സംഖ്യാപുസ്തകം 7:1
മോശെ തിരുനിവാസം നിവിര്‍ത്തുകഴിഞ്ഞിട്ടു അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്‍റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:2
തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേല്‍വിചാരകന്മാരും ആയ യിസ്രായേല്‍പ്രഭുക്കന്മാര്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:3
അവര്‍ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര്‍ ഓരോ വണ്ടിയും ഓരോരുത്തന്‍ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില്‍ തിരുനിവാസത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:4
അപ്പോള്‍ യഹോവ[46] മോശെയോടു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:5
അവരുടെ പക്കല്‍നിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്‍റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരില്‍ ഓരോരുത്തന്നു അവനവന്‍റെ വേലക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:6
മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:7
രണ്ടു വണ്ടിയും നാലു കാളയെയും അവന്‍ ഗേര്‍ശോന്യര്‍ക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:8
നാലുവണ്ടിയും എട്ടുകാളയെയും അവന്‍ മെരാര്യര്‍ക്കും പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ കൈക്കീഴ് അവര്‍ക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:9
കെഹാത്യര്‍ക്കും അവന്‍ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില്‍ ചുമക്കുന്നതും ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:10
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര്‍ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്‍റെ മുമ്പാകെ പ്രഭുക്കന്മാര്‍ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:11
അപ്പോള്‍ യഹോവ[46] മോശെയോടു: യാഗപീഠത്തിന്‍റെ പ്രതിഷ്ഠെക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്‍റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:12
ഒന്നാം ദിവസം വഴിപാടു കഴിച്ചവന്‍ യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്‍റെ മകനായ നഹശോന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:13
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:14
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:15
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:16
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:17
അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന്‍ കുട്ടി; ഇതു അമ്മീനാദാബിന്‍റെ മകനായ നഹശോന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:18
രണ്ടാം ദിവസം യിസ്സാഖാരിന്‍റെ മക്കളുടെ പ്രഭുവായ സൂവാരിന്‍റെ മകന്‍ നെഥനയേല്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:19
അവന്‍ വഴിപാടു കഴിച്ചതു: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:20
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:21
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:22
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:23
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്‍റെ മകനായ നെഥനയേലിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:24
മൂന്നാം ദിവസം സെബൂലൂന്‍റെ മക്കളുടെ പ്രഭുവായ ഹേലോന്‍റെ മകന്‍ എലീയാബ് വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:25
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:26
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:27
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:28
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:29
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്‍റെ മകന്‍ എലീയാബിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:30
നാലാം ദിവസം രൂബേന്‍റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:31
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:32
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:33
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:34
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:35
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്‍റെ മകന്‍ എലീസൂരിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:36
അഞ്ചാം ദിവസം ശിമെയോന്‍റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:37
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:38
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:39
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:40
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:41
അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേലിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:42
ആറാം ദിവസം ഗാദിന്‍റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ് വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:43
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:44
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:45
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:46
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:47
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്‍റെ മകന്‍ എലീയാസാഫിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:48
ഏഴാം ദിവസം എഫ്രയീമിന്‍റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:49
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:50
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:51
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:52
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:53
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്‍റെ മകന്‍ എലീശാമായുടെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:54
എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്‍റെ മകന്‍ ഗമലീയേല്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:55
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:56
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:57
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:58
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:59
സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്‍റെ മകന്‍ ഗമലീയേലിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:60
ഒമ്പതാം ദിവസം ബെന്യാമീന്‍റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന്‍ അബീദാന്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:61
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:62
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:63
ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:64
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:65
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകന്‍ അബീദാന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:66
പത്താം ദിവസം ദാന്‍റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:67
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:68
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:69
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:70
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:71
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെരിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:72
പതിനൊന്നാം ദിവസം ആശേരിന്‍റെ മക്കളുടെ പ്രഭുവായ ഒക്രാന്‍റെ മകന്‍ പഗീയേല്‍ വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:73
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:74
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:75
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:76
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:77
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്‍റെ മകനായ പഗീയേലിന്‍റെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:78
പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്‍റെ മകന്‍ അഹീര വഴിപാടു കഴിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:79
അവന്‍റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:80
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:81
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:82
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:83
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്‍റെ മകന്‍ അഹീരയുടെ വഴിപാടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:84
യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേല്‍ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:85
പൊന്‍ കലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെല്‍; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെല്‍; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെല്‍.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:86
ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശം പന്ത്രണ്ടു; ഓരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല്‍ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്‍.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:87
ഹോമയാഗത്തിന്നുള്ള നാല്‍ക്കാലികള്‍ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റന്‍ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റന്‍ പന്ത്രണ്ടു;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:88
സമാധാനയാഗത്തിന്നായി നാല്‍ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന്‍ അറുപതു, കോലാട്ടുകൊറ്റന്‍ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്‍റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 7:89
മോശെ തിരുമുമ്പില്‍ സംസാരിപ്പാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ അവന്‍ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല്‍ നിന്നു രണ്ടു കെരൂബുകളുടെ നടുവില്‍നിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍ അവനോടു സംസാരിച്ചു.(Add Ref)|(Add Notes)