സംഖ്യാപുസ്തകം 34:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:2
യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍: നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:3
തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്‍റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്‍റെ അറ്റം തുടങ്ങി ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:4
പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസാര്‍ -അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:5
പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:6
പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:7
വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:8
ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം;(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:9
പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:10
കിഴക്കോ ഹസാര്‍ -എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:11
ശെഫാംതുടങ്ങി ആ അതിര്‍ അയീന്‍റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്‍റെ കിഴക്കെ കര തൊട്ടിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:12
അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്‍റെ അതിര്‍ ആയിരിക്കേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:13
മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതു: നിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ[46] ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:14
രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:15
ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:16
പിന്നെ യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:17
നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിതു: പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:18
ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങള്‍ ഓരോ ഗോത്രത്തില്‍നിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:19
അവര്‍ ആരെല്ലാമെന്നാല്‍ : യെഹൂദാഗോത്രത്തില്‍ യെഫുന്നെയുടെ മകന്‍ കാലേബ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:20
ശിമെയോന്‍ ഗോത്രത്തില്‍ അമ്മീഹൂദിന്‍റെ മകന്‍ ശെമൂവേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:21
ബെന്യാമീന്‍ ഗോത്രത്തില്‍ കിസ്ളോന്‍റെ മകന്‍ എലീദാദ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:22
ദാന്‍ ഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകന്‍ ബുക്കി.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:23
യോസേഫിന്‍റെ പുത്രന്മാരില്‍ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്‍റെ മകന്‍ ഹാന്നീയേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:24
എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്‍റെ മകന്‍ കെമൂവേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:25
സെബൂലൂന്‍ ഗോത്രത്തിന്നുള്ള പ്രഭു പര്‍ന്നാക്കിന്‍റെ മകന്‍ എലീസാഫാന്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:26
യിസ്സാഖാര്‍ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്‍റെ മകന്‍ പല്‍ത്തീയേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:27
ആശേര്‍ഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്.(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:28
നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്‍റെ മകന്‍ പെദഹേല്‍ .(Add Ref)|(Add Notes)
സംഖ്യാപുസ്തകം 34:29
യിസ്രായേല്‍മക്കള്‍ക്കു കനാന്‍ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ[46] നിയമിച്ചവര്‍ ഇവര്‍ തന്നേ.(Add Ref)|(Add Notes)