സംഖ്യാപുസ്തകം 17:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:2
യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരുടെ പക്കല്‍നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്‍റെ വടിമേല്‍ അവന്‍റെ പേര്‍ എഴുതുക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:3
ലേവിയുടെ വടിമേലോ അഹരോന്‍റെ പേര്‍ എഴുതേണം; ഓരോ ഗോത്രത്തലവന്നു ഓരോ വടി ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:4
സമാഗമനക്കുടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്‍ഷ്യത്തിന്‍റെ മുമ്പാകെ അവയെ വെക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:5
ഞാന്‍ തിരഞ്ഞെടുക്കുന്നവന്‍റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേല്‍മക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:6
മോശെ യിസ്രായേല്‍മക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്‍റെ പക്കല്‍ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തില്‍ അഹരോന്‍റെ വടിയും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:7
മോശെ വടികളെ സാക്‍ഷ്യകൂടാരത്തില്‍ യഹോവയുടെ സന്നിധിയില്‍ വെച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:8
പിറ്റെന്നാള്‍ മോശെ സാക്‍ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിന്നുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:9
മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയില്‍നിന്നു എടുത്തു യിസ്രായേല്‍മക്കളുടെ അടുക്കല്‍ പുറത്തുകൊണ്ടുവന്നു; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നോക്കിയെടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:10
യഹോവ[46] മോശെയോടു: അഹരോന്‍റെ വടി മത്സരികള്‍ക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്‍ഷ്യത്തിന്‍റെ മുമ്പില്‍ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:11
മോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ[46] തന്നോടു കല്പിച്ചതുപോലെ അവന്‍ ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:12
അപ്പോള്‍ യിസ്രായേല്‍മക്കള്‍ മോശെയോടു: ഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിയക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 17:13
യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങള്‍ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.(Add Ref)|(Add Notes)