📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 31 >>

ഉല്പത്തി 31:1
എന്നാല്‍ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്‍റെ വകകൊണ്ടു അവന്‍ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്‍റെ പുത്രന്മാര്‍ പറഞ്ഞ വാക്കുകളെ അവന്‍ കേട്ടു.(Add Ref)|(Add Notes)
ഉല്പത്തി 31:2
യാക്കോബ് ലാബാന്‍റെ മുഖത്തു നോക്കിയാറെ അതു തന്‍റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 31:3
അപ്പോള്‍ യഹോവ[46] യാക്കോബിനോടു: നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 31:4
യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലില്‍ തന്‍റെ ആട്ടിന്‍ കൂട്ടത്തിന്‍റെ അടുക്കല്‍ വിളിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:5
അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്‍റെ മുഖം എന്‍റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാന്‍ കാണുന്നു; എങ്കിലും എന്‍റെ അപ്പന്‍റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 31:6
നിങ്ങളുടെ അപ്പനെ ഞാന്‍ എന്‍റെ സര്‍വ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 31:7
നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്‍റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാന്‍ ദൈവം അവനെ സമ്മതിച്ചില്ല.(Add Ref)|(Add Notes)
ഉല്പത്തി 31:8
പുള്ളിയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവന്‍ പറഞ്ഞു എങ്കില്‍ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവന്‍ പറഞ്ഞു എങ്കില്‍ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.(Add Ref)|(Add Notes)
ഉല്പത്തി 31:9
ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്‍റെ ആട്ടിന്‍ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 31:10
ആടുകള്‍ ചനയേലക്കുന്ന കാലത്തു ഞാന്‍ സ്വപ്നത്തില്‍ ആടുകളിന്മേല്‍ കയറുന്ന മുട്ടാടുകള്‍ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 31:11
ദൈവത്തിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 31:12
അപ്പോള്‍ അവന്‍ : നീ തലപൊക്കി നോക്കുക; ആടുകളുടെ മേല്‍ കയറുന്ന മുട്ടാടുകള്‍ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാന്‍ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാന്‍ കണ്ടിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 31:13
നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേര്‍ച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്‍റെ ദൈവം ആകുന്നു ഞാന്‍ ; ആകയാല്‍ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്‍റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 31:14
റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്‍റെ വീട്ടില്‍ ഞങ്ങള്‍ക്കു ഇനി ഓ‍ഹരിയും അവകാശവും ഉണ്ടോ?(Add Ref)|(Add Notes)
ഉല്പത്തി 31:15
അവന്‍ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 31:16
ദൈവം ഞങ്ങളുടെ അപ്പന്‍റെ പക്കല്‍നിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ഉള്ളതല്ലോ; ആകയാല്‍ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊള്‍ക.(Add Ref)|(Add Notes)
ഉല്പത്തി 31:17
അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.(Add Ref)|(Add Notes)
ഉല്പത്തി 31:18
തന്‍റെ കന്നുകാലികളെ ഒക്കെയും താന്‍ സമ്പാദിച്ച സമ്പത്തു ഒക്കെയും താന്‍ പദ്ദന്‍ -അരാമില്‍ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്‍ത്തുകൊണ്ടു കനാന്‍ ദേശത്തു തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കല്‍ പോകുവാന്‍ പുറപ്പെട്ടു.(Add Ref)|(Add Notes)
ഉല്പത്തി 31:19
ലാബാന്‍ തന്‍റെ ആടുകളെ രോമം കത്രിപ്പാന്‍ പോയിരുന്നു; റാഹേല്‍ തന്‍റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:20
