ഉല്പത്തി 16:1
അബ്രാമിന്‍റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാല്‍ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 16:2
സാറായി അബ്രാമിനോടു: ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ[46] എന്‍റെ ഗര്‍ഭം അടെച്ചിരിക്കുന്നുവല്ലോ. എന്‍റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 16:3
അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്‍റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 16:4
അവന്‍ ഹാഗാരിന്‍റെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.(Add Ref)|(Add Notes)
ഉല്പത്തി 16:5
അപ്പോള്‍ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന്‍ എന്‍റെ ദാസിയെ നിന്‍റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ[46] എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 16:6
അബ്രാം സാറായിയോടു: നിന്‍റെ ദാസി നിന്‍റെ കയ്യില്‍ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഓടിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 16:7
പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയില്‍ ഒരു നീരുറവിന്‍റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്‍റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 16:8
സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്‍ : ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 16:9
യഹോവയുടെ ദൂതന്‍ അവളോടു: നിന്‍റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 16:10
യഹോവയുടെ ദൂതന്‍ പിന്നെയും അവളോടു: ഞാന്‍ നിന്‍റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.(Add Ref)|(Add Notes)
ഉല്പത്തി 16:11
നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ[46] നിന്‍റെ സങ്കടം കേള്‍ക്കകൊണ്ടു അവന്നു യിശ്മായേല്‍ എന്നു പേര്‍ വിളിക്കേണം;(Add Ref)|(Add Notes)
ഉല്പത്തി 16:12
അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കും: അവന്‍റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന്‍ തന്‍റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 16:13
എന്നാറെ അവള്‍ : എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേര്‍ വിളിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 16:14
അതുകൊണ്ടു ആ കിണറ്റിന്നു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 16:15
പിന്നെ ഹാഗാര്‍ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാര്‍ പ്രസവിച്ച തന്‍റെ മകന്നു അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 16:16
ഹാഗാര്‍ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന്നു എണ്‍പ്ത്താറു വയസ്സായിരുന്നു.(Add Ref)|(Add Notes)