📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 42

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 42 >>

ഉല്പത്തി 42:1
മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള്‍ തന്‍റെ പുത്രന്മാരോടു: നിങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കിനില്ക്കുന്നതു എന്തു?(Add Ref)|(Add Notes)
ഉല്പത്തി 42:2
മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:3
യോസേഫിന്‍റെ സഹോദരന്മാര്‍ പത്തുപേ‍ര്‍ മിസ്രയീമില്‍ ധാന്യം കൊള്ളുവാന്‍ പോയി.(Add Ref)|(Add Notes)
ഉല്പത്തി 42:4
എന്നാല്‍ യോസേഫിന്‍റെ അനുജനായ ബേന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.(Add Ref)|(Add Notes)
ഉല്പത്തി 42:5
അങ്ങനെ ധാന്യം കൊള്ളുവാന്‍ വന്നവരുടെ ഇടയില്‍ യിസ്രായേലിന്‍റെ പുത്രന്മാരും വന്നു; കനാന്‍ ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.(Add Ref)|(Add Notes)
ഉല്പത്തി 42:6
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്‍റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 42:7
യോസഫ് തന്‍റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങള്‍ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാന്‍ കനാന്‍ ദെശത്തു നിന്നു വരുന്നു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:8
യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.(Add Ref)|(Add Notes)
ഉല്പത്തി 42:9
യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഓ‍ര്‍ത്തു അവരോടു: നിങ്ങള്‍ ഒറ്റുകാരാകുന്നു; ദേശത്തിന്‍റെ ദുര്‍ബ്ബലഭാഗം നോക്കുവാന്‍ നിങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:10
അവര്‍ അവനോടു: അല്ല, യജമാനനേ, അടിയങ്ങള്‍ ആഹാരം കൊള്ളുവാന്‍ വന്നിരിക്കുന്നു;(Add Ref)|(Add Notes)
ഉല്പത്തി 42:11
ഞങ്ങള്‍ എല്ലാവരും ഒരാളുടെ മക്കള്‍ ; ഞങ്ങള്‍ പരമാര്‍ത്ഥികളാകുന്നു; അടിയങ്ങള്‍ ഒറ്റുകാരല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:12
അവന്‍ അവരോടു: അല്ല, നിങ്ങള്‍ ദേശത്തിന്‍റെ ദുഴ്‍ബ്ബലഭാഗം നോക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:13
അതിന്നു അവര്‍ : അടിയങ്ങള്‍ കനാന്‍ ദേശത്തുള്ള ഒരാളുടെ മക്കള്‍ ; പന്ത്രണ്ടു സഹോദരന്മാര്‍ ആകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്‍റെ അടുക്കല്‍ ഉണ്ടു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:14
യോസേഫ് അവരോടു പറഞ്ഞതു: ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 42:15
ഇതിനാല്‍ ഞാന്‍ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന്‍ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള്‍ ഇവിടെനിന്നു പുറപ്പെടുകയില്ല.(Add Ref)|(Add Notes)
ഉല്പത്തി 42:16
നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന്‍ നിങ്ങളില്‍ ഒരുത്തനെ അയപ്