📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 21 >>

ഉല്പത്തി 21:1
അനന്തരം യഹോവ[46] താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ[46] സാറെക്കു നിവൃത്തിച്ചുകൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 21:2
അബ്രാഹാമിന്‍റെ വാര്‍ദ്ധക്യത്തില്‍ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 21:3
സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവന്‍ യിസ്ഹാക്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 21:4
ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവന്‍ തന്‍റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 21:5
തന്‍റെ മകനായ യിസ്ഹാക്‍ ജനിച്ചപ്പോള്‍ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 21:6
ദൈവം എനിക്കു ചിരിയുണ്ടാക്കി; കേള്‍ക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:7
സാറാ മക്കള്‍ക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആര്‍ പറയുമായിരുന്നു. അവന്‍റെ വാര്‍ദ്ധക്യത്തിലല്ലോ ഞാന്‍ ഒരു മകനെ പ്രസവിച്ചതു എന്നും അവള്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:8
പൈതല്‍ വളര്‍ന്നു മുലകുടി മാറി; യിസ്ഹാക്കിന്‍റെ മുലകുടി മാറിയ നാളില്‍ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 21:9
മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകന്‍ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:(Add Ref)|(Add Notes)
ഉല്പത്തി 21:10
ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:11
തന്‍റെ മകന്‍ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.(Add Ref)|(Add Notes)
ഉല്പത്തി 21:12
എന്നാല്‍ ദൈവം അബ്രാഹാമിനോടു: ബാലന്‍റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കില്‍നിന്നുള്ളവരല്ലോ നിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നതു.(Add Ref)|(Add Notes)
ഉല്പത്തി 21:13
ദാസിയുടെമകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്‍റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 21:14
അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്‍റെ തോളില്‍വെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവള്‍ പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയില്‍ ഉഴന്നു നടന്നു.(Add Ref)|(Add Notes)
ഉല്പത്തി 21:15
തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു.(Add Ref)|(Add Notes)
ഉല്പത്തി 21:16
അവള്‍ പോയി അതിന്നെതിരെ ഒരു അമ്പിന്‍ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:17
ദൈവം ബാലന്‍റെ നിലവിളി കേട്ടു; ദൈവത്തിന്‍റെ ദൂതന്‍ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്നു അവന്‍റെ നിലവിളികേട്ടിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 21:18
നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 21:19
ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 21:20
ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മരുഭൂമിയില്‍ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 21:21
അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു; അവന്‍റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.(Add Ref)|(Add Notes)
ഉല്പത്തി 21:22
അക്കാലത്തു അബിമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്‍റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;(Add Ref)|(Add Notes)
ഉല്പത്തി 21:23
ആകയാല്‍ നീ എന്നോടോ എന്‍റെ സന്തതിയോടോ എന്‍റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാന്‍ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാര്‍ത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:24
സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:25
എന്നാല്‍ അബീമേലെക്കിന്‍റെ ദാസന്മാര്‍ അപഹരിച്ച കിണര്‍നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:26
അതിന്നു അബീമേലെക്; ഇക്കാര്യം ചെയ്തതു ആരെന്നു ഞാന്‍ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാന്‍ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:27
പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവര്‍ ഇരുവരും തമ്മില്‍ ഉടമ്പടി ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 21:28
അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിര്‍ത്തി.(Add Ref)|(Add Notes)
ഉല്പത്തി 21:29
അപ്പോള്‍ അബീമേലെക്‍ അബ്രാഹാമിനോടു: നീ വേറിട്ടു നിര്‍ത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികള്‍ എന്തിന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 21:30
ഞാന്‍ ഈ കിണര്‍ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 21:31
അവര്‍ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ബേര്‍-ശേബ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 21:32
ഇങ്ങനെ അവര്‍ ബേര്‍-ശേബയില്‍വെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 21:33
അബ്രാഹാം ബേര്‍ -ശേബയില്‍ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തില്‍ അവിടെവെച്ചു ആരാധന കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 21:34
അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്തു.(Add Ref)|(Add Notes)