സംഖ്യാപുസ്തകം 32:1
എന്നാല്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:2
മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:3
അതാരോത്ത്, ദീബോന്‍ , യസേര്‍ , നിമ്രാ, ഹെശ്ബോന്‍ , എലെയാലേ, സെബാം, നെബോ, ബെയോന്‍ എന്നിങ്ങനെ(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:4
യഹോവ[46] യിസ്രായേല്‍ സഭയുടെ മുമ്പില്‍ ജയിച്ചടക്കിയ ദേശം ആടുമാടുകള്‍ക്കു കൊള്ളുകന്ന പ്രദെശം; അടിയങ്ങള്‍ക്കോ ആടുമാടുകള്‍ ഉണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:5
അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കില്‍ ഈ ദേശം അടിയങ്ങള്‍ക്കു അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:6
മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മര്‍ യുദ്ധത്തിന്നു പോകുമ്പോള്‍ നിങ്ങള്‍ക്കു ഇവിടെ ഇരിക്കേണമെന്നോ?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:7
യഹോവ[46] യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവര്‍ കടക്കാതിരിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:8
ഒറ്റുനോക്കേണ്ടതിന്നു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബര്‍ന്നേയയില്‍നിന്നു അയച്ചപ്പോള്‍ അവര്‍ ഇങ്ങനെ തന്നേ ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:9
അവര്‍ എസ്കോല്‍ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ[46] യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:10
അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന്‍ സത്യംചേയ്തു കല്പിച്ചതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:11
കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:12
അവരല്ലാതെ മിസ്രയീമില്‍നിന്നു പോന്നവരില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ള ഒരുത്തനും ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര്‍ എന്നോടു പൂര്‍ണ്ണമായി പറ്റി നില്‍ക്കായ്കകൊണ്ടു തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:13
അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന്‍ നാല്പതു സംവത്സരം അവരെ മരുഭൂമിയില്‍ അലയുമാറാക്കി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:14
എന്നാല്‍ യിസ്രായേലിന്‍റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വര്‍ദ്ധിപ്പാന്‍ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്‍ക്കും പകരം നിങ്ങള്‍ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:15
നിങ്ങള്‍ അവനെ വിട്ടു പിന്നോക്കം പോയാല്‍ അവന്‍ ഇനിയും അവരെ മരുഭൂമിയില്‍ വിട്ടുകളയും; അങ്ങനെ നിങ്ങള്‍ ഈ ജനത്തെയെല്ലാം നശിപ്പിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:16
അപ്പോള്‍ അവര്‍ അടുത്തു ചെന്നു പറഞ്ഞതു: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കു പട്ടണങ്ങളും പണിയട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:17
എങ്കിലും യിസ്രായേല്‍മക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള്‍ യുദ്ധസന്നദ്ധരായി അവര്‍ക്കും മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള്‍ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:18
യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:19
യോര്‍ദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങള്‍ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോര്‍ദ്ദാന്നിക്കരെ ഞങ്ങള്‍ക്കു അവകാശം ഉണ്ടല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:20
അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങള്‍ ഈ കാര്യം ചെയ്യുമെങ്കില്‍ : യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:21
യഹോവ[46] തന്‍റെ മുമ്പില്‍നിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍ എല്ലാവരും അവന്‍റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്നക്കരെ കടന്നുപോകുമെങ്കില്‍(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:22
ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷം നിങ്ങള്‍ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്‍റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:23
എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്കയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:24
നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:25
ഗാദ്യരും രൂബേന്യരും മോശെയോടു യജമാനന്‍ കല്പിക്കുന്നതുപോലെ അടിയങ്ങള്‍ ചെയ്തുകൊള്ളാം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:26
ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളില്‍ ഇരിക്കട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:27
അടിയങ്ങളോ യജമാനന്‍ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:28
ആകയാല്‍ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്‍റെ മകനാുയ യോശുവയോടും യിസ്രായേല്‍ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാല്‍ :(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:29
ഗാദ്യരും രൂബേന്യരും ഓരോരുത്തന്‍ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താല്‍ നിങ്ങള്‍ അവര്‍ക്കും ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:30
എന്നാല്‍ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ കനാന്‍ ദേശത്തുതന്നേ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:31
ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ[46] അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:32
ഞങ്ങളുടെ അവകാശം ലഭിക്കേണങ്ടതിന്നു ഞങ്ങള്‍ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:33
അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്‍റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്‍യ്യരാജാവായ സീഹോന്‍റെ രാജ്യവും ബാശാന്‍ രാജാവായ ഓഗിന്‍റെ രാജ്യവുമായ ദേശവും അതിന്‍റെ അതിരുകളില്‍ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:34
അങ്ങനെ ഗാദ്യര്‍ ദീബോന്‍ , അതാരോത്ത്,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:35
അരോയേര്‍ , അത്രോത്ത്, ശോഫാന്‍ , യസേര്‍ , യൊഗ്ബെഹാ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:36
ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്‍ക്കു തൊഴുത്തുകളായും പണിതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:37
രൂബേന്യര്‍ ഹെശ്ബോനും എലെയാലേയും കിര്യാത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:38
ബാല്‍മെയോന്‍ എന്നിവയും സിബ്മയും പണിതു; അവര്‍ പണിത പട്ടണങ്ങള്‍ക്കു പുതിയ പേരിട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:39
മനശ്ശെയുടെ മകനായ മാഖീരിന്‍റെ പുത്രന്മാര്‍ ഗിലെയാദില്‍ ചെന്നു അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്‍യ്യരെ ഓടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:40
മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവന്‍ അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:41
മനശ്ശെയുടെ പുത്രനായ യായീര്‍ ചെന്നു അതിലെ ഊരുകളെ അടക്കി, അവേക്കു ഹവവോത്ത്-യായീര്‍ (യായീരിന്‍റെ ഊരുകള്‍ ) എന്നു പേരിട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 32:42
നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്‍റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്‍റെ പേരിന്‍ പ്രകാരം നോബഹ് എന്നു പേരിട്ടു.(Add Ref)|(Add Notes)