ഉല്പത്തി 18:1
അനന്തരം യഹോവ[46] അവന്നു മമ്രേയുടെ തോപ്പില്‍വെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ ഇരിക്കയായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 18:2
അവന്‍ തലപൊക്കി നോക്കിയപ്പോള്‍ മൂന്നു പുരുഷന്മാര്‍ തന്‍റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നു അവരെ എതിരേല്പാന്‍ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:(Add Ref)|(Add Notes)
ഉല്പത്തി 18:3
യജമാനനേ, എന്നോടു കൃപയുണ്ടെങ്കില്‍ അടിയനെ കടന്നുപോകരുതേ.(Add Ref)|(Add Notes)
ഉല്പത്തി 18:4
അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍ കീഴില്‍ ഇരിപ്പിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 18:5
ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള്‍ അടിയന്‍റെ അടുക്കല്‍ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 18:6
അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തില്‍ സാറയുടെ അടുക്കല്‍ ചെന്നു: നീ ക്ഷണത്തില്‍ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 18:7
അബ്രാഹാം പശുക്കൂട്ടത്തില്‍ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്‍റെ പക്കല്‍ കൊടുത്തു; അവന്‍ അതിനെ ക്ഷണത്തില്‍ പാകം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:8
പിന്നെ അവന്‍ വെണ്ണയും പാലും താന്‍ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പില്‍ വെച്ചു. അവരുടെ അടുക്കല്‍ വൃക്ഷത്തിന്‍ കീഴില്‍ ശുശ്രൂഷിച്ചു നിന്നു; അവര്‍ ഭക്ഷണം കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 18:9
അവര്‍ അവനോടു: നിന്‍റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തില്‍ ഉണ്ടു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 18:10
ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ നിന്‍റെ അടുക്കല്‍ മടങ്ങിവരും; അപ്പോള്‍ നിന്‍റെ ഭാര്യ സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അവന്‍ പറഞ്ഞു. സാറാ കൂടാരവാതില്‍ക്കല്‍ അവന്‍റെ പിന്‍ വശത്തു കേട്ടുകൊണ്ടു നിന്നു.(Add Ref)|(Add Notes)
ഉല്പത്തി 18:11
എന്നാല്‍ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകള്‍ക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 18:12
ആകയാല്‍ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്‍റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 18:13
യഹോവ[46] അബ്രാഹാമിനോടു: വൃദ്ധയായ ഞാന്‍ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?(Add Ref)|(Add Notes)
ഉല്പത്തി 18:14
യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്‍റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:15
സാറാ ഭയപ്പെട്ടു: ഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:16
ആ പുരുഷന്മാര്‍ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാന്‍ അവരോടുകൂടെ പോയി.(Add Ref)|(Add Notes)
ഉല്പത്തി 18:17
അപ്പോള്‍ യഹോവ[46] അരുളിച്ചെയ്തതു: ഞാന്‍ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?(Add Ref)|(Add Notes)
ഉല്പത്തി 18:18
അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനില്‍ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 18:19
യഹോവ[46] അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാന്‍ തക്കവണ്ണം അബ്രാഹാം തന്‍റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയില്‍ നടപ്പാന്‍ കല്പിക്കേണ്ടതിന്നു ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 18:20
പിന്നെ യഹോവ[46]: സൊദോമിന്‍റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതി കഠിനവും ആകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 18:21
ഞാന്‍ ചെന്നു എന്‍റെ അടുക്കല്‍ വന്നെത്തിയ നിലവിളിപോലെ അവര്‍ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:22
അങ്ങനെ ആ പുരുഷന്മാര്‍ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയില്‍ തന്നേ നിന്നു.(Add Ref)|(Add Notes)
ഉല്പത്തി 18:23
അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?(Add Ref)|(Add Notes)
ഉല്പത്തി 18:24
പക്ഷേ ആ പട്ടണത്തില്‍ അമ്പതു നീതിമാന്മാര്‍ ഉണ്ടെങ്കില്‍ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാര്‍ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?(Add Ref)|(Add Notes)
ഉല്പത്തി 18:25
ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാന്‍ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സര്‍വ്വ ഭൂമിക്കും ന്യായാധിപതിയായവന്‍ നീതി പ്രവൃത്തിക്കാതിരിക്കുമോ?(Add Ref)|(Add Notes)
ഉല്പത്തി 18:26
അതിന്നു യഹോവ[46]: ഞാന്‍ സൊദോമില്‍ , പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കില്‍ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:27
പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 18:28
അമ്പതു നീതിമാന്മാരില്‍ പക്ഷേ അഞ്ചുപേര്‍ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേര്‍ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാന്‍ അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:29
അവന്‍ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാന്‍ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:30
അതിന്നു അവന്‍ : ഞാന്‍ പിന്നെയും സംസാരിക്കുന്നു; കര്‍ത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ മുപ്പതുപേരെ അവിടെ കണ്ടാല്‍ നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:31
ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവന്‍ പറഞ്ഞതിന്നു: ഞാന്‍ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:32
അപ്പോള്‍ അവന്‍ : കര്‍ത്താവു കോപിക്കരുതേ; ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 18:33
യഹോവ[46] അബ്രാഹാമിനോടു അരുളിച്ചെയ്തു തീര്‍ന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)