📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 10 >>

ഉല്പത്തി 10:1
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്‍റെ ശേഷം അവര്‍ക്കും പുത്രന്മാര്‍ ജനിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 10:2
യാഫെത്തിന്‍റെ പുത്രന്മാര്‍ ; ഗോമെര്‍ , മാഗോഗ്, മാദായി, യാവാന്‍ , തൂബല്‍ , മേശെക്, തീരാസ്.(Add Ref)|(Add Notes)
ഉല്പത്തി 10:3
ഗോമെരിന്‍റെ പുത്രന്മാര്‍ : അസ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ.(Add Ref)|(Add Notes)
ഉല്പത്തി 10:4
യാവാന്‍റെ പുത്രന്മാര്‍ : എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.(Add Ref)|(Add Notes)
ഉല്പത്തി 10:5
ഇവരാല്‍ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തില്‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 10:6
ഹാമിന്‍റെ പുത്രന്മാര്‍ : കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ .(Add Ref)|(Add Notes)
ഉല്പത്തി 10:7
കൂശിന്‍റെ പുത്രന്മാര്‍ : സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാര്‍ : ശെബയും ദെദാനും.(Add Ref)|(Add Notes)
ഉല്പത്തി 10:8
കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയില്‍ ആദ്യവീരനായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 10:9
അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍ എന്നു പഴഞ്ചൊല്ലായി.(Add Ref)|(Add Notes)
ഉല്പത്തി 10:10
അവന്‍റെ രാജ്യത്തിന്‍റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍ , ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 10:11
ആ ദേശത്തുനിന്നു അശ്ശുര്‍ പുറപ്പെട്ടു നീനവേ,രെഹോബോത്ത് പട്ടണം, കാലാഹ്,(Add Ref)|(Add Notes)
ഉല്പത്തി 10:12
നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെന്‍ എന്നിവ പണിതു.(Add Ref)|(Add Notes)
ഉല്പത്തി 10:13
മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--(Add Ref)|(Add Notes)
ഉല്പത്തി 10:14
ഇവരില്‍നിന്നു ഫെലിസ്ഥ്യര്‍ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 10:15
കനാന്‍ തന്‍റെ ആദ്യജാതനായ സീദോന്‍ , ഹേത്ത്,(Add Ref)|(Add Notes)
ഉല്പത്തി 10:16
യെബൂസ്യന്‍ , അമോര്യന്‍ ,(Add Ref)|(Add Notes)
ഉല്പത്തി 10:17
ഗിര്‍ഗ്ഗശ്യന്‍ , ഹിവ്യന്‍ , അര്‍ക്ക്യന്‍ , സീന്യന്‍ ,(Add Ref)|(Add Notes)
ഉല്പത്തി 10:18
അര്‍വ്വാദ്യന്‍ , സെമാര്യന്‍ , ഹമാത്യന്‍ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങള്‍ പരന്നു.(Add Ref)|(Add Notes)
ഉല്പത്തി 10:19
കനാന്യരുടെ അതിര്‍ സീദോന്‍ തുടങ്ങി ഗെരാര്‍വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 10:20
ഇവര്‍ അതതു ദേശത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 10:21
ഏബെരിന്‍റെ പുത്രന്മാര്‍ക്കൊക്കെയും പിതാവും യാഫെത്തിന്‍റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാര്‍ ജനിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 10:22
ശേമിന്‍റെ പുത്രന്മാര്‍ : ഏലാം, അശ്ശൂര്‍ , അര്‍പ്പക്ഷാദ്, ലൂദ്, അരാം.(Add Ref)|(Add Notes)
ഉല്പത്തി 10:23
അരാമിന്‍റെ പുത്രന്മാര്‍ : ഊസ്, ഹൂള്‍ . ഗേഥെര്‍, മശ്.(Add Ref)|(Add Notes)
ഉല്പത്തി 10:24
അര്‍പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 10:25
ഏബെരിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേ‍ര്‍ , അവന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്‍റെ സഹോദരന്നു യൊക്താന്‍ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 10:26
യൊക്താനോ: അലേമദോദ്,(Add Ref)|(Add Notes)
ഉല്പത്തി 10:27
ശാലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, ഹദോരാം,(Add Ref)|(Add Notes)
ഉല്പത്തി 10:28
ഊസാല്‍ , ദിക്ളാ, ഓ‍ബാല്‍ , അബീമയേല്‍ ,(Add Ref)|(Add Notes)
ഉല്പത്തി 10:29
ശെബാ, ഓ‍ഫീര്‍ , ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവര്‍ എല്ലാവരും യൊക്താന്‍റെ പുത്രന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 10:30
അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കന്‍ മലയായ സെഫാര്‍വരെ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 10:31
ഇവര്‍ അതതു ദേശത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 10:32
ഇവര്‍ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്‍ അവരില്‍നിന്നാകുന്നു ജലപ്രളയത്തിന്‍റെശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞുപോയതു.(Add Ref)|(Add Notes)