📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 44

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 44 >>

ഉല്പത്തി 44:1
അനന്തരം അവന്‍ തന്‍റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കില്‍ പിടിപ്പതു ധാന്യം നിറച്ചു, ഓ‍രോരുത്തന്‍റെ ദ്രവ്യം അവനവന്‍റെ ചാക്കിന്‍റെ വായ്ക്കല്‍ വെക്കുക.(Add Ref)|(Add Notes)
ഉല്പത്തി 44:2
ഇളയവന്‍റെ ചാക്കിന്‍റെ വായ്ക്കല്‍ വെള്ളികൊണ്ടുള്ള എന്‍റെ പാനപാത്രവും അവന്‍റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 44:3
നേരം വെളുത്തപ്പോള്‍ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:4
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്‍റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോള്‍ അവരോടു: നിങ്ങള്‍ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?(Add Ref)|(Add Notes)
ഉല്പത്തി 44:5
അതിലല്ലയോ എന്‍റെ യജമാനന്‍ കുടിക്കുന്നതു? നിങ്ങള്‍ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:6
അവന്‍ അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ ഈ വാക്കുകള്‍ അവരോടു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:7
അവര്‍ അവനോടു പറഞ്ഞതു: യജമാനന്‍ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങള്‍ ഒരുനാളും ചെയ്കയില്ല.(Add Ref)|(Add Notes)
ഉല്പത്തി 44:8
ഞങ്ങളുടെ ചാക്കിന്‍റെ വായ്ക്കല്‍ കണ്ട ദ്രവ്യം ഞങ്ങള്‍ കനാന്‍ ദേശത്തുനിന്നു നിന്‍റെ അടുക്കല്‍ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങള്‍ നിന്‍റെ യജമാനന്‍റെ വീട്ടില്‍നിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?(Add Ref)|(Add Notes)
ഉല്പത്തി 44:9
അടിയങ്ങളില്‍ ആരുടെ പക്കല്‍ എങ്കിലും അതു കണ്ടാല്‍ അവന്‍ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.(Add Ref)|(Add Notes)
ഉല്പത്തി 44:10
അതിന്നു അവന്‍ : നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കല്‍ കാണുന്നുവോ അവന്‍ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.(Add Ref)|(Add Notes)
ഉല്പത്തി 44:11
അവര്‍ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓ‍രോരുത്തന്‍ താന്താന്‍റെ ചാക്കു അഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:12
അവന്‍ മൂത്തവന്‍റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്‍റെ ചാക്കില്‍ പാനപാത്രം കണ്ടുപിടിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:13
അപ്പോള്‍ അവര്‍ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 44:14
യെഹൂദയും അവന്‍റെ സഹോദരന്മാരും യോസേഫിന്‍റെ വീട്ടില്‍ ചെന്നു; അവന്‍ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവര്‍ അവന്‍റെ മുമ്പാകെ സാഷ്ടാംഗം വീണു.(Add Ref)|(Add Notes)
ഉല്പത്തി 44:15
യോസേഫ് അവരോടു: നിങ്ങള്‍ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:16
അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങള്‍ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങള്‍ യജമാനന്നു അടിമകള്‍; ഞങ്ങളും ആരുടെ കയ്യില്‍ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:17
അതിന്നു അവന്‍ അങ്ങനെ ഞാന്‍ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കല്‍ പാത്രം കണ്ടുവോ അവന്‍ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്‍റെ അടുക്കല്‍ പോയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:18
അപ്പോള്‍ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയന്‍ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്‍റെ നേരെ കോപം ജ്വലിക്കരുതേ;(Add Ref)|(Add Notes)
ഉല്പത്തി 44:19
യജമാനന്‍ ഫറവോനെപ്പോലെയല്ലോ; നിങ്ങള്‍ക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനന്‍ അടിയങ്ങളോടു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:20
അതിന്നു ഞങ്ങള്‍ യജമാനനോടു: ഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്‍റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്‍റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്‍റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:21
അപ്പോള്‍ യജമാനന്‍ അടയിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 44:22
ഞങ്ങള്‍ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല്‍ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:23
അതിന്നു യജമാനന്‍ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന്‍ നിങ്ങളോടുകൂടെ വരാതിരുന്നാല്‍ നിങ്ങള്‍ എന്‍റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:24
അവിടത്തെ അടിയാനായ അപ്പന്‍റെ അടുക്കല്‍ ഞങ്ങള്‍ ചെന്നു യജമാനന്‍റെ വാക്കുകളെ അറിയിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 44:25
അനന്തരം ഞങ്ങളുടെ അപ്പന്‍ നിങ്ങള്‍ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:26
അതിന്നു ഞങ്ങള്‍: ഞങ്ങള്‍ക്കു പൊയ്ക്കൂടാ; അനുജന്‍ കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം; അനുജന്‍ ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്‍റെ മുഖം കാണ്മാന്‍ പാടില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 44:27
അപ്പോള്‍ അവിടത്തെ അടിയാനായ അപ്പന്‍ ഞങ്ങളോടു പറഞ്ഞതു: എന്‍റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 44:28
അവരില്‍ ഒരുത്തന്‍ എന്‍റെ അടുക്കല്‍നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറെച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.(Add Ref)|(Add Notes)
ഉല്പത്തി 44:29
നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.(Add Ref)|(Add Notes)
ഉല്പത്തി 44:30
അതുകൊണ്ടു ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്‍റെ അടുക്കല്‍ ചെല്ലുമ്പോള്‍ , അവന്‍റെ പ്രാണന്‍ ഇവന്‍റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,(Add Ref)|(Add Notes)
ഉല്പത്തി 44:31
ബാലന്‍ ഇല്ലെന്നു കണ്ടാന്‍ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടെത്തെ അടിയാനായ അപ്പന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.(Add Ref)|(Add Notes)
ഉല്പത്തി 44:32
അടിയന്‍ അപ്പനോടു: അവനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരാതിരുന്നാല്‍ ഞാന്‍ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 44:33
ആകയാല്‍ ബാലന്നു പകരം അടിയന്‍ യജമാനന്നു അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍യവാനും അനുവദിക്കേണമേ.(Add Ref)|(Add Notes)
ഉല്പത്തി 44:34
ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്‍റെ അടുക്കല്‍ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.(Add Ref)|(Add Notes)