📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 6 >>

ഉല്പത്തി 6:1
മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍ക്കും പുത്രിമാര്‍ ജനിച്ചപ്പോള്‍(Add Ref)|(Add Notes)
ഉല്പത്തി 6:2
ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 6:3
അപ്പോള്‍ യഹോവ[46]: മനുഷ്യനില്‍ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നേയല്ലോ; എങ്കിലും അവന്‍റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 6:4
അക്കാലത്തു ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ടു അവര്‍ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 6:5
ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ[46] കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 6:6
താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ[46] അനുതപിച്ചു; അതു അവന്‍റെ ഹൃദയത്തിന്നു ദുഃഖമായി:(Add Ref)|(Add Notes)
ഉല്പത്തി 6:7
ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാന്‍ അനുതപിക്കുന്നു എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 6:8
എന്നാല്‍ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 6:9
നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍ : നോഹ നീതിമാനും തന്‍റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.(Add Ref)|(Add Notes)
ഉല്പത്തി 6:10
ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 6:11
എന്നാല്‍ ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 6:12
ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്‍റെ വഴി വഷളാക്കിയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 6:13
ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍ : സകലജഡത്തിന്‍റെയും അവസാനം എന്‍റെ മുമ്പില്‍ വന്നിരിക്കുന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.(Add Ref)|(Add Notes)
ഉല്പത്തി 6:14
നീ ഗോഫര്‍മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കുക; പെട്ടകത്തിന്നു അറകള്‍ ഉണ്ടാക്കി, അകത്തും പുറത്തും കീല്‍ തേക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 6:15
അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാല്‍ ; പെട്ടകത്തിന്‍റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.(Add Ref)|(Add Notes)
ഉല്പത്തി 6:16
പെട്ടകത്തിന്നു കിളിവാതില്‍ ഉണ്ടാക്കേണം; മേല്‍നിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്‍റെ വാതില്‍ അതിന്‍റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 6:17
ആകാശത്തിന്‍ കീഴില്‍നിന്നു ജീവശ്വാസമുള്ള സര്‍വ്വജഡത്തെയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.(Add Ref)|(Add Notes)
ഉല്പത്തി 6:18
നിന്നോടോ ഞാന്‍ ഒരു നിയമം ചെയ്യും; നീയും നിന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കടക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 6:19
സകല ജീവികളില്‍നിന്നും, സര്‍വ്വജഡത്തില്‍നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തില്‍ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 6:20
അതതു തരം പക്ഷികളില്‍നിന്നും അതതു തരം മൃഗങ്ങളില്‍നിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളില്‍നിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്‍റെ അടുക്കല്‍ വരേണം.(Add Ref)|(Add Notes)
ഉല്പത്തി 6:21
നീയോ സകലഭക്ഷണസാധനങ്ങളില്‍നിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവേക്കും ആഹാരമായിരിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 6:22
ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവന്‍ ചെയ്തു.(Add Ref)|(Add Notes)