താന്‍ ഓ‍ടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാല്‍ അവനെ തോല്പിച്ചായിരുന്നു പോയതു.(Add Ref)|(Add Notes)
ഉല്പത്തി 31:21
ഇങ്ങനെ അവന്‍ തനിക്കുള്ള സകലവുമായി ഓ‍ടിപ്പോയി; അവന്‍ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പര്‍വ്വതത്തിന്നു നേരെ തിരിഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 31:22
യാക്കോബ് ഓ‍ടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.(Add Ref)|(Add Notes)
ഉല്പത്തി 31:23
ഉടനെ അവന്‍ തന്‍റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടര്‍ന്നു ഗിലെയാദ് പര്‍വ്വതത്തില്‍ അവനോടു ഒപ്പം എത്തി.(Add Ref)|(Add Notes)
ഉല്പത്തി 31:24
എന്നാല്‍ ദൈവം രാത്രി സ്വപ്നത്തില്‍ അരാമ്യനായ ലാബാന്‍റെ അടുക്കല്‍ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:25
ലാബാന്‍ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പര്‍വ്വതത്തില്‍ കൂടാരം അടിച്ചിരുന്നു; ലാബാനും തന്‍റെ സഹോദരന്മാരുമായി ഗിലെയാദ് പര്‍വ്വതത്തില്‍ കൂടാരം അടിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:26
ലാബാന്‍ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്‍റെ പുത്രിമാരെ വാളാല്‍ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?(Add Ref)|(Add Notes)
ഉല്പത്തി 31:27
നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓ‍ടിപ്പോകയും ഞാന്‍ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും(Add Ref)|(Add Notes)
ഉല്പത്തി 31:28
എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാന്‍ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.(Add Ref)|(Add Notes)
ഉല്പത്തി 31:29
നിങ്ങളോടു ദോഷം ചെയ്‍വാന്‍ എന്‍റെ പക്കല്‍ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു നിങ്ങളുടെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 31:30
ആകട്ടെ, നിന്‍റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാല്‍ നീ പുറപ്പെട്ടുപോന്നു; എന്നാല്‍ എന്‍റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?(Add Ref)|(Add Notes)
ഉല്പത്തി 31:31
യാക്കോബ് ലാബാനോടു: പക്ഷെ നിന്‍റെ പുത്രിമാരെ നീ എന്‍റെ പക്കല്‍നിന്നു അപഹരിക്കും എന്നു ഞാന്‍ ഭയപ്പെട്ടു.(Add Ref)|(Add Notes)
ഉല്പത്തി 31:32
എന്നാല്‍ നീ ആരുടെ പക്കല്‍ എങ്കിലും നിന്‍റെ ദേവന്മാരെ കണ്ടാല്‍ അവന്‍ ജീവനോടിരിക്കരുതു; എന്‍റെ പക്കല്‍ നിന്‍റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാര്‍ കാണ്‍കെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേല്‍ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.(Add Ref)|(Add Notes)
ഉല്പത്തി 31:33
അങ്ങനെ ലാബാന്‍ യാക്കോബിന്‍റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവന്‍ ലേയയുടെ കൂടാരത്തില്‍ നിന്നു ഇറങ്ങി റാഹേലിന്‍റെ കൂടാരത്തില്‍ ചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 31:34
എന്നാല്‍ റാഹേല്‍ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേല്‍ ഇരിക്കയായിരുന്നു. ലാബാന്‍ കൂടാരത്തില്‍ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.(Add Ref)|(Add Notes)
ഉല്പത്തി 31:35
അവള്‍ അപ്പനോടു: യജമാനന്‍ കോപിക്കരുതേ; നിന്‍റെ മുമ്പാകെ എഴുന്നേല്പാന്‍ എനിക്കു കഴിവില്ല; സ്ത്രീകള്‍ക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്‍ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.(Add Ref)|(Add Notes)
ഉല്പത്തി 31:36
അപ്പോള്‍ യാക്കോബിന്നു കോപം ജ്വലിച്ചു, അവന്‍ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാല്‍ : എന്‍റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്‍റെ പിന്നാലെ ഓ‍ടി വരേണ്ടതിന്നു എന്‍റെ തെറ്റു എന്തു?(Add Ref)|(Add Notes)
ഉല്പത്തി 31:37
