ഉല്പത്തി 14:1
ശിനാര്‍ രാജാവായ അമ്രാഫെല്‍ , എലാസാര്‍രാജാവായ അര്യോക്, ഏലാം രാജാവായ കെദൊര്‍ലായോമെര്‍ , ജാതികളുടെ രാജാവായ തീദാല്‍ എന്നിവരുടെ കാലത്തു(Add Ref)|(Add Notes)
ഉല്പത്തി 14:2
ഇവര്‍ സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെര്‍ , സോവര്‍ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 14:3
ഇവരെല്ലാവരും സിദ്ദീംതാഴ്വരിയില്‍ ഒന്നിച്ചുകൂടി. അതു ഇപ്പോള്‍ ഉപ്പുകടലാകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:4
അവര്‍ പന്ത്രണ്ടു സംവത്സരം കെദൊര്‍ലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തില്‍ മത്സരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 14:5
അതുകൊണ്ടു പതിനാലാം സംവത്സരത്തില്‍ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്‍യ്യാത്തയീമിലെ ഏമ്യരെയും(Add Ref)|(Add Notes)
ഉല്പത്തി 14:6
സേയീര്‍മലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 14:7
പിന്നെഅവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍ മിശ്പാത്തില്‍വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍ -താമാരില്‍ പാര്‍ത്തിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 14:8
അപ്പോള്‍ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവര്‍ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയില്‍ വെച്ചു(Add Ref)|(Add Notes)
ഉല്പത്തി 14:9
ഏലാംരാജാവായ കെദൊര്‍ലായോമെര്‍ , ജാതികളുടെ രാജാവായ തീദാല്‍ , ശിനാര്‍രാജാവായ അമ്രാഫെല്‍ , എലാസാര്‍ രാജാവായ അര്യൊക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.(Add Ref)|(Add Notes)
ഉല്പത്തി 14:10
സിദ്ദീംതാഴ്വരയില്‍ കീല്‍കുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വ്വതത്തിലേക്കു ഓടിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 14:11
സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവര്‍എടുത്തുകൊണ്ടുപോയി.(Add Ref)|(Add Notes)
ഉല്പത്തി 14:12
അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.(Add Ref)|(Add Notes)
ഉല്പത്തി 14:13
ഓടിപ്പോന്ന ഒരുത്തന്‍ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന്‍ എശ്ക്കോലിന്‍റെയും ആനേരിന്‍റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പില്‍ പാര്‍ത്തിരുന്നു; അവര്‍ അബ്രാമിനോടു സഖ്യത ചെയ്തവര്‍ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:14
തന്‍റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍ തന്‍റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍ വരെ പിന്‍ തുടര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:15
രാത്രിയില്‍ അവനും അവന്‍റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്‍റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്‍ തുടര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:16
അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:17
അവന്‍ കെദൊര്‍ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ സൊദോംരാജാവു രാജതാഴ് വര എന്ന ശാവേതാഴ് വരവരെ അവനെ എതിരേറ്റുചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:18
ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:19
അവന്‍ അവനെ അനുഗ്രഹിച്ചു: സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;(Add Ref)|(Add Notes)
ഉല്പത്തി 14:20
നിന്‍റെ ശത്രുക്കളെ നിന്‍റെ കൈയ്യില്‍ എല്പിച്ച അതുന്നതനായ ദൈവം സുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവനെ അബ്രാം സകലത്തിലും ദശാംശം കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 14:21
സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊള്‍ക എന്നുപറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 14:22
അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതു: ഞാന്‍ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന്‍ ഞാന്‍ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതില്‍ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്‍(Add Ref)|(Add Notes)
ഉല്പത്തി 14:23
സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്‍ത്തിസത്യം ചെയ്യുന്നു.(Add Ref)|(Add Notes)
ഉല്പത്തി 14:24
ബാല്യക്കാര്‍ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്‍ , എശ്ക്കോല്‍ , മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവര്‍ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.(Add Ref)|(Add Notes)