📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 24

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 24 >>

ഉല്പത്തി 24:1
അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ[46] അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:2
തന്‍റെ വീട്ടില്‍ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്‍റെ കൈ എന്‍റെ തുടയിന്‍ കീഴില്‍ വെക്കുക;(Add Ref)|(Add Notes)
ഉല്പത്തി 24:3
ചുറ്റും പാര്‍ക്കുന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്‍റെ മകന്നു ഭാര്യയെ എടുക്കാതെ,(Add Ref)|(Add Notes)
ഉല്പത്തി 24:4
എന്‍റെ ദേശത്തും എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്‍റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.(Add Ref)|(Add Notes)
ഉല്പത്തി 24:5
ദാസന്‍ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാന്‍ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാന്‍ നിന്‍റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:6
അബ്രാഹാം അവനോടു പറഞ്ഞതു: എന്‍റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
ഉല്പത്തി 24:7
എന്‍റെ പിതൃഭവനത്തില്‍നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്‍റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വര്‍ഗ്ഗത്തിന്‍റെ ദൈവമായ യഹോവ[46] എന്‍റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാന്‍ തക്കവണ്ണം നിനക്കു മുമ്പായി തന്‍റെ ദൂതനെ അയക്കും.(Add Ref)|(Add Notes)
ഉല്പത്തി 24:8
എന്നാല്‍ സ്ത്രീക്കു നിന്നോടുകൂടെ വരുവാന്‍ മനസ്സില്ലെങ്കില്‍ നീ ഈ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും; എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.(Add Ref)|(Add Notes)
ഉല്പത്തി 24:9
അപ്പോള്‍ ദാസന്‍ തന്‍റെ യജമാനനായ അബ്രാഹാമിന്‍റെ തുടയിന്‍ കീഴില്‍ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 24:10
അനന്തരം ആ ദാസന്‍ തന്‍റെ യജമാനന്‍റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്‍റെ പട്ടണത്തില്‍ ചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:11
വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരുവാന്‍ വരുന്ന സമയത്തു അവന്‍ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഉല്പത്തി 24:12
എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, എന്‍റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.(Add Ref)|(Add Notes)
ഉല്പത്തി 24:13
ഇതാ, ഞാന്‍ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാര്‍ വെള്ളം കോരുവാന്‍ വരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:14
നിന്‍റെ പാത്രം ഇറക്കി എനിക്കു കുടിപ്പാന്‍ തരേണം എന്നു ഞാന്‍ പറയുമ്പോള്‍ : കുടിക്ക; നിന്‍റെ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്‍റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്‍റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാന്‍ അതിനാല്‍ ഗ്രഹിക്കും.(Add Ref)|(Add Notes)
ഉല്പത്തി 24:15
അവന്‍ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിന്‍റെ ഭാര്യ മില്‍ക്കയുടെ മകന്‍ ബെഥൂവേലിന്‍റെ മകള്‍ റിബെക്കാ തോളില്‍ പാത്രവുമായി വന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:16
ബാല അതിസുന്ദരിയും പുരുഷന്‍ തൊടാത്ത കന്യകയും ആയിരുന്നു; അവള്‍ കിണറ്റില്‍ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:17
ദാസന്‍ വേഗത്തില്‍ അവളെ എതിരേറ്റു ചെന്നു: നിന്‍റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:18
യജമാനനേ, കുടിക്ക എന്നു അവള്‍ പറഞ്ഞു വേഗം പാത്രം കയ്യില്‍ ഇറക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 24:19
അവന്നു കുടിപ്പാന്‍ കൊടുത്ത ശേഷം: നിന്‍റെ ഒട്ടകങ്ങള്‍ക്കും വേണ്ടുവോളം ഞാന്‍ കോരിക്കൊടുക്കാം എന്നു പറഞ്ഞു,(Add Ref)|(Add Notes)
ഉല്പത്തി 24:20
പാത്രത്തിലെ വെള്ളം വേഗം തൊട്ടിയില്‍ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാന്‍ കിണറ്റിലേക്കു ഓ‍ടി ഇറങ്ങി അവന്‍റെ ഒട്ടകങ്ങള്‍ക്കും എല്ലാം കോരിക്കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 24:21
ആ പുരുഷന്‍ അവളെ ഉറ്റുനോക്കി, യഹോവ[46] തന്‍റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:22
ഒട്ടകങ്ങള്‍ കുടിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളയും എടുത്തു അവളോടു:(Add Ref)|(Add Notes)
ഉല്പത്തി 24:23
നീ ആരുടെ മകള്‍ ? പറക; നിന്‍റെ അപ്പന്‍റെ വീട്ടില്‍ ഞങ്ങള്‍ക്കു രാപാര്‍പ്പാന്‍ സ്ഥലമുണ്ടോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:24