നീ എന്‍റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്‍റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്‍റെ സഹോദരന്മാര്‍ക്കും നിന്‍റെ സഹോദരന്മാര്‍ക്കും മുമ്പാകെ ഇവിടെ വെക്കുക; അവര്‍ നമുക്കിരുവര്‍ക്കും മദ്ധ്യേ വിധിക്കട്ടെ.(Add Ref)|(Add Notes)
ഉല്പത്തി 31:38
ഈ ഇരുപതു സംവത്സരം ഞാന്‍ നിന്‍റെ അടുക്കല്‍ പാര്‍ത്തു; നിന്‍റെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ചനനാശം വന്നിട്ടില്ല. നിന്‍റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന്‍ തിന്നുകളഞ്ഞിട്ടുമില്ല.(Add Ref)|(Add Notes)
ഉല്പത്തി 31:39
ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരാതെ ഞാന്‍ അതിന്നു ഉത്തരവാദിയായിരുന്നു; പകല്‍ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:40
ഇങ്ങനെയായിരുന്നു എന്‍റെ വസ്തുത; പകല്‍ വെയില്‍കൊണ്ടും രാത്രി ശീതംകൊണ്ടും ഞാന്‍ ക്ഷയിച്ചു; എന്‍റെ കണ്ണിന്നു ഉറക്കമില്ലാതെയായി.(Add Ref)|(Add Notes)
ഉല്പത്തി 31:41
ഈ ഇരുപതു സംവത്സരം ഞാന്‍ നിന്‍റെ വീട്ടില്‍ പാര്‍ത്തു; പതിന്നാലു സംവത്സരം നിന്‍റെ രണ്ടു പുത്രിമാര്‍ക്കായിട്ടും ആറു സംവത്സരം നിന്‍റെ ആട്ടിന്‍ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്‍റെ പ്രതിഫലം മാറ്റി.(Add Ref)|(Add Notes)
ഉല്പത്തി 31:42
എന്‍റെ പിതാവിന്‍റെ ദൈവമായി അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവന്‍ എനിക്കു ഇല്ലാതിരുന്നു എങ്കില്‍ നീ ഇപ്പോള്‍ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:43
ലാബാന്‍ യാക്കോബിനോടു: പുത്രിമാര്‍ എന്‍റെ പുത്രിമാര്‍ , മക്കള്‍ എന്‍റെ മക്കള്‍ , ആട്ടിന്‍ കൂട്ടം എന്‍റെ ആട്ടിന്‍ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്‍റെ പുത്രിമാരോടോ അവര്‍ പ്രസവിച്ച മക്കളോടോ ഞാന്‍ ഇന്നു എന്തു ചെയ്യും?(Add Ref)|(Add Notes)
ഉല്പത്തി 31:44
ആകയാല്‍ വരിക, ഞാനും നീയും തമ്മില്‍ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 31:45
അപ്പോള്‍ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിര്‍ത്തി.(Add Ref)|(Add Notes)
ഉല്പത്തി 31:46
കല്ലു കൂട്ടുവിന്‍ എന്നു യാക്കോബ് തന്‍റെ സഹോദരന്മാരോടു പറഞ്ഞു; അവര്‍ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേല്‍ വെച്ചു അവര്‍ ഭക്ഷണം കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 31:47
ലാബാന്‍ അതിന്നു യെഗര്‍-സഹദൂഥാ (സാക്‍ഷ്യത്തിന്‍റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്‍ഷ്യത്തിന്‍റെ കൂമ്പാരം) എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 31:48
ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവല്‍ മാടം) എന്നും പോരായി:(Add Ref)|(Add Notes)
ഉല്പത്തി 31:49
നാം തമ്മില്‍ അകന്നിരിക്കുമ്പോള്‍ യഹോവ[46] എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.(Add Ref)|(Add Notes)
ഉല്പത്തി 31:50
നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കയോ എന്‍റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കില്‍ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 31:51
ലാബാന്‍ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിര്‍ത്തിയ തൂണ്‍ .(Add Ref)|(Add Notes)
ഉല്പത്തി 31:52
ദോഷത്തിന്നായി ഞാന്‍ ഈ കൂമ്പാരം കടന്നു നിന്‍റെ അടുക്കല്‍ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്‍റെ അടുക്കല്‍ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.(Add Ref)|(Add Notes)
ഉല്പത്തി 31:53
അബ്രാഹാമിന്‍റെ ദൈവവും നാഹോരിന്‍റെ ദൈവവും അവരുടെ പിതാവിന്‍റെ ദൈവവുമായവന്‍ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 31:54
പിന്നെ യാക്കോബ് പര്‍വ്വതത്തില്‍ യാഗം അര്‍പ്പിച്ചു ഭക്ഷണം കഴിപ്പാന്‍ തന്‍റെ സഹോദരന്മാരെ വിളിച്ചു; അവര്‍ ഭക്ഷണം കഴിച്ചു പര്‍വ്വതത്തില്‍ രാപാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 31:55
ലാബാന്‍ അതി കാലത്തു എഴുന്നേറ്റു തന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)