📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 50

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 50

ഉല്പത്തി 50:1
അപ്പോള്‍ യോസേഫ് തന്‍റെ അപ്പന്‍റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 50:2
പിന്നെ തന്‍റെ അപ്പന്നു സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ യോസേഫ് തന്‍റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാര്‍ യിസ്രായേലിനു സുഗന്ധവര്‍ഗ്ഗം ഇട്ടു.(Add Ref)|(Add Notes)
ഉല്പത്തി 50:3
അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യര്‍ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 50:4
അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍ യോസേഫ് ഫറവോന്‍റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങള്‍ക്കു എന്നോടു ദയ ഉണ്ടെങ്കില്‍ നിങ്ങള്‍ ഫറവോനോടു:(Add Ref)|(Add Notes)
ഉല്പത്തി 50:5
എന്‍റെ അപ്പന്‍ : ഇതാ, ഞാന്‍ മരിക്കുന്നു; ഞാന്‍ കനാന്‍ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില്‍ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാല്‍ ഞാന്‍ പോയി എന്‍റെ അപ്പനെ അടക്കി മടങ്ങി വരുവാന്‍ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണര്‍ത്തിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 50:6
നിന്‍റെ അപ്പന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതു പോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോന്‍ കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 50:7
അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന്‍ പൊയി; ഫറവോന്‍റെ ഭൃത്യന്മാരും കോവിലധികാരികളും(Add Ref)|(Add Notes)
ഉല്പത്തി 50:8
മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്‍റെ കുടുംബം ഒക്കെയും അവന്‍റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര്‍ ഗോശെന്‍ ദേശത്തു വിട്ടേച്ചുപോയി(Add Ref)|(Add Notes)
ഉല്പത്തി 50:9
രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 50:10
അവര്‍ യോര്‍ദ്ദാന്നക്കരെയുള്ള ഗോരെന്‍ -ആതാദില്‍ എത്തിയപ്പോള്‍ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്‍റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 50:11
ദേശനിവാസികളായ കനാന്യര്‍ ഗോരെന്‍ -ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേല്‍-മിസ്രയീം എന്നു പേരായി; അതു യോര്‍ദ്ദാന്നക്കരെ ആകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 50:12
അവന്‍ കല്പിച്ചിരുന്നതു പോലെ പുത്രന്മാര്‍ അവന്നു ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 50:13
അവന്‍റെ പുത്രന്മാര്‍ അവനെ കനാന്‍ ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലയെന്ന നിലത്തിലെ ഗുഹയില്‍ അവനെ അടക്കംചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 50:14
യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്‍റെ അപ്പനെ അടക്കുവാന്‍ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.(Add Ref)|(Add Notes)
ഉല്പത്തി 50:15
അപ്പന്‍ മരിച്ചുപോയി എന്നു യോസേഫിന്‍റെ സഹോദരന്മാര്‍ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 50:16
അവര്‍ യോസേഫിന്‍റെ അടുക്കല്‍ ആളയച്ചു: അപ്പന്‍ മരിക്കും മുമ്പെ: നിന്‍റെ സഹോദരന്മാര്‍ നിന്നോടു ദോഷം ചെയ്തു; അവര്‍ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിന്‍ എന്നു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 50:17
ആകയാല്‍ അപ്പന്‍റെ ദൈവത്തിന്‍റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവര്‍ യോസേഫിനോടു സംസാരിക്കുമ്പോള്‍ അവന്‍ കരഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 50:18
അവന്‍റെ സഹോദരന്മാര്‍ ചെന്നു അവന്‍റെ മുമ്പാകെ വീണു: ഇതാ, ഞങ്ങള്‍ നിനക്കു അടിമകള്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 50:19
യോസേഫ് അവരോടു: നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്തു ഇരിക്കുന്നുവോ?(Add Ref)|(Add Notes)
ഉല്പത്തി 50:20
നിങ്ങള്‍ എന്‍റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 50:21
ആകയാല്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.(Add Ref)|(Add Notes)
ഉല്പത്തി 50:22
യോസേഫും അവന്‍റെ പിതൃഭവനവും മിസ്രയീമില്‍ പാര്‍ത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 50:23
എഫ്രയീമിന്‍റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്‍റെ മക്കളും യോസേഫിന്‍റെ മടിയില്‍ വളര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 50:24
അനന്തരം യോസേഫ് തന്‍റെ സഹോദരന്മാരോടു: ഞാന്‍ മരിക്കുന്നു;എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കയും ഈ ദേശത്തുനിന്നു താന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 50:25
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്‍റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 50:26
യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവര്‍ അവന്നു സുഗന്ധവര്‍ഗ്ഗം ഇട്ടു അവനെ മിസ്രയീമില്‍ ഒരു ശവപ്പെട്ടിയില്‍ വെച്ചു.(Add Ref)|(Add Notes)