📚 എല്ലാ പുസ്തകങ്ങളും

📖 സംഖ്യാപുസ്തകം : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സംഖ്യാപുസ്തകം : അധ്യായം 3 >>

സംഖ്യാപുസ്തകം 3:1
യഹോവ[46] സീനായി പര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്‍റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:2
അഹരോന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവ: ആദ്യജാതന്‍ നാദാബ്, അബീഹൂ, എലെയാസാര്‍ , ഈഥാമാര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:3
പുരോഹിതശുശ്രൂഷചെയ്‍വാന്‍ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവ തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:4
എന്നാല്‍ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയില്‍വെച്ചു മരിച്ചുപോയി; അവര്‍ക്കും മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്‍റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:5
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:6
നീ ലേവിഗോത്രത്തെ അടുക്കല്‍ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്‍റെ മുമ്പാകെ നിര്‍ത്തുക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:7
അവര്‍ സമാഗമനക്കുടാരത്തിന്‍റെ മുമ്പില്‍ അവന്‍റെ കാര്യവും സര്‍വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:8
അവര്‍ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:9
നീ ലേവ്യരെ അഹരോന്നും അവന്‍റെ പുത്രന്മാര്‍ക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നു അവര്‍ അവന്നു സാക്ഷാല്‍ ദാനമായുള്ളവര്‍ ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:10
അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍ മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:11
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:12
യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:13
കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍ യിസ്രായേലില്‍ മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:14
യഹോവ[46] പിന്നെയും സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:15
ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:16
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:17
ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ , ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:18
കുടുംബംകുടുംബമായി ഗേര്‍ശോന്‍റെ പുത്രന്മാരുടെ പേരുകള്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:19
ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍ , ഹെബ്രോന്‍ , ഉസ്സീയേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:20
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍ : മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:21
ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:22
അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:23
ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്‍റെ പുറകില്‍ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:24
ഗേര്‍ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്‍റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:25
സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യര്‍ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്‍റെ പുറമൂടിയും സമാഗമനക്കുടാരത്തിന്‍റെ വാതിലിന്നുള്ള മറശ്ശീലയും(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:26
തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്‍റെ മറശ്ശീലയും പ്രാകാരവാതിലിന്‍റെ മറശ്ശീലയും അതിന്‍റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:27
കെഹാത്തില്‍നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:28
ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്‍റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:29
കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്‍റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:30
കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്‍റെ മകന്‍ എലീസാഫാന്‍ പ്രഭു ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:31
അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങള്‍ , വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:32
പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാര്‍ ലേവ്യര്‍ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനും ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:33
മെരാരിയില്‍നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍ ഇവ തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:34
അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവര്‍ ആറായിരത്തിരുനൂറു പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:35
മെരാര്‍യ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്‍റെ മകന്‍ സൂരിയേല്‍ പ്രഭു ആയിരിക്കേണം; ഇവര്‍ തിരുനിവാസത്തിന്‍റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:36
മെരാര്‍യ്യര്‍ നോക്കുവാന്‍ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂണ്‍, ചുവട്, അതിന്‍റെ ഉപകരണങ്ങള്‍ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:37
പ്രാകാരത്തിന്‍റെ ചുറ്റും ഉള്ള തൂണ്‍, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:38
എന്നാല്‍ തിരുനിവാസത്തിന്‍റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്‍റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്‍റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്‍റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:39
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ ഒരു മാസംമുതല്‍ മോലോട്ടു പ്രായമുള്ള ആണുങ്ങള്‍ ആകെ ഇരുപത്തീരായിരം പേ‍ര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:40
യഹോവ[46] പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേല്‍മക്കളില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:41
യിസ്രായേല്‍മക്കളിലെ എല്ലാകടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:42
യഹോവ[46] തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്‍മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:43
ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:44
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:45
യിസ്രായേല്‍മക്കളില്‍ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:46
യിസ്രായേല്‍മക്കളുടെ കടിഞ്ഞൂലുകളില്‍ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലക്കു അഞ്ചു ശേക്കെല്‍ വീതം വാങ്ങേണം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:47
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:48
അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്‍റെ മക്കള്‍ക്കും കൊടുക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:49
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:50
യിസ്രായേല്‍മക്കളുടെ ആദ്യജാതന്മാരോടു അവന്‍ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ പണം വാങ്ങി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 3:51
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്‍റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.(Add Ref)|(Add Notes)