അവള്‍ അവനോടു: നാഹോരിന്നു മില്‍ക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്‍റെ മകള്‍ ആകുന്നു ഞാന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:25
ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാര്‍പ്പാന്‍ സ്ഥലവും ഉണ്ടു എന്നും അവള്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:26
അപ്പോള്‍ ആ പുരുഷന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:(Add Ref)|(Add Notes)
ഉല്പത്തി 24:27
എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവ[46] വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ എന്‍റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയില്‍ യഹോവ[46] എന്നെ എന്‍റെ യജമാനന്‍റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:28
ബാല ഓ‍ടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:29
റിബെക്കെക്കു ഒരു സഹോദരന്‍ ഉണ്ടായിരുന്നു; അവന്നു ലാബാന്‍ എന്നു പേ‍ര്‍ . ലാബാന്‍ പുറത്തു കിണറ്റിങ്കല്‍ ആ പുരുഷന്‍റെ അടുക്കല്‍ ഓ‍ടിച്ചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:30
അവന്‍ മൂക്കുത്തിയും സഹോദരിയുടെ കൈമേല്‍ വളയും കാണുകയും ആ പുരുഷന്‍ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്‍റെ സഹോദരിയായ റിബെക്കയുടെ വാക്കു കേള്‍ക്കയും ചെയ്തപ്പോള്‍ ആ പുരുഷന്‍റെ അടുക്കല്‍ ചെന്നു; അവന്‍ കിണറ്റിങ്കല്‍ ഒട്ടകങ്ങളുടെ അരികെ നില്‍ക്കയായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:31
അപ്പോള്‍ അവന്‍ : യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങള്‍ക്കു സ്ഥലവും ഞാന്‍ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:32
അങ്ങനെ ആ പുരുഷന്‍ വീട്ടില്‍ ചെന്നു. അവന്‍ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങള്‍ക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവര്‍ക്കും കാലുകളെ കഴുകുവാന്‍ വെള്ളവും കൊടുത്തു, അവന്‍റെ മുമ്പില്‍ ഭക്ഷണം വെച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:33
ഞാന്‍ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവന്‍ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:34
അപ്പോള്‍ അവന്‍ പറഞ്ഞതു: ഞാന്‍ അബ്രാഹാമിന്‍റെ ദാസന്‍ .(Add Ref)|(Add Notes)
ഉല്പത്തി 24:35
യഹോവ[46] എന്‍റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവന്‍ മഹാനായിത്തീര്‍ന്നു; അവന്‍ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാര്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:36
എന്‍റെ യജമാനന്‍റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്‍റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവന്‍ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:37
ഞാന്‍ പാര്‍ക്കുന്ന കനാന്‍ ദേശത്തിലെ കനാന്യ കന്യകമാരില്‍നിന്നു നീ എന്‍റെ മകന്നു ഭാര്യയെ എടുക്കാതെ,(Add Ref)|(Add Notes)
ഉല്പത്തി 24:38
എന്‍റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്‍റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനന്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:39
ഞാന്‍ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവന്‍ എന്നോടു:(Add Ref)|(Add Notes)
ഉല്പത്തി 24:40
ഞാന്‍ സേവിച്ചുപോരുന്ന യഹോവ[46] തന്‍റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്‍റെ വംശത്തില്‍നിന്നും പിതൃഭവനത്തില്‍നിന്നും എന്‍റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്‍റെ യാത്രയെ സഫലമാക്കും;(Add Ref)|(Add Notes)
ഉല്പത്തി 24:41
എന്‍റെ വംശക്കാരുടെ അടുക്കല്‍ ചെന്നാല്‍ നീ ഈ സത്യത്തില്‍നിന്നു ഒഴിഞ്ഞിരിക്കും; അവര്‍ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:42
ഞാന്‍ ഇന്നു കിണറ്റിന്നരികെ വന്നപ്പോള്‍ പറഞ്ഞതു: എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കില്‍ -(Add Ref)|(Add Notes)
ഉല്പത്തി 24:43
ഇതാ, ഞാന്‍ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാന്‍ ഒരു കന്യക വരികയും ഞാന്‍ അവളോടു: നിന്‍റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരിക എന്നു പറയുമ്പോള്‍ , അവള്‍ എന്നോടു: കുടിക്ക,(Add Ref)|(Add Notes)
ഉല്പത്തി 24:44
ഞാന്‍ നിന്‍റെ ഒട്ടകങ്ങള്‍ക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താല്‍ അവള്‍ തന്നേ യഹോവ[46] എന്‍റെ യജമാനന്‍റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.(Add Ref)|(Add Notes)
ഉല്പത്തി 24:45
