ഉല്പത്തി 34:1
ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാ൯ പോയി.(Add Ref)|(Add Notes)
ഉല്പത്തി 34:2
എന്നാറെ ഹിവ്യനായ ഹമോരിന്‍റെ മകനായി ദേശത്തിന്‍റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവള്‍ക്കു പോരായ്കവരുത്തി.(Add Ref)|(Add Notes)
ഉല്പത്തി 34:3
അവന്‍റെ ഉള്ളം യാക്കോബിന്‍റെ മകളായ ദീനയൊടുപറ്റിച്ചേര്‍ന്നു; അവന്‍ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 34:4
ശെഖേം തന്‍റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 34:5
തന്‍റെ മകളായ ദീനയെ അവന്‍ വഷളാക്കിഎന്നു യാക്കോബ് കേട്ടു; അവന്‍റെ പുത്രന്മാര്‍ ആട്ടിന്‍ കൂട്ടത്തോടുകൂടെ വയലില്‍ ആയിരുന്നു; അവര്‍ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 34:6
ശെഖേമിന്‍റെ അപ്പനായ ഹമോര്‍ യാക്കോബിനോടു സംസാരിപ്പാന്‍ അവന്‍റെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
ഉല്പത്തി 34:7
യാക്കോബിന്‍റെ പുത്രന്മാര്‍ വസ്തുത കേട്ടു വയലില്‍ നിന്നു വന്നു. അവന്‍ യാക്കോബിന്‍റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചതുകൊണ്ടു ആ പുരുഷന്മാര്‍ക്കും വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 34:8
ഹമോര്‍ അവരോടു സംസാരിച്ചു: എന്‍റെ മകന്‍ ശെഖേമിന്‍റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 34:9
നിങ്ങള്‍ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ക്കു എടുക്കയും ചെയ്‍വിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 34:10
നിങ്ങള്‍ക്കു ഞങ്ങളോടുകൂടെ പാര്‍ക്കാം; ദേശത്തു നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടാകും; അതില്‍ പാര്‍ത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 34:11
ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങള്‍ക്കുഎന്നോടു കൃപ തോന്നിയാല്‍ നിങ്ങള്‍ പറയുന്നതു ഞാന്‍ തരാം.(Add Ref)|(Add Notes)
ഉല്പത്തി 34:12
എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിന്‍ ; നിങ്ങള്‍ പറയുംപോലെ ഞാന്‍ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 34:13
തങ്ങളുടെ സഹോദരിയായ ദീനയെ ഇവന്‍ വഷളാക്കിയതുകൊണ്ടു യാക്കോബിന്‍റെ പുത്രന്മാര്‍ ശെഖേമിനോടും അവന്‍റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു:(Add Ref)|(Add Notes)
ഉല്പത്തി 34:14
ഞങ്ങളുടെ സഹോദരിയെ അഗ്രചര്‍മ്മിയായ പുരുഷന്നു കൊടുക്കുന്ന കാര്യം ഞങ്ങള്‍ക്കു പാടുള്ളതല്ല; അതു ഞങ്ങള്‍ക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താല്‍ ഞങ്ങള്‍ സമ്മതിക്കാം.(Add Ref)|(Add Notes)
ഉല്പത്തി 34:15
നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങള്‍ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കില്‍(Add Ref)|(Add Notes)
ഉല്പത്തി 34:16
ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ എടുക്കയും നിങ്ങളോടുകൂടെ പാര്‍ത്തു ഒരു ജനമായ്തീരുകയും ചെയ്യാം.(Add Ref)|(Add Notes)
ഉല്പത്തി 34:17
പരിച്ഛേദന ഏലക്കുന്നതില്‍ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങള്‍ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.(Add Ref)|(Add Notes)
ഉല്പത്തി 34:18
അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്‍റെ മകനായ ശെഖേമിന്നും ബോധിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 34:19
ആ യൌവനക്കാരന്നു യാക്കോബിന്‍റെ മകളോടു അനുരാഗം വര്‍ദ്ധിച്ചതുകൊണ്ടു അവന്‍ ആ കാര്യം നടത്തുവാന്‍ താമസം ചെയ്തില്ല; അവന്‍ തന്‍റെ പിതൃഭവനത്തില്‍ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 34:20
അങ്ങനെ ഹമോരും അവന്‍റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കല്‍ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:(Add Ref)|(Add Notes)
ഉല്പത്തി 34:21
ഈ മനുഷ്യര്‍ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവര്‍ ദേശത്തു പാര്‍ത്തു വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവര്‍ക്കുംകൊടുക്കയും ചെയ്ക.(Add Ref)|(Add Notes)
ഉല്പത്തി 34:22
ഞങ്ങളുടെ സഹോദരിയെ അഗ്രചര്‍മ്മിയായ പുരുഷന്നു കൊടുക്കുന്ന കാര്യം ഞങ്ങള്‍ക്കു പാടുള്ളതല്ല; അതു ഞങ്ങള്‍ക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താല്‍ ഞങ്ങള്‍ സമ്മതിക്കാം.(Add Ref)|(Add Notes)
ഉല്പത്തി 34:23
അവരുടെ ആട്ടിന്‍ കൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവര്‍ പറയുംവണ്ണം സമ്മതിച്ചാല്‍ മതി; എന്നാല്‍ അവര്‍ നമ്മോടുകൂടെ പാര്‍ക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 34:24
അപ്പോള്‍ ഹമോരിന്‍റെ പട്ടണക്കാര്‍ എല്ലാവരും അവന്‍റെയും മകന്‍ ശെഖേമിന്‍റെയും വാക്കു കേട്ടു പട്ടണക്കാരില്‍ ആണെല്ലാം പരിച്ഛേദന ഏറ്റു.(Add Ref)|(Add Notes)
ഉല്പത്തി 34:25
മൂന്നാം ദിവസം അവര്‍ വേദനപ്പെട്ടിരിക്കുമ്പോള്‍ യാക്കോബിന്‍റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്‍റെ വാള്‍ എടുത്തു നിര്‍ഭയമായിരുന്ന പട്ടണത്തിന്‍റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 34:26
അവര്‍ ഹമോരിനെയും അവന്‍റെ മകനായ ശേഖേമിനെയും വാളിന്‍റെ വായ്ത്തലയാല്‍കൊന്നു ദീനയെ ശെഖേമിന്‍റെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോന്നു.(Add Ref)|(Add Notes)
ഉല്പത്തി 34:27
പിന്നെ യാക്കോബിന്‍റെ പുത്രന്മാര്‍ നിഹതന്മാരുടെ ഇടയില്‍ ചെന്നു,തങ്ങളുടെ സഹോദരിയെ അവര്‍ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 34:28
അവര്‍അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 34:29
അവരുടെസമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവര്‍ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 34:30
അപ്പോള്‍ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയില്‍ നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാന്‍ ആള്‍ ചുരുക്കമുള്ളവനല്ലോ; അവര്‍ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്‍റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 34:31
അതിന്നു അവര്‍ : ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.(Add Ref)|(Add Notes)