സംഖ്യാപുസ്തകം 29:1
ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധ സഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; അതു നിങ്ങള്‍ക്കു കാഹളനാദോത്സവം ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:2
അന്നു നിങ്ങള്‍ യഹോവെക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:3
അവയുടെ ഭോജനയാഗം എണ്ണചേര്‍ത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:4
ഏഴു കുഞ്ഞാട്ടില്‍ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:5
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:6
അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും നാള്‍തോറുമുള്ള ഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും അവേക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്‍ക്കും പുറമെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:7
ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:8
എന്നാല്‍ യഹോവെക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:9
അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:10
ഏഴു കുഞ്ഞാട്ടില്‍ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:11
പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:12
ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:13
നിങ്ങള്‍ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:14
അവയുടെ ഭോജനയാഗം പതിമൂന്നു കാളയില്‍ ഓരോന്നിന്നു എണ്ണചേര്‍ത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനില്‍ ഓരോന്നിന്നു ഇടങ്ങഴി ഈരണ്ടും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:15
പതിന്നാലു കുഞ്ഞാട്ടില്‍ ഓരോന്നിന്നും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:16
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും അതിന്‍റെ പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:17
രണ്ടാം ദിവസം നിങ്ങള്‍ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:18
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:19
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:20
മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:21
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:22
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:23
നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:24
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:25
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:26
അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:27
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:28
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:29
ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:30
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:31
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:32
ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:33
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:34
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:35
എട്ടാം ദിവസം നിങ്ങള്‍ക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:36
എന്നാല്‍ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:37
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:38
നിരന്തരഹോമയാഗത്തിന്നും അതിന്‍റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:39
ഇവയെ നിങ്ങള്‍ നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങള്‍ക്കും ഭോജനയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളില്‍ യഹോവെക്കു അര്‍പ്പിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 29:40
യഹോവ[46] മോശെയോടു കല്പിച്ചതു ഒക്കെയും മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു.(Add Ref)|(Add Notes)