📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 8 >>

ഉല്പത്തി 8:1
ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓ‍ര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.(Add Ref)|(Add Notes)
ഉല്പത്തി 8:2
ആഴിയുടെ ഉറവുകളും ആകാശത്തിന്‍റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.(Add Ref)|(Add Notes)
ഉല്പത്തി 8:3
വെള്ളം ഇടവിടാതെ ഭൂമിയില്‍നിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.(Add Ref)|(Add Notes)
ഉല്പത്തി 8:4
ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറെച്ചു.(Add Ref)|(Add Notes)
ഉല്പത്തി 8:5
പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്‍വ്വതശിഖരങ്ങള്‍ കാണായി.(Add Ref)|(Add Notes)
ഉല്പത്തി 8:6
നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.(Add Ref)|(Add Notes)
ഉല്പത്തി 8:7
അവന്‍ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില്‍ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 8:8
ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ ഒരു പ്രാവിനെയും തന്‍റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 8:9
എന്നാല്‍ സര്‍വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല്‍ വെപ്പാന്‍ സ്ഥലം കാണാതെ അവന്‍റെ അടുക്കല്‍ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന്‍ കൈനീട്ടി അതിനെ പിടിച്ചു തന്‍റെ അടുക്കല്‍ പെട്ടകത്തില്‍ ആക്കി.(Add Ref)|(Add Notes)
ഉല്പത്തി 8:10
ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്നു പുറത്തു വിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 8:11
പ്രാവു വൈകുന്നേരത്തു അവന്‍റെ അടുക്കല്‍ വന്നു; അതിന്‍റെ വായില്‍ അതാ, ഒരു പച്ച ഒലിവില; അതിനാല്‍ ഭൂമിയില്‍ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 8:12
പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്‍റെ അടുക്കല്‍ മടങ്ങി വന്നില്ല.(Add Ref)|(Add Notes)
ഉല്പത്തി 8:13
ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്‍റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 8:14
രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 8:15
ദൈവം നോഹയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ഉല്പത്തി 8:16
നീയും നിന്‍റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുവിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 8:17
പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.(Add Ref)|(Add Notes)
ഉല്പത്തി 8:18
അങ്ങനെ നോഹയും അവന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.(Add Ref)|(Add Notes)
ഉല്പത്തി 8:19
സകല മൃഗങ്ങളും ഇഴജാതികള്‍ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തില്‍ നിന്നു ഇറങ്ങി.(Add Ref)|(Add Notes)
ഉല്പത്തി 8:20
നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 8:21
യഹോവ[46] സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ[46] തന്‍റെ ഹൃദയത്തില്‍ അരുളിച്ചെയ്തതു: ഞാന്‍ മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്‍റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതു ആകുന്നു; ഞാന്‍ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.(Add Ref)|(Add Notes)
ഉല്പത്തി 8:22
ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നുപോകയുമില്ല.(Add Ref)|(Add Notes)