ഞാന്‍ ഇങ്ങനെ ഹൃദയത്തില്‍ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളില്‍ പാത്രവുമായി വന്നു കിണറ്റില്‍ ഇറങ്ങി വെള്ളം കോരി; ഞാന്‍ അവളോടു: എനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:46
അവള്‍ വേഗം തോളില്‍നിന്നു പാത്രം ഇറക്കി: കുടിക്ക, ഞാന്‍ നിന്‍റെ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ കുടിച്ചു; അവള്‍ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 24:47
ഞാന്‍ അവളോടു: നീ ആരുടെ മകള്‍ എന്നു ചോദിച്ചതിന്നു അവള്‍ : മില്‍ക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്‍റെ മകള്‍ എന്നു പറഞ്ഞു. ഞാന്‍ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകള്‍ക്കു വളയും ഇട്ടു.(Add Ref)|(Add Notes)
ഉല്പത്തി 24:48
ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്‍റെ യജമാനന്‍റെ സഹോദരന്‍റെ മകളെ അവന്‍റെ മകന്നായിട്ടു എടുപ്പാന്‍ എന്നെ നേര്‍വ്വഴിക്കു കൊണ്ടുവന്നവനായി എന്‍റെ യജമാനന്‍ അബ്രാഹാമിന്‍റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 24:49
ആകയാല്‍ നിങ്ങള്‍ എന്‍റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കില്‍ എന്നോടു പറവിന്‍ ; അല്ല എന്നു വരികില്‍ അതും പറവിന്‍ ; എന്നാല്‍ ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.(Add Ref)|(Add Notes)
ഉല്പത്തി 24:50
അപ്പോള്‍ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാല്‍ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍ ഞങ്ങള്‍ക്കു കഴികയില്ല.(Add Ref)|(Add Notes)
ഉല്പത്തി 24:51
ഇതാ, റിബെക്കാ നിന്‍റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ[46] കല്പിച്ചതുപോലെ അവള്‍ നിന്‍റെ യജമാനന്‍റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:52
അബ്രാഹാമിന്‍റെ ദാസന്‍ അവരുടെ വാക്കു കേട്ടപ്പോള്‍ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:53
പിന്നെ ദാസന്‍ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കള്‍ കൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 24:54
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാര്‍ത്തു. രാവിലെ അവര്‍ എഴുന്നേറ്റശേഷം അവന്‍ : എന്‍റെ യജമാനന്‍റെ അടുക്കല്‍ എന്നെ അയക്കേണമെന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:55
അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാര്‍ത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:56
അവന്‍ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ[46] എന്‍റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്‍റെ അടുക്കല്‍ പോകുവാന്‍ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:57
ഞങ്ങള്‍ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:58
അവര്‍ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാന്‍ പോകുന്നു എന്നു അവള്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:59
അങ്ങനെ അവര്‍ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്‍റെ ദാസനെയും അവന്‍റെ ആളുകളെയും പറഞ്ഞയച്ചു.(Add Ref)|(Add Notes)
ഉല്പത്തി 24:60
അവര്‍ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്‍റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതില്‍ കൈവശമാക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:61
പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസന്‍ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.(Add Ref)|(Add Notes)
ഉല്പത്തി 24:62
എന്നാല്‍ യിസ്ഹാക്‍ ബേര്‍ലഹയിരോയീവരെ വന്നു; അവന്‍ തെക്കേദേശത്തു പാര്‍ക്കയായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 24:63
വൈകുന്നേരത്തു യിസ്ഹാക്‍ ധ്യാനിപ്പാന്‍ വെളിന്‍ പ്രദേശത്തു പോയിരുന്നു; അവന്‍ തലപൊക്കി നോക്കി ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 24:64
റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.(Add Ref)|(Add Notes)
ഉല്പത്തി 24:65
അവള്‍ ദാസനോടു: വെളിന്‍ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍ ആരെന്നു ചോദിച്ചതിന്നു എന്‍റെ യജമാനന്‍ തന്നേ എന്നു ദാസന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി.(Add Ref)|(Add Notes)
ഉല്പത്തി 24:66
താന്‍ ചെയ്ത കാര്യം ഒക്കെയും ദാസന്‍ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 24:67
യിസ്ഹാക്‍ അവളെ തന്‍റെ അമ്മയായ സാറയുടെ കൂടാരത്തില്‍ കൊണ്ടു പോയി. അവന്‍ റിബെക്കയെ പരിഗ്രഹിച്ചു അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു; അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്‍റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.(Add Ref)|(Add Notes)