📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 32

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 32 >>

ഉല്പത്തി 32:1
യാക്കോബ് തന്‍റെ വഴിക്കു പോയി; ദൈവത്തിന്‍റെ ദൂതന്മാര്‍ അവന്‍റെ എതിരെ വന്നു.(Add Ref)|(Add Notes)
ഉല്പത്തി 32:2
യാക്കോബ് അവരെ കണ്ടപ്പോള്‍ : ഇതു ദൈവത്തിന്‍റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേ‍ര്‍ ഇട്ടു.(Add Ref)|(Add Notes)
ഉല്പത്തി 32:3
അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്തു തന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:4
അവരോടു കല്പിച്ചതു എന്തെന്നാല്‍ : എന്‍റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിന്‍ : നിന്‍റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാന്‍ ലാബാന്‍റെ അടുക്കല്‍ പരദേശിയായി പാര്‍ത്തു ഇന്നുവരെ അവിടെ താമസിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:5
എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാന്‍ ആളയക്കുന്നതു.(Add Ref)|(Add Notes)
ഉല്പത്തി 32:6
ദൂതന്മാര്‍ യാക്കോബിന്‍റെ അടുക്കല്‍ മടങ്ങി വന്നു: ഞങ്ങള്‍ നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കല്‍ പോയി വന്നു; അവന്‍ നാനൂറു ആളുമായി നിന്നെ എതിരേല്പാന്‍ വരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:7
അപ്പോള്‍ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:8
ഏശാവ് ഒരു കൂട്ടത്തിന്‍റെ നേരെ വന്നു അതിനെ നശിപ്പിച്ചാല്‍ മറ്റേ കൂട്ടത്തിന്നു ഓ‍ടിപ്പോകാമല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:9
പിന്നെ യാക്കോബ് പ്രാര്‍ത്ഥിച്ചതു: എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,(Add Ref)|(Add Notes)
ഉല്പത്തി 32:10
അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 32:11
എന്‍റെ സഹോദരനായ ഏശാവിന്‍റെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവന്‍ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.(Add Ref)|(Add Notes)
ഉല്പത്തി 32:12
നീയോ: ഞാന്‍ നിന്നോടു നന്മ ചെയ്യും; നിന്‍റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടല്‍കരയിലെ മണല്‍പോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 32:13
അന്നു രാത്രി അവന്‍ അവിടെ പാര്‍ത്തു; തന്‍റെ പക്കല്‍ ഉള്ളതില്‍ തന്‍റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു(Add Ref)|(Add Notes)
ഉല്പത്തി 32:14
ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും(Add Ref)|(Add Notes)
ഉല്പത്തി 32:15
കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെണ്‍കഴുതയെയും പത്തു കഴുതക്കുട്ടിയെയും വേര്‍തിരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:16
തന്‍റെ ദാസന്മാരുടെ പക്കല്‍ ഓ‍രോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്‍റെ ദാസന്മാരോടു: നിങ്ങള്‍ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:17
ഒന്നാമതു പോകുന്നവനോടു അവന്‍ : എന്‍റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആള്‍ ? എവിടെ പോകുന്നു? നിന്‍റെ മുമ്പില്‍ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാല്‍ :(Add Ref)|(Add Notes)
ഉല്പത്തി 32:18
നിന്‍റെ അടിയാന്‍ യാക്കോബിന്‍റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:19
രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങള്‍ ഏശാവിനെ കാണുമ്പോള്‍ ഇപ്രകാരം അവനോടുപറവിന്‍ ;(Add Ref)|(Add Notes)
ഉല്പത്തി 32:20
അതാ, നിന്‍റെ അടിയാന്‍ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്നു അവന്‍ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്‍റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:21
അങ്ങനെ സമ്മാനം അവന്‍റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 32:22
രാത്രിയില്‍ അവന്‍ എഴുന്നേറ്റു. തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോക്‍ കടവു കടന്നു.(Add Ref)|(Add Notes)
ഉല്പത്തി 32:23
അങ്ങനെ അവന്‍ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;(Add Ref)|(Add Notes)
ഉല്പത്തി 32:24
അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:25
അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്‍റെ തുടയുടെ തടം തൊട്ടു; ആകയാല്‍ അവനോടു മല്ലുപിടിക്കയില്‍ യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 32:26
എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവന്‍ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:27
നിന്‍റെ പേ‍ര്‍ എന്തു എന്നു അവന്‍ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:28
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേ‍ര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 32:29
യാക്കോബ് അവനോടു: നിന്‍റെ പേ‍ര്‍ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്‍റെ പേ‍ര്‍ ചോദിക്കുന്നതു എന്തു എന്നു അവന്‍ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 32:30
ഞാന്‍ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേല്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 32:31
അവന്‍ പെനീയേല്‍ കടന്നു പോകുമ്പോള്‍ സൂര്യന്‍ ഉദിച്ചു; എന്നാല്‍ തുടയുടെ ഉളുകൂനിമിത്തം അവന്‍ മുടന്തിനടന്നു.(Add Ref)|(Add Notes)
ഉല്പത്തി 32:32
അവന്‍ യാക്കോബിന്‍റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേല്‍മക്കള്‍ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.(Add Ref)|(Add Notes)