📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 13 >>

സംഖ്യാപുസ്തകം 13:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:2
യിസ്രായേല്‍മക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്‍നിന്നു ഓ‍രോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:3
അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:4
അവരുടെ പേ‍ര്‍ ആവിതു: രൂബേന്‍ ഗോത്രത്തില്‍ സക്കൂറിന്‍റെ മകന്‍ ശമ്മൂവ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:5
ശിമേയോന്‍ ഗോത്രത്തില്‍ ഹോരിയുടെ മകന്‍ ശഫാത്ത്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:6
യെഹൂദാഗോത്രത്തില്‍ യെഫുന്നയുടെ മകന്‍ കാലേബ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:7
യിസ്സാഖാര്‍ഗോത്രത്തില്‍ യോസേഫിന്‍റെ മകന്‍ ഈഗാല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:8
എഫ്രയീംഗോത്രത്തില്‍ നൂന്‍റെ മകന്‍ ഹോശേയ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:9
ബെന്യാമീന്‍ ഗോത്രത്തില്‍ രാഫൂവിന്‍റെ മകന്‍ പല്‍തി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:10
സെബൂലൂന്‍ ഗോത്രത്തില്‍ സോദിയുടെ മകന്‍ ഗദ്ദീയേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:11
യോസേഫിന്‍റെ ഗോത്രമായ മനശ്ശെഗോത്രത്തില്‍ സൂസിയുടെ മകന്‍ ഗദ്ദി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:12
ദാന്‍ ഗോത്രത്തില്‍ ഗെമല്ലിയുടെ മകന്‍ അമ്മീയേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:13
ആശേര്‍ഗോത്രത്തില്‍ മിഖായേലിന്‍റെ മകന്‍ സെഥൂര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:14
നഫ്താലിഗോത്രത്തില്‍ വൊപ്സിയുടെ മകന്‍ നഹ്ബി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:15
ഗാദ് ഗോത്രത്തില്‍ മാഖിയുടെ മകന്‍ ഗയൂവേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:16
ദേശം ഒറ്റു നോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേ‍ര്‍ ഇവ തന്നേ. എന്നാല്‍ മോശെ നൂന്‍റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:17
മോശെ കനാന്‍ ദേശം ഒറ്റു നോക്കുവാന്‍ അവരെ അയച്ചു അവരോടു: നിങ്ങള്‍ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയില്‍ കയറി:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:18
ദേശം ഏതുവിധമുള്ളതു, അതില്‍ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:19
അവര്‍ പാര്‍ക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവര്‍ വസിക്കുന്ന പട്ടണങ്ങള്‍ പാളയങ്ങളോ കോട്ടകളോ,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:20
ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതില്‍ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍ ; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:21
അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:22
അവര്‍ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനില്‍ എത്തി; അവിടെ അനാക്കിന്‍റെ പുത്രന്മാരായ അഹീമാനും ശേശായിയും തല്‍മായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:23
അവര്‍ എസ്കോല്‍താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടുപേ‍ര്‍ക്കുംടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:24
യിസ്രായേല്‍മക്കള്‍ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോല്‍താഴ്വര എന്നു പേരായി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:25
അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:26
അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്‍റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:27
അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാല്‍ : നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങള്‍ ഇതാ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:28
എങ്കിലും ദേശത്തു പാര്‍ക്കുന്ന ജനങ്ങള്‍ ബലവാന്മാരും പട്ടണങ്ങള്‍ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള്‍ അനാക്കിന്‍റെ പുത്രന്മാരെയും അവിടെ കണ്ടു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:29
അമാലേക്യര്‍ തെക്കെ ദേശത്തു പാര്‍ക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പര്‍വ്വതങ്ങളില്‍ പാര്‍ക്കുന്നു; കനാന്യര്‍ കടല്‍ക്കരയിലും യോര്‍ദ്ദാന്‍ നദീതീരത്തും പാര്‍ക്കുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:30
എന്നാല്‍ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:31
എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍ : ആ ജനത്തിന്‍റെ നേരെ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:32
തങ്ങള്‍ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര്‍ യിസ്രായേല്‍മക്കളോടു ദുര്‍വ്വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാല്‍ : ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്‍ ;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 13:33
അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കു തന്നേ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങള്‍ അങ്ങനെ തന്നേ ആയിരുന്നു.(Add Ref)|(Add Notes)