📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 11 >>

ഉല്പത്തി 11:1
ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 11:2
എന്നാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 11:3
അവര്‍ തമ്മില്‍ : വരുവിന്‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:4
വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 11:5
മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ[46] ഇറങ്ങിവന്നു.(Add Ref)|(Add Notes)
ഉല്പത്തി 11:6
അപ്പോള്‍ യഹോവ[46]: ഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കും അസാദ്ധ്യമാകയില്ല.(Add Ref)|(Add Notes)
ഉല്പത്തി 11:7
വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 11:8
അങ്ങനെ യഹോവ[46] അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 11:9
സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ[46] അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ[46] അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 11:10
ശേമിന്‍റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോള്‍ അവന്‍ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:11
അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:12
അര്‍പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:13
ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:14
ശാലഹിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:15
ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:16
ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലെഗിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:17
പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:18
പേലെഗിന്നു മുപ്പതു വയ്സായപ്പോള്‍ അവന്‍ രെയൂവിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:19
രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:20
രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ശെരൂഗിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:21
ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:22
ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:23
നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:24
നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:25
തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:26
തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍ , ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:27
തേരഹിന്‍റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 11:28
എന്നാല്‍ ഹാരാന്‍ തന്‍റെ ജന്മദേശത്തുവെച്ചു, കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്‍റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.(Add Ref)|(Add Notes)
ഉല്പത്തി 11:29
അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്‍റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്‍റെ ഭാര്യെക്കു മില്‍ക്കാ എന്നും പേ‍ര്‍ . ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ.(Add Ref)|(Add Notes)
ഉല്പത്തി 11:30
സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.(Add Ref)|(Add Notes)
ഉല്പത്തി 11:31
തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൌത്രന്‍ ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 11:32
തേരഹിന്‍റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു.(Add Ref)|(Add Notes)