📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 40

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 40 >>

ഉല്പത്തി 40:1
അനന്തരം മിസ്രയീം രാജാവിന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 40:2
ഫറവോന്‍ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്‍റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 40:3
അവരെ അകമ്പടിനായകന്‍റെ വീട്ടില്‍ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തില്‍ ആക്കി.(Add Ref)|(Add Notes)
ഉല്പത്തി 40:4
അകമ്പടിനായകന്‍ അവരെ യോസേഫിന്‍റെ പക്കല്‍ ഏല്പിച്ചു; അവന്‍ അവര്‍ക്കും ശുശ്രൂഷചെയ്തു; അവര്‍ കുറെക്കാലം തടവില്‍ കിടന്നു.(Add Ref)|(Add Notes)
ഉല്പത്തി 40:5
മിസ്രയീം രാജാവിന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഒരു സ്വപ്നം കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 40:6
രാവിലെ യോസേഫ് അവരുടെ അടുക്കല്‍ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 40:7
അവന്‍ യജമാനന്‍റെ വീട്ടില്‍ തന്നോടുകൂടെ തടവില്‍ കിടക്കുന്നവരായ ഫറവോന്‍റെ ഉദ്യോഗസ്ഥന്മാരോടു: നിങ്ങള്‍ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 40:8
അവര്‍ അവനോടു: ഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടു: സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 40:9
അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്‍റെ സ്വപ്നം അറിയിച്ചു പറഞ്ഞതു: എന്‍റെ സ്വപ്നത്തില്‍ ഇതാ, എന്‍റെ മുമ്പില്‍ ഒരു മുന്തിരി വള്ളി.(Add Ref)|(Add Notes)
ഉല്പത്തി 40:10
മുന്തിരിവള്ളിയില്‍ മൂന്നു കൊമ്പു; അതു തളിര്‍ത്തു പൂത്തു; കുലകളില്‍ മുന്തിരിങ്ങാ പഴുത്തു.(Add Ref)|(Add Notes)
ഉല്പത്തി 40:11
ഫറവോന്‍റെ പാനപാത്രം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ചു ഫറവോന്‍റെ പാനപാത്രത്തില്‍ പിഴിഞ്ഞു: പാനപാത്രം ഫറവോന്‍റെ കയ്യില്‍ കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 40:12
യോസേഫ് അവനോടു പറഞ്ഞതു: അതിന്‍റെ അര്‍ത്ഥം ഇതാകുന്നു: മൂന്നു കൊമ്പു മൂന്നു ദിവസം.(Add Ref)|(Add Notes)
ഉല്പത്തി 40:13
മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്‍റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്‍റെ കയ്യില്‍ പാനപാത്രം കൊടുക്കും.(Add Ref)|(Add Notes)
ഉല്പത്തി 40:14
എന്നാല്‍ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഓ‍ര്‍ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്‍റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടില്‍നിന്നു വിടുവിക്കേണമേ.(Add Ref)|(Add Notes)
ഉല്പത്തി 40:15
എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയില്‍ എന്നെ ഇടേണ്ടതിന്നു ഞാന്‍ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.(Add Ref)|(Add Notes)
ഉല്പത്തി 40:16
അര്‍ത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടു: ഞാനും സ്വപ്നത്തില്‍ എന്‍റെ തലയില്‍ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 40:17
മേലത്തെ കൊട്ടയില്‍ ഫറവോന്‍റെ വക അപ്പത്തരങ്ങള്‍ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികള്‍ എന്‍റെ തലയിലെ കൊട്ടയില്‍ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 40:18
അതിന്നു യോസേഫ്: അതിന്‍റെ അര്‍ത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം.(Add Ref)|(Add Notes)
ഉല്പത്തി 40:19
മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്‍റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേല്‍ തൂക്കും; പക്ഷികള്‍ നിന്‍റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 40:20
മൂന്നാം നാളില്‍ ഫറവോന്‍റെ തിരുനാളില്‍ അവന്‍ തന്‍റെ സകലദാസന്മാര്‍ക്കും ഒരു വിരുന്നുകഴിച്ചു. തന്‍റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓ‍ര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 40:21
പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്‍റെ കയ്യില്‍ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്‍റെ സ്ഥാനത്തു ആക്കി.(Add Ref)|(Add Notes)
ഉല്പത്തി 40:22
അപ്പക്കാരുടെ പ്രമാണിയെയോ അവന്‍ തൂക്കിച്ചു; യോസേഫ് അര്‍ത്ഥം പറഞ്ഞതുപോലെ തന്നെ.(Add Ref)|(Add Notes)
ഉല്പത്തി 40:23
എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓ‍ര്‍ക്കാതെ അവനെ മറന്നുകളഞ്ഞു.(Add Ref)|(Add Notes)