📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 46

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 46 >>

ഉല്പത്തി 46:1
അനന്തരം യിസ്രായേല്‍ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയില്‍ എത്തി തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവത്തിന്നു യാഗം കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 46:2
ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 46:3
അപ്പോള്‍ അവന്‍ : ഞാന്‍ ദൈവം ആകുന്നു; നിന്‍റെ പിതാവിന്‍റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 46:4
ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്‍റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 46:5
പിന്നെ യാക്കോബ് ബേര്‍-ശേബയില്‍നിന്നു പുറപ്പെട്ടു; യിസ്രായേലിന്‍റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളില്‍ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.(Add Ref)|(Add Notes)
ഉല്പത്തി 46:6
തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.(Add Ref)|(Add Notes)
ഉല്പത്തി 46:7
അവന്‍ തന്‍റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്‍റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
ഉല്പത്തി 46:8
മിസ്രയീമില്‍ വന്ന യിസ്രായേല്‍മക്കളുടെ പേരുകള്‍ ആവിതു: യാക്കോബും അവന്‍റെ പുത്രന്മാരും; യാക്കോബിന്‍റെ ആദ്യജാതനായ രൂബേന്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:9
രൂബേന്‍റെ പുത്രന്മാര്‍ ഹാനോക്, ഫല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.(Add Ref)|(Add Notes)
ഉല്പത്തി 46:10
ശിമെയോന്‍റെ പുത്രന്മാര്‍ : യെമൂവേല്‍ , യാമീന്‍ , ഔഹദ്, യാഖീന്‍ , സോഹര്‍ , കനാന്യക്കാരത്തിയുടെ മകനായ ശൌല്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:11
ലേവിയുടെ പുത്രന്മാര്‍ : ഗേര്‍ശോന്‍ , കഹാത്ത്, മെരാരി.(Add Ref)|(Add Notes)
ഉല്പത്തി 46:12
യെഹൂദയുടെ പുത്രന്മാര്‍ : ഏര്‍, ഓ‍നാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഓനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്‍റെ പുത്രന്മാര്‍ :(Add Ref)|(Add Notes)
ഉല്പത്തി 46:13
ഹെസ്രോന്‍ , ഹാമൂല്‍ , യിസ്സാഖാരിന്‍റെ പുത്രന്മാര്‍ : തോലാ, പുവ്വാ, യോബ്, ശിമ്രോന്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:14
സെബൂലൂന്‍റെ പുത്രന്മാര്‍ : സേരെദ്, ഏലോന്‍ , യഹ്ളെയേല്‍ :(Add Ref)|(Add Notes)
ഉല്പത്തി 46:15
ഇവര്‍ ലേയയുടെ പുത്രന്മാര്‍ : അവള്‍ അവരെയും യാക്കോബിന്‍റെ മകളായ ദീനയെയും അവന്നു പദ്ദന്‍ --അരാമില്‍വെച്ചു പ്രസവിച്ചു; അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേ‍ര്‍ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 46:16
ഗാദിന്‍റെ പുത്രന്മാര്‍ : സിഫ്യോന്‍ , ഹഗ്ഗീ, ശൂനീ, എസ്ബോന്‍ , ഏരി, അരോദീ, അരേലീ.(Add Ref)|(Add Notes)
ഉല്പത്തി 46:17
ആശേരിന്‍റെ പുത്രന്മാര്‍ : യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്‍റെ പുത്രന്മാര്‍ :(Add Ref)|(Add Notes)
ഉല്പത്തി 46:18
ഹേബെര്‍ , മല്‍ക്കീയേല്‍ , ഇവര്‍ ലാബാന്‍ തന്‍റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാര്‍ ; അവള്‍ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 46:19
യാക്കോബിന്‍റെ ഭാര്യയായ റാഹേലിന്‍റെ പുത്രന്മാര്‍ :(Add Ref)|(Add Notes)
ഉല്പത്തി 46:20
യോസേഫ്, ബെന്യാമീന്‍ . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓ‍നിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 46:21
ബെന്യാമിന്‍റെ പുത്രന്മാര്‍ : ബേല, ബേഖെര്‍ ; അശ്ബെല്‍ , ഗേരാ, നാമാന്‍ , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.(Add Ref)|(Add Notes)
ഉല്പത്തി 46:22
ഇവര്‍ റാഹേല്‍ യാക്കോബിന്നു പ്രസവിച്ച പുത്രന്മാര്‍ ; എല്ലാംകൂടെ പതിന്നാലു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:23
ദാന്‍റെ പുത്രന്മാര്‍ ഹൂശീം.(Add Ref)|(Add Notes)
ഉല്പത്തി 46:24
നഫ്താലിയുടെ പുത്രന്മാര്‍ ; യഹസേല്‍ , ഗൂനീ, യേസെര്‍ . ശില്ലോ.(Add Ref)|(Add Notes)
ഉല്പത്തി 46:25
ഇവര്‍ ലാബാന്‍ തന്‍റെ മകളായ റാഹേലിന്നു കൊടുത്ത ബില്‍ഹയുടെ പുത്രന്മാര്‍ ; അവള്‍ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:26
യാക്കോബിന്‍റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്‍റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില്‍ വന്നവര്‍ ആകെ അറുപത്താറു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:27
യോസേഫിന്നു മിസ്രയീമില്‍വെച്ചു ജനിച്ച പുത്രന്മാര്‍ രണ്ടുപേ‍ര്‍ ; മിസ്രയീമില്‍ വന്നരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 46:28
എന്നാല്‍ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന്‍ യെഹൂദയെ അവന്‍റെ അടുക്കല്‍ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ ദേശത്തു എത്തി.(Add Ref)|(Add Notes)
ഉല്പത്തി 46:29
യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 46:30
യിസ്രായെല്‍ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്‍റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 46:31
പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്‍റെ കുടുംബത്തോടും പറഞ്ഞതു: ഞാന്‍ ചെന്നു ഫറവോനോടു: കനാന്‍ ദേശത്തുനിന്നു എന്‍റെ സഹോദരന്മാരും അപ്പന്‍റെ കുടുംബവും എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു അറിയിക്കും.(Add Ref)|(Add Notes)
ഉല്പത്തി 46:32
അവര്‍ ഇടയന്മാര്‍ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴില്‍ ; അവര്‍ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്‍ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.(Add Ref)|(Add Notes)
ഉല്പത്തി 46:33
അതുകൊണ്ടു ഫറവോന്‍ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴില്‍ എന്തു എന്നു ചോദിക്കുമ്പോള്‍ :(Add Ref)|(Add Notes)
ഉല്പത്തി 46:34
അടിയങ്ങള്‍ ബാല്യംമുതല്‍ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു ഗോശെനില്‍ പാര്‍പ്പാന്‍ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യര്‍ക്കും വെറുപ്പല്ലോ.(Add Ref)|(Add Notes)