ഉല്പത്തി 15:1
അതിന്‍റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍ : അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്‍റെ പരിചയും നിന്‍റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 15:2
അതിന്നു അബ്രാം: കര്‍ത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 15:3
നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്‍റെ വീട്ടില്‍ ജനിച്ച ദാസന്‍ എന്‍റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 15:4
അവന്‍ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്നുപുറപ്പെടുന്നവന്‍ തന്നേ നിന്‍റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.(Add Ref)|(Add Notes)
ഉല്പത്തി 15:5
പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്‍റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 15:6
അവന്‍ യഹോവയില്‍ വിശ്വസിച്ചു; അതു അവന്‍ അവന്നു നീതിയായി കണക്കിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 15:7
പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്‍ദയപട്ടണമായ ഊരില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ[46] ഞാന്‍ ആകുന്നു എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 15:8
കര്‍ത്താവായ യഹോവേ, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളതുഎനിക്കു എന്തൊന്നിനാല്‍ അറിയാം എന്നു അവന്‍ ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 15:9
അവന്‍ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍ കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 15:10
ഇവയെയൊക്കെയും അവന്‍ കൊണ്ടുവന്നു ഒത്തനടുവെ പിളര്‍ന്നു ഭാഗങ്ങളെ നേര്‍ക്കുംനേരെ വെച്ചു; പക്ഷികളെയോ അവന്‍ പിളര്‍ന്നില്ല.(Add Ref)|(Add Notes)
ഉല്പത്തി 15:11
ഉടലുകളിന്മേല്‍ റാഞ്ചന്‍ പക്ഷികള്‍ഇറങ്ങി വന്നപ്പോള്‍ അബ്രാം അവയെ ആട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 15:12
സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെ മേല്‍ വീണു.(Add Ref)|(Add Notes)
ഉല്പത്തി 15:13
അപ്പോള്‍ അവന്‍ അബ്രാമിനോടു: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക.(Add Ref)|(Add Notes)
ഉല്പത്തി 15:14
എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.(Add Ref)|(Add Notes)
ഉല്പത്തി 15:15
നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും.(Add Ref)|(Add Notes)
ഉല്പത്തി 15:16
നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 15:17
സൂര്യന്‍ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.(Add Ref)|(Add Notes)
ഉല്പത്തി 15:18
അന്നു യഹോവ[46] അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,(Add Ref)|(Add Notes)
ഉല്പത്തി 15:19
കേന്യര്‍ , കെനിസ്യര്‍ , കദ്മോന്യര്‍ , ഹിത്യര്‍ ,(Add Ref)|(Add Notes)
ഉല്പത്തി 15:20
പെറിസ്യര്‍ , രെഫായീമ്യര്‍ , അമോര്യര്‍ .(Add Ref)|(Add Notes)
ഉല്പത്തി 15:21
കനാന്യര്‍ , ഗിര്‍ഗ്ഗശ്യര്‍ , യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)