📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 30 >>

ഉല്പത്തി 30:1
താന്‍ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേല്‍ കണ്ടു തന്‍റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടു: എനിക്കു മക്കളെ തരേണം; അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:2
അപ്പോള്‍ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്‍റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:3
അതിന്നു അവള്‍ : എന്‍റെ ദാസി ബില്‍ഹാ ഉണ്ടല്ലോ; അവളുടെ അടുക്കല്‍ ചെല്ലുക; അവള്‍ എന്‍റെ മടിയില്‍ പ്രസവിക്കട്ടെ; അവളാല്‍ എനിക്കും മക്കള്‍ ഉണ്ടാകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:4
അങ്ങനെ അവള്‍ തന്‍റെ ദാസി ബില്‍ഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 30:5
ബില്‍ഹാ ഗര്‍ഭം ധരിച്ചു യാക്കേബിന്നു ഒരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:6
അപ്പോള്‍ റാഹേല്‍ : ദൈവം എനിക്കു ന്യായം നടത്തി എന്‍റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാന്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:7
റാഹേലിന്‍റെ ദാസി ബില്‍ഹാ പിന്നെയും ഗര്‍ഭം ധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:8
ഞാന്‍ എന്‍റെ സഹോദരിയോടു വലിയോരു പോര്‍ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേല്‍ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:9
തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്‍റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 30:10
ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:11
അപ്പോള്‍ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:12
ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:13
ഞാന്‍ ഭാഗ്യവതി; സ്ത്രികള്‍ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേര്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:14
കോതമ്പുകൊയിത്തുകാലത്തു രൂബേന്‍ പുറപ്പെട്ടു വയലില്‍ ദൂദായിപ്പഴം കണ്ടു തന്‍റെ അമ്മയായ ലേയയുടെ അടുക്കല്‍ കൊണ്ടുവന്നു. റാഹേല്‍ ലേയയോടു: നിന്‍റെ മകന്‍റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:15
അവള്‍ അവളോടു: നീ എന്‍റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്‍റെ മകന്‍റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേല്‍ : ആകട്ടെ; നിന്‍റെ മകന്‍റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:16
യാക്കോബ് വൈകുന്നേരം വയലില്‍നിന്നു വരുമ്പോള്‍ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്‍റെ അടുക്കല്‍ വരേണം; എന്‍റെ മകന്‍റെ ദൂദായിപ്പഴം കൊണ്ടു ഞാന്‍ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവന്‍ അവളോടുകൂടെ ശയിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:17
ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവള്‍ ഗര്‍ഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:18
അപ്പോള്‍ ലേയാ: ഞാന്‍ എന്‍റെ ദാസിയെ എന്‍റെ ഭര്‍ത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാര്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:19
ലേയാ പിന്നെയും ഗര്‍ഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;(Add Ref)|(Add Notes)
ഉല്പത്തി 30:20
ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോള്‍ എന്‍റെ ഭര്‍ത്താവു എന്നോടുകൂടെ വസിക്കും; ഞാന്‍ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂന്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:21
അതിന്‍റെ ശേഷം അവള്‍ ഒരു മകളെ പ്രസവിച്ചു അവള്‍ക്കു ദീനാ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:22
ദൈവം റാഹേലിനെ ഓ‍ര്‍ത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗര്‍ഭത്തെ തുറന്നു.(Add Ref)|(Add Notes)
ഉല്പത്തി 30:23
അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ദൈവം എന്‍റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:24
യഹോവ[46] എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 30:25
