ഉല്പത്തി 25:1
അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്‍ .(Add Ref)|(Add Notes)
ഉല്പത്തി 25:2
അവള്‍ സിമ്രാന്‍ , യൊക്ശാന്‍ , മെദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 25:3
യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്‍റെ പുത്രന്മാര്‍ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍ .(Add Ref)|(Add Notes)
ഉല്പത്തി 25:4
മിദ്യാന്‍റെ പുത്രന്മാര്‍ ഏഫാ, ഏഫെര്‍ , ഹനോക്, അബീദാ, എല്‍ദാഗാ എന്നിവര്‍ , ഇവര്‍ എല്ലാവരും കെതൂറയുടെ മക്കള്‍ .(Add Ref)|(Add Notes)
ഉല്പത്തി 25:5
എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 25:6
അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്‍റെ മകനായ യിസ്ഹാക്കിന്‍റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.(Add Ref)|(Add Notes)
ഉല്പത്തി 25:7
അബ്രാഹാമിന്‍റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:8
അബ്രാഹാം വയോധികനും കാലസമ്പൂര്‍ണ്ണനുമായി നല്ല വാര്‍ദ്ധക്യത്തില്‍ പ്രാണനെ വിട്ടു മരിച്ചു, തന്‍റെ ജനത്തോടു ചേര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:9
അവന്‍റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്‍റെ മകനായ എഫ്രോനെന്ന ഹിത്യന്‍റെ നിലത്തു മക്‍പേലാഗുഹയില്‍ അവനെ അടക്കം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 25:10
അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 25:11
അബ്രാഹാം മരിച്ചശേഷം ദൈവം അവന്‍റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്‍ ബേര്‍ലഹയിരോയീക്കരികെ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 25:12
സാറയുടെ മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്‍റെ വംശപാരമ്പര്യം(Add Ref)|(Add Notes)
ഉല്പത്തി 25:13
അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ ആവിതു: യിശ്മായേലിന്‍റെ ആദ്യജാതന്‍ നെബായോത്ത്,(Add Ref)|(Add Notes)
ഉല്പത്തി 25:14
കേദാര്‍ , അദ്ബെയേല്‍ , മിബ്ശാം, മിശ്മാ, ദൂമാ,(Add Ref)|(Add Notes)
ഉല്പത്തി 25:15
മശ്ശാ, ഹദാദ്, തേമാ, യെതൂര്‍ , നാഫീശ്, കേദെമാ.(Add Ref)|(Add Notes)
ഉല്പത്തി 25:16
പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്‍റെ പുത്രന്മാര്‍ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവര്‍ ആകുന്നു; അവരുടെ പേരുകള്‍ ഇവ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 25:17
യിശ്മായേലിന്‍റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവന്‍ പ്രാണനെ വിട്ടു മരിച്ചു, തന്‍റെ ജനത്തോടു ചേര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:18
ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയില്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അവര്‍ കുടിയിരുന്നു; അവന്‍ തന്‍റെ സകലസഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 25:19
അബ്രാഹാമിന്‍റെ മകനായ യിസ്ഹാക്കിന്‍റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 25:20
യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോള്‍ അവന്‍ പദ്ദന്‍ -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്‍റെ പുത്രിയും അരാമ്യനായ ലാബാന്‍റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 25:21
തന്‍റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ[46] അവന്‍റെ പ്രാര്‍ത്ഥന കേട്ടു; അവന്‍റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 25:22
അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ , ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി.(Add Ref)|(Add Notes)
ഉല്പത്തി 25:23
യഹോവ[46] അവളോടു: രണ്ടുജാതികള്‍ നിന്‍റെ ഗര്‍ഭത്തില്‍ ഉണ്ടു. രണ്ടു വംശങ്ങള്‍ നിന്‍റെ ഉദരത്തില്‍നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന്‍ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 25:24
അവള്‍ക്കു പ്രസവകാലം തികഞ്ഞപ്പോള്‍ ഇരട്ടപ്പിള്ളകള്‍ അവളുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:25
ഒന്നാമത്തവന്‍ ചുവന്നവനായി പുറത്തുവന്നു, മേല്‍ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 25:26
പിന്നെ അവന്‍റെ സഹോദരന്‍ പുറത്തുവന്നു; അവന്‍റെ കൈ ഏശാവിന്‍റെ കുതികാല്‍ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:27
കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:28
ഏശാവിന്‍റെ വേട്ടയിറച്ചിയില്‍ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 25:29
ഒരിക്കല്‍ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന്‍ പ്രദേശത്തു നിന്നു വന്നു; അവന്‍ നന്നാ ക്ഷീണിച്ചിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 25:30
ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന്‍ ) എന്നു പേരായി.(Add Ref)|(Add Notes)
ഉല്പത്തി 25:31
നിന്‍റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിലക്കുക എന്നു യാക്കോബ് പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 25:32
അതിന്നു ഏശാവ്: ഞാന്‍ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 25:33
ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന്‍ അവനോടു സത്യം ചെയ്തു; തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.(Add Ref)|(Add Notes)
ഉല്പത്തി 25:34
യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവന്‍ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു(Add Ref)|(Add Notes)