📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 36

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 36 >>

ഉല്പത്തി 36:1
എദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാവിതു:(Add Ref)|(Add Notes)
ഉല്പത്തി 36:2
ഏശാവ് ഹിത്യനായ ഏലോന്‍റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനയുടെ മകള്‍ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും(Add Ref)|(Add Notes)
ഉല്പത്തി 36:3
യിശ്മായേലിന്‍റെ മകളും നെബായോത്തിന്‍റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 36:4
ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;(Add Ref)|(Add Notes)
ഉല്പത്തി 36:5
ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര്‍ ഏശാവിന്നു കനാന്‍ ദേശത്തുവെച്ചു ജനിച്ച പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:6
എന്നാല്‍ ഏശാവ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്‍റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന്‍ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്‍റെ സഹോദരനായ യാക്കോബിന്‍റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.(Add Ref)|(Add Notes)
ഉല്പത്തി 36:7
അവര്‍ക്കും ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:8
അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍ പര്‍വ്വതത്തില്‍ കുടിയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:9
സേയീര്‍പര്‍വ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്‍റെ വംശപാരമ്പര്യമാവിതു:(Add Ref)|(Add Notes)
ഉല്പത്തി 36:10
ഏശാവിന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവ: ഏശാവിന്‍റെ ഭാര്യയായ ആദയുടെ മകന്‍ എലീഫാസ്; ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ മകന്‍ രെയൂവേല്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:11
എലീഫാസിന്‍റെ പുത്രന്മാര്‍ : തേമാന്‍ , ഓമാര്‍, സെഫോ, ഗത്ഥാം, കെനസ്.(Add Ref)|(Add Notes)
ഉല്പത്തി 36:12
തിമ്നാ എന്നവള്‍ ഏശാവിന്‍റെ മകനായ എലീഫാസിന്‍റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്‍റെ ഭാര്യയായ ആദയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:13
രെയൂവേലിന്‍റെ പുത്രന്മാര്‍ : നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര്‍ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:14
സിബെയോന്‍റെ മകളായ അനയുടെ മകള്‍ ഒഹൊലീബാമാ എന്ന ഏശാവിന്‍റെ ഭാര്യയുടെ പുത്രന്മാര്‍ ആരെന്നാല്‍ : അവള്‍ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 36:15
ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാല്‍ : ഏശാവിന്‍റെ ആദ്യജാതന്‍ എലീഫാസിന്‍റെ പുത്രന്മാര്‍ : തേമാന്‍ പ്രഭു, ഓ‍മാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,(Add Ref)|(Add Notes)
ഉല്പത്തി 36:16
കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര്‍ ഏദോംദേശത്തു എലീഫാസില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍ ; ഇവര്‍ ആദയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:17
ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാര്‍ ആരെന്നാല്‍ : നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര്‍ എദോംദേശത്തു രെയൂവേലില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍ , ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:18
ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാര്‍ ആരെന്നാല്‍ : യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവര്‍ അനയുടെ മകളായി ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമയില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:19
ഇവര്‍ എദോം എന്നും പേരുള്ള ഏശാവിന്‍റെ പുത്രന്മാരും അവരില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:20
ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വ്വനിവാസികളായവര്‍ ആരെന്നാല്‍ : ലോതാന്‍ , ശോബാല്‍ . സിബെയോന്‍ ,(Add Ref)|(Add Notes)
ഉല്പത്തി 36:21
അനാ, ദീശോന്‍ , ഏസെര്‍ , ദീശാന്‍ ; ഇവര്‍ എദോംദേശത്തു സേയീരിന്‍റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:22
ലോതാന്‍റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ.(Add Ref)|(Add Notes)
ഉല്പത്തി 36:23
ശോബാലിന്‍റെ പുത്രന്മാര്‍ ആരെന്നാല്‍ : അല്‍വാന്‍ , മാനഹത്ത്, ഏബാല്‍ : ശെഫോ, ഓ‍നാം.(Add Ref)|(Add Notes)
ഉല്പത്തി 36:24
സിബെയോന്‍റെ പുത്രന്മാര്‍ : അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയില്‍ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 36:25
അനാവിന്‍റെ മക്കള്‍ ഇവര്‍ : ദീശോനും അനാവിന്‍റെ മകള്‍ ഒഹൊലീബാമയും ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:26
ദീശോന്‍റെ പുത്രന്മാര്‍ ആരെന്നാല്‍ : ഹൊദാന്‍ , എശ്ബാന്‍ , യിത്രാന്‍ , കെരാന്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:27
ഏസെരിന്‍റെ പുത്രന്മാര്‍ ബില്‍ഹാന്‍ , സാവാന്‍ , അക്കാന്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:28
ദീശാന്‍റെ പുത്രന്മാര്‍ ഊസും അരാനും ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:29
ഹോര്‍യ്യപ്രഭുക്കന്മാര്‍ ആരെന്നാല്‍ : ലോതാന്‍ പ്രഭു, ശോബാല്‍ പ്രഭു, സിബെയോന്‍ പ്രഭു, അനാപ്രഭു,(Add Ref)|(Add Notes)
ഉല്പത്തി 36:30
ദീശോന്‍ പ്രഭു, ഏസെര്‍പ്രഭു, ദീശാന്‍ പ്രഭു, ഇവര്‍ സേയീര്‍ദേശത്തു വാണ ഹോര്‍യ്യപ്രഭുക്കന്മാര്‍ ആകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:31
യിസ്രായേല്‍മക്കള്‍ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍ :(Add Ref)|(Add Notes)
ഉല്പത്തി 36:32
ബെയോരിന്‍റെ പുത്രനായ ബേല എദോമില്‍ രാജാവായിരുന്നു; അവന്‍റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:33
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്‍റെ മകന്‍ യോബാബ്, അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
ഉല്പത്തി 36:34
യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
ഉല്പത്തി 36:35
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്‍വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്‍റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്‍റെ പട്ടണത്തിന്നു അവീത്ത് എന്നു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 36:36
ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരന്‍ സമ്ളാ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
ഉല്പത്തി 36:37
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി. .ശൌല്‍ മരിച്ച ശേഷം അകോബരിന്‍റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
ഉല്പത്തി 36:38
.ശൌല്‍ മരിച്ച ശേഷം അകോബരിന്‍റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
ഉല്പത്തി 36:39
അകോബരിന്‍റെ മകന്‍ ബാല്‍ഹാനാന്‍ മരിച്ച ശേഷം ഹദാര്‍ അവന്നു പകരം രാജാവായി അവന്‍റെ പട്ടണത്തിന്നു പാവൂ എന്നു പേര്‍ അവന്‍റെ ഭാര്യക്കു മെഹേതബേല്‍ എന്നു പേ‍ര്‍ , അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകള്‍ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 36:40
വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള്‍ ആവിതു: തിമ്നാ പ്രഭു, അല്‍വാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,(Add Ref)|(Add Notes)
ഉല്പത്തി 36:41
ഏലാപ്രഭു, പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു;(Add Ref)|(Add Notes)
ഉല്പത്തി 36:42
മിബ്സാര്‍ പ്രഭു, മഗ്ദീയേല്‍ പ്രഭു, ഈരാംപ്രഭു;(Add Ref)|(Add Notes)
ഉല്പത്തി 36:43
ഇവര്‍ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര്‍ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.(Add Ref)|(Add Notes)