റാഹേല്‍ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാന്‍ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന്‍ എന്നെ അയക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 30:26
ഞാന്‍ നിന്നെ സേവിച്ചതിന്‍റെ പ്രതിഫലമായ എന്‍റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാന്‍ പോകട്ടെ; ഞാന്‍ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:27
ലാബാന്‍ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കില്‍ പോകരുതേ; നിന്‍റെ നിമിത്തം യഹോവ[46] എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 30:28
നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാന്‍ തരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:29
അവന്‍ അവനോടു: ഞാന്‍ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്‍റെ ആട്ടിന്‍ കൂട്ടം എന്‍റെ പക്കല്‍ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.(Add Ref)|(Add Notes)
ഉല്പത്തി 30:30
ഞാന്‍ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോള്‍ അതു അത്യന്തം വര്‍ദ്ധിച്ചിരിക്കുന്നു; ഞാന്‍ കാല്‍ വെച്ചേടത്തൊക്കെയും യഹോവ[46] നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്‍റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാന്‍ എപ്പോള്‍ കരുതും എന്നും പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:31
ഞാന്‍ നിനക്കു എന്തു തരേണം എന്നു അവന്‍ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാല്‍ ഞാന്‍ നിന്‍റെ ആട്ടിന്‍ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.(Add Ref)|(Add Notes)
ഉല്പത്തി 30:32
ഞാന്‍ ഇന്നു നിന്‍റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയില്‍നിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളില്‍ കറുത്തതിനെയൊക്കെയും കോലാടുകളില്‍ പുള്ളിയും മറുവുമുള്ളതിനെയും വേര്‍തിരിക്കാം; അതു എന്‍റെ പ്രതിഫലമായിരിക്കട്ടെ.(Add Ref)|(Add Notes)
ഉല്പത്തി 30:33
നാളെ ഒരിക്കല്‍ എന്‍റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാന്‍ വരുമ്പോള്‍ എന്‍റെ നീതി തെളിവായിരിക്കും; കോലാടുകളില്‍ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളില്‍ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.(Add Ref)|(Add Notes)
ഉല്പത്തി 30:34
അതിന്നു ലാബാന്‍ : നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 30:35
അന്നു തന്നേ അവന്‍ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെണ്‍കോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളില്‍ കറുത്തനിറമുള്ളതിനെ ഒക്കെയും വേര്‍തിരിച്ചു അവന്‍റെ പുത്രന്മാരുടെ കയ്യില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:36
അവന്‍ തനിക്കും യാക്കോബിന്നും ഇടയില്‍ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്‍റെ ശേഷമുള്ള ആട്ടിന്‍ കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:37
എന്നാല്‍ യാക്കോബ് പുന്നവൃക്ഷത്തിന്‍റെയും ബദാംവൃക്ഷത്തിന്‍റെയും അരിഞ്ഞില്‍വൃക്ഷത്തിന്‍റെയും പച്ചക്കൊമ്പുകളെ എടുത്തു അവയില്‍ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:38
ആടുകള്‍ കുടിപ്പാന്‍ വന്നപ്പോള്‍ അവന്‍ , താന്‍ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പില്‍ വെച്ചു; അവ വെള്ളം കുടിപ്പാന്‍ വന്നപ്പോള്‍ ചനയേറ്റു.(Add Ref)|(Add Notes)
ഉല്പത്തി 30:39
ആടുകള്‍ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.(Add Ref)|(Add Notes)
ഉല്പത്തി 30:40
ആ ആട്ടിന്‍ കുട്ടികളെ യാക്കോബ് വേര്‍തിരിച്ചു ആടുകളെ ലാബാന്‍റെ ആടുകളില്‍ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിര്‍ത്തി; തന്‍റെ സ്വന്തകൂട്ടങ്ങളെ ലാബാന്‍റെ ആടുകളോടു ചേര്‍ക്കാതെ വേറെയാക്കി.(Add Ref)|(Add Notes)
ഉല്പത്തി 30:41
ബലമുള്ള ആടുകള്‍ ചനയേലക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേല്‍ക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളില്‍ ആടുകളുടെ കണ്ണിന്നു മുമ്പില്‍ വെച്ചു.(Add Ref)|(Add Notes)
ഉല്പത്തി 30:42
ബലമില്ലാത്ത ആടുകള്‍ ചനയേലക്കുമ്പോള്‍ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 30:43
അവന്‍ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.(Add Ref)|(Add Notes)