📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 21 >>

സംഖ്യാപുസ്തകം 21:1
യിസ്രായേല്‍ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോള്‍ അവന്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:2
അപ്പോള്‍ യിസ്രായേല്‍ യഹോവെക്കു ഒരു നേര്‍ച്ച നേര്‍ന്നു; ഈ ജനത്തെ നീ എന്‍റെ കയ്യില്‍ ഏല്പിച്ചാല്‍ ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:3
യഹോവ[46] യിസ്രായേലിന്‍റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോര്‍മ്മാ എന്നു പേരായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:4
പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍നിന്നു ചെങ്കടല്‍വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്‍റെ മനസ്സു ക്ഷീണിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:5
ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയില്‍ മരിക്കേണ്ടതിന്നു നിങ്ങള്‍ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:6
അപ്പോള്‍ യഹോവ[46] ജനത്തിന്‍റെ ഇടയില്‍ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലില്‍ വളരെ ജനം മരിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:7
ആകയാല്‍ ജനം മോശെയുടെ അടുക്കല്‍ വന്നു; ഞങ്ങള്‍ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:8
യഹോവ[46] മോശെയോടു: ഒരു അഗ്നിസര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കുക; കടിയേലക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാല്‍ ജീവിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:9
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ടു അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:10
അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ഓ‍ബോത്തില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:11
ഓ‍ബോത്തില്‍നിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്‍റെ കിഴക്കുള്ള മരുഭൂമിയില്‍ ഇയ്യെ-അബാരീമില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:12
അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:13
അവിടെനിന്നു പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയില്‍ കൂടി ഒഴുകുന്ന അര്‍ന്നോന്‍ തോട്ടിന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്നും അമോര്‍യ്യര്‍ക്കും മദ്ധ്യേ മോവാബിന്നുള്ള അതിര്‍ ആകുന്നു. അതുകൊണ്ടു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:14
“സൂഫയിലെ വാഹേബും അര്‍ന്നോന്‍ താഴ്വരകളും ആരിന്‍റെ നിവാസത്തോളം നീണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:15
മോവാബിന്‍റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:16
അവിടെനിന്നു അവര്‍ ബേരിലേക്കു പോയി; യഹോവ[46] മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാന്‍ അവര്‍ക്കും വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍ അതു തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:17
ആ സമയത്തു യിസ്രായേല്‍ : “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:18
പ്രഭുക്കന്മാര്‍ കുഴിച്ച കിണര്‍ ; ജനശ്രേഷ്ഠന്മാര്‍ ചെങ്കോല്‍കൊണ്ടും തങ്ങളുടെ ദണ്ഡുകള്‍കൊണ്ടും കുത്തിയ കിണര്‍ എന്നുള്ള പാട്ടുപാടി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:19
പിന്നെ അവര്‍ മരുഭൂമിയില്‍നിന്നു മത്ഥാനെക്കും മത്ഥാനയില്‍നിന്നു നഹലീയേലിന്നും നഹലീയേലില്‍നിന്നു(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:20
ബാമോത്തിന്നും ബാമോത്തില്‍നിന്നു മോവാബിന്‍റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:21
അവിടെനിന്നു യിസ്രായേല്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:22
ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്‍റെ അതിര്‍കഴിയുംവരെ രാജപാതയില്‍കൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:23
എന്നാല്‍ സീഹോന്‍ തന്‍റെ ദേശത്തുകൂടി യിസ്രായേല്‍ കടന്നുപോവാന്‍ സമ്മതിക്കാതെ തന്‍റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്‍റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍ യാഹാസില്‍ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:24
യിസ്രായേല്‍ അവനെ വാളിന്‍റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍ മുതല്‍ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിര്‍വരെയും ഉള്ള അവന്‍റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:25
ഈ പട്ടണങ്ങള്‍ എല്ലാം യിസ്രായേല്‍ പിടിച്ചു; അങ്ങനെ യിസ്രായേല്‍ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തു; ഹെശ്ബോനിലും അതിന്‍റെ സകല ഗ്രാമങ്ങളിലും തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:26
ഹെശ്ബോന്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍ വരെ ഉള്ള അവന്‍റെ ദേശമൊക്കെയും അവന്‍റെ കയ്യില്‍നിന്നു പിടിച്ചിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:27
അതുകൊണ്ടു കവിവരന്മാര്‍ പറയുന്നതു: “ഹെശ്ബോനില്‍ വരുവിന്‍ ; സീഹോന്‍റെ നഗരം പണിതുറപ്പിക്കട്ടെ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:28
ഹെശ്ബോനില്‍നിന്നു തീയും സീഹോന്‍റെ നഗരത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:29
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്‍റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന്‍ തന്‍റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്‍യ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:30
ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍ വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:31
ഇങ്ങനെ യിസ്രായേല്‍ അമോര്യരുടെ ദേശത്തു കുടിപാര്‍ത്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:32
അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ ആളയച്ചു; അവര്‍ അതിന്‍റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്‍യ്യരെ ഓടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:33
പിന്നെ അവര്‍ തിരിഞ്ഞു ബാശാന്‍ വഴിയായി പോയി; ബാശാന്‍ രാജാവായ ഓ‍ഗ് തന്‍റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:34
അപ്പോള്‍ യഹോവ[46] മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ സകലജനത്തെയും അവന്‍റെ ദേശത്തെയും ഞാന്‍ നിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില്‍ പാര്‍ത്ത അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 21:35
അങ്ങനെ അവര്‍ അവനെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്‍റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.(Add Ref)|(Add Notes)