📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 11 >>

സംഖ്യാപുസ്തകം 11:1
അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ[46] കേട്ടു അവന്‍റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തി പാളയത്തിന്‍റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:2
ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു: അപ്പോള്‍ തീ കെട്ടുപോയി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:3
യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തുകയാല്‍ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:4
പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേല്‍മക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:5
ഞങ്ങള്‍ മിസ്രയീമില്‍ വെച്ചു വിലക്കുടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള്‍ ഓ‍ര്‍ക്കുംന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:6
ഇപ്പോഴോ ഞങ്ങളുടെ പ്രാണന്‍ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:7
മന്നയോ കൊത്തമ്പാലരിപോലെയും അതിന്‍റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:8
ജനം നടന്നു പെറുക്കി തിരികല്ലില്‍ പൊടിച്ചിട്ടോ ഉരലില്‍ ഇടിച്ചിട്ടോ കലത്തില്‍ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്‍റെ രുചി എണ്ണചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:9
രാത്രി പാളയത്തില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:10
ജനം കുടുംബംകുടുംബമായി ഓ‍രോരുത്തന്‍ താന്താന്‍റെ കൂടാരവാതില്‍ക്കല്‍വെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:11
അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സര്‍വ്വജനത്തിന്‍റെയും ഭാരം എന്‍റെമേല്‍ വെച്ചതെന്തു?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:12
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്‍റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാന്‍ ഈ ജനത്തെ ഒക്കെയും ഞാന്‍ ഗര്‍ഭംധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:13
ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാന്‍ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവര്‍ ഇതാ: ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:14
ഏകനായി ഈ സര്‍വ്വജനത്തെയും വഹിപ്പാന്‍ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:15
ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്‍റെ അരിഷ്ടത ഞാന്‍ കാണരുതേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:16
അപ്പോള്‍ യഹോവ[46] മോശെയോടു കല്പിച്ചതു: യിസ്രായേല്‍മൂപ്പന്മാരില്‍വെച്ചു ജനത്തിന്നു പ്രമാണികളും മേല്‍വിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നില്‍ക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വരിക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:17
അവിടെ ഞാന്‍ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാന്‍ നിന്‍റെമേലുള്ള ആത്മാവില്‍ കുറെ എടുത്തു അവരുടെ മേല്‍ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവര്‍ നിന്നോടുകൂടെ ജനത്തിന്‍റെ ഭാരം വഹിക്കും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:18
എന്നാല്‍ ജനത്തോടു നീ പറയേണ്ടതു: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും? മിസ്രയീമില്‍ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞു യഹോവ[46] കേള്‍ക്കെ കരഞ്ഞുവല്ലോ; ആകയാല്‍ യഹോവ[46] നിങ്ങള്‍ക്കു ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:19
ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:20
അതു നിങ്ങളുടെ മൂക്കില്‍കൂടി പുറപ്പെട്ടു നിങ്ങള്‍ക്കു ഓ‍ക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയില്‍ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയും: ഞങ്ങള്‍ മിസ്രയീമില്‍നിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്‍റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:21
അപ്പോള്‍ മോശെ: എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാള്‍ ഉണ്ടു; ഒരു മാസം മുഴുവന്‍ തിന്മാന്‍ ഞാന്‍ അവര്‍ക്കും ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:22
അവര്‍ക്കും മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്‍ക്കുംവേണ്ടി അറുക്കുമോ? അവര്‍ക്കും മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവര്‍ക്കും വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:23
യഹോവ[46] മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്‍റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:24
അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്‍റെ മൂപ്പന്മാരില്‍ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്‍റെ ചുറ്റിലും നിറുത്തി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:25
എന്നാറെ യഹോവ[46] ഒരു മേഘത്തില്‍ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവില്‍ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്‍ക്കും കൊടുത്തു; ആത്മാവു അവരുടെ മേല്‍ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:26
എന്നാല്‍ ആ പുരഷന്മാരില്‍ രണ്ടു പേ‍ര്‍ പാളയത്തില്‍ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്‍ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേ‍ര്‍ . ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില്‍ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തില്‍ വെച്ചു പ്രവചിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:27
അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കല്‍ ഓടിച്ചെന്നു: എല്‍ദാദും മേദാദും പാളയത്തില്‍വെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:28
എന്നാറെ നൂന്‍റെ മകനായി ബാല്യംമുതല്‍ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്‍റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:29
മോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ[46] തന്‍റെ ആത്മാവിനെ അവരുടെമേല്‍ പകരുകയും ചെയ്തെങ്കില്‍ കൊള്ളായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:30
പിന്നെ മോശെയും യിസ്രായേല്‍മൂപ്പന്മാരും പാളയത്തില്‍ വന്നു ചേര്‍ന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:31
അനന്തരം യഹോവ[46] അയച്ച ഒരു കാറ്റു ഊതി കടലില്‍നിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്‍റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്‍റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനിലക്കുമാറാക്കി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:32
ജനം എഴുന്നേറ്റു അന്നു പകല്‍ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാള്‍ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവന്‍ പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്‍റെ ചുറ്റിലും ചിക്കി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:33
എന്നാല്‍ ഇറച്ചി അവരുടെ പല്ലിന്നിടയില്‍ ഇരിക്കുമ്പോള്‍ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്‍റെ നേരെ ജ്വലിച്ചു, യഹോവ[46] ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:34
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 11:35
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തില്‍ പാര്‍ത്തു.(Add Ref)|(Add Notes)