ഉല്പത്തി 33:1
അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്‍റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്‍റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.(Add Ref)|(Add Notes)
ഉല്പത്തി 33:2
അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി.(Add Ref)|(Add Notes)
ഉല്പത്തി 33:3
അവന്‍ അവര്‍ക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്‍റെ സഹോദരനോടു അടുത്തുചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 33:4
ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്‍റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:5
പിന്നെ അവന്‍ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:6
അപ്പോള്‍ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;(Add Ref)|(Add Notes)
ഉല്പത്തി 33:7
ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 33:8
ഞാന്‍ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന്‍ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:9
അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:10
അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കില്‍ എന്‍റെ സമ്മാനം എന്‍റെ കയ്യില്‍നിന്നു വാങ്ങേണമേ; ദൈവത്തിന്‍റെ മുഖം കാണുന്നതുപോലെ ഞാന്‍ നിന്‍റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;(Add Ref)|(Add Notes)
ഉല്പത്തി 33:11
ഞാന്‍ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അങ്ങനെ അവന്‍ അതു വാങ്ങി.(Add Ref)|(Add Notes)
ഉല്പത്തി 33:12
പിന്നെ അവന്‍ : നാം പ്രയാണംചെയ്തു പോക; ഞാന്‍ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:13
അതിന്നു അവന്‍ അവനോടു: കുട്ടികള്‍ നന്നാ ഇളയവര്‍ എന്നും കുറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനന്‍ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാല്‍ കൂട്ടമെല്ലാം ചത്തുപോകും.(Add Ref)|(Add Notes)
ഉല്പത്തി 33:14
യജമാനന്‍ അടിയന്നു മുമ്പായി പോയാലും; എന്‍റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ സാവധാനത്തില്‍ അവയെ നടത്തിക്കൊണ്ടു സേയീരില്‍ യജമാനന്‍റെ അടുക്കല്‍ വന്നുകൊള്ളാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:15
എന്‍റെ ആളുകളില്‍ ചിലരെ ഞാന്‍ നിന്‍റെ അടുക്കല്‍ നിര്‍ത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്‍റെ കൃപയുണ്ടായാല്‍ മതി എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 33:16
അങ്ങനെ ഏശാവ് അന്നു തന്‍റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 33:17
യാക്കോബോ സുക്കോത്തിന്നു യാത്രപുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതു കൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേര്‍ പറയുന്നു.(Add Ref)|(Add Notes)
ഉല്പത്തി 33:18
യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്നശേഷം കനാന്‍ ദേശത്തിലെ ശേഖേംപട്ടണത്തില്‍ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 33:19
താന്‍ കൂടാരമടിച്ച നിലം ശെഖേമിന്‍റെ അപ്പനായ ഹമോരിന്‍റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.(Add Ref)|(Add Notes)
ഉല്പത്തി 33:20
അവിടെ അവന്‍ ഒരു യാഗപീഠം പണിതു, അതിന്നു ഏല്‍-എലോഹേ-യിസ്രായേല്‍ എന്നു പേര്‍ ഇട്ടു.(Add Ref)|(Add Notes)