
യാക്കോബില്‍നിന്നു ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തില്‍നിന്നു നശിപ്പിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:20
അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേക്‍ ജാതികളില്‍ മുമ്പന്‍ ; അവന്‍റെ അവസാനമോ നാശം അത്രേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:21
അവന്‍ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്‍റെ നിവാസം ഉറപ്പുള്ളതു: നിന്‍റെ കൂടു പാറയില്‍ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:22
എങ്കിലും കേന്യന്നു നിര്‍മ്മൂലനാശം ഭവിക്കും; അശ്ശൂര്‍ നിന്നെ പിടിച്ചുകൊണ്ടുപോവാന്‍ ഇനിയെത്ര?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:23
പിന്നെ അവന്‍ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവര്‍ത്തിക്കുമ്പോള്‍ ആര്‍ ജീവിച്ചിരിക്കും?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:24
കിത്തീംതീരത്തുനിന്നു കപ്പലുകള്‍ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിര്‍മ്മൂലനാശം ഭവിക്കും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 24:25
അതിന്‍റെ ശേഷം ബിലെയാം പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്‍റെ വഴിക്കു പോയി.(Add Ref)|(Add Notes)