📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 49

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 49 >>

ഉല്പത്തി 49:1
അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിന്‍ , ഭാവികാലത്തു നിങ്ങള്‍ക്കു സംഭവിപ്പാനുള്ളതു ഞാന്‍ നിങ്ങളെ അറിയിക്കും.(Add Ref)|(Add Notes)
ഉല്പത്തി 49:2
യാക്കോബിന്‍റെ പുത്രന്മാരേ: കൂടിവന്നു കേള്‍പ്പിന്‍ ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്‍റെ മൊഴിക്കു ചെവിതരുവിന്‍ !(Add Ref)|(Add Notes)
ഉല്പത്തി 49:3
രൂബേനേ, നീ എന്‍റെ ആദ്യജാതന്‍ , എന്‍റെ വിര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്‍റെ വൈശിഷ്ട്യവും തന്നേ(Add Ref)|(Add Notes)
ഉല്പത്തി 49:4
വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്‍റെ കിടക്കമേല്‍ കയറി അതിനെ അശുദ്ധമാക്കി; എന്‍റെ ശയ്യമേല്‍ അവന്‍ കയറിയല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 49:5
ശിമയോനും ലേവിയും സഹോദരന്മാര്‍ ; അവരുടെ വാളുകള്‍ സാഹസത്തിന്‍റെ ആയുധങ്ങള്‍ :(Add Ref)|(Add Notes)
ഉല്പത്തി 49:6
എന്‍ ഉള്ളമേ, അവരുടെ മന്ത്രണത്തില്‍ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തില്‍ ചേരരുതേ; തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു.(Add Ref)|(Add Notes)
ഉല്പത്തി 49:7
അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന്‍ അവരെ യാക്കോബില്‍ പകക്കയും യിസ്രായേലില്‍ ചിതറിക്കയും ചെയ്യും.(Add Ref)|(Add Notes)
ഉല്പത്തി 49:8
യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരിക്കും; അപ്പന്‍റെ മക്കള്‍ നിന്‍റെ മുമ്പില്‍ നമസ്കരിക്കും.(Add Ref)|(Add Notes)
ഉല്പത്തി 49:9
യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന്‍ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര്‍ അവനെ എഴുന്നേല്പിക്കും?(Add Ref)|(Add Notes)
ഉല്പത്തി 49:10
അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്‍റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.(Add Ref)|(Add Notes)
ഉല്പത്തി 49:11
അവന്‍ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവന്‍ വീഞ്ഞില്‍ തന്‍റെ ഉടുപ്പും ദ്രാക്ഷാരസത്തില്‍ തന്‍റെ വസ്ത്രവും അലക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:12
അവന്‍റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്‍റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:13
സെബൂലൂന്‍ സമുദ്രതീരത്തു വസിക്കും; അവന്‍ കപ്പല്‍തുറമുഖത്തു പാര്‍ക്കും; അവന്‍റെ പാര്‍ശ്വം സീദോന്‍ വരെ ആകും.(Add Ref)|(Add Notes)
ഉല്പത്തി 49:14
യിസ്സാഖാര്‍ അസ്ഥിബലമുള്ള കഴുത; അവന്‍ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:15
വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന്‍ ചുമടിന്നു ചുമല്‍ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:16
ദാന്‍ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.(Add Ref)|(Add Notes)
ഉല്പത്തി 49:17
ദാന്‍ വഴിയില്‍ ഒരു പാമ്പും പാതയില്‍ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാല്‍ കടിക്കും; പുറത്തു കയറിയവന്‍ മലര്‍ന്നു വീഴും.(Add Ref)|(Add Notes)
ഉല്പത്തി 49:18
യഹോവേ, ഞാന്‍ നിന്‍റെ രക്ഷക്കായി കാത്തിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:19
ഗാദോ കവര്‍ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.(Add Ref)|(Add Notes)
ഉല്പത്തി 49:20
ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളതു; അവന്‍ രാജകീയസ്വാദുഭോജനം നലകും.(Add Ref)|(Add Notes)
ഉല്പത്തി 49:21
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന്‍ ; അവന്‍ ലാവണ്യവാക്കുകള്‍ സംസാരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:22
യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്‍റെ കൊമ്പുകള്‍ മതിലിന്മേല്‍ പടരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:23
വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു; അവര്‍ എയ്തു, അവനോടു പൊരുതു.(Add Ref)|(Add Notes)
ഉല്പത്തി 49:24
അവന്‍റെ വില്ലു ഉറപ്പോടെ നിന്നു; അവന്‍റെ ഭുജം യാക്കോബിന്‍ വല്ലഭന്‍റെ കയ്യാല്‍ ബലപ്പെട്ടു; യിസ്രായേലിന്‍റെ പാറയായ ഇടയന്‍റെ നാമത്താല്‍ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 49:25
നിന്‍ പിതാവിന്‍റെ ദൈവത്താല്‍ - അവന്‍ നിന്നെ സഹായിക്കും സര്‍വ്വ ശക്തനാല്‍ തന്നേ - അവന്‍ മീതെ ആകാശത്തിന്‍റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്‍റെ അനുഗ്രങ്ങളാലും മുലയുടെയും ഗര്‍ഭത്തിന്‍റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.(Add Ref)|(Add Notes)
ഉല്പത്തി 49:26
നിന്‍ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ എന്‍ ജനകന്മാരുടെ അനുഗ്രഹങ്ങള്‍ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്‍റെ തലയിലും തന്‍റെ സഹോദരന്മാരില്‍ പ്രഭുവായവന്‍റെ നെറുകയിലും വരും.(Add Ref)|(Add Notes)
ഉല്പത്തി 49:27
ബെന്യാമീന്‍ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന്‍ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന്‍ കവര്‍ച്ച പങ്കിടും.(Add Ref)|(Add Notes)
ഉല്പത്തി 49:28
യിസ്രായെല്‍ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവന്‍ അവരില്‍ ഓ‍രോരുത്തന്നു അവനവന്‍റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 49:29
അവന്‍ അവരോടു ആജ്ഞാപിച്ചു പറഞ്ഞതു: ഞാന്‍ എന്‍റെ ജനത്തോടു ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്‍റെ നിലത്തിലെ ഗുഹയില്‍ എന്‍റെ പിതാക്കന്മാരുടെ അടുക്കല്‍ എന്നെ അടക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 49:30
കനാന്‍ ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലാ എന്ന നിലത്തിലെ ഗുഹയില്‍ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 49:31
അവിടെ അവര്‍ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്‍റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന്‍ ലേയയെയും അടക്കി.(Add Ref)|(Add Notes)
ഉല്പത്തി 49:32
ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 49:33
യാക്കോബ് തന്‍റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്‍ന്നശേഷം അവന്‍ കാല്‍ കട്ടിലിന്മേല്‍ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്‍റെ ജനത്തോടു ചേര്‍ന്നു.(Add Ref)|(Add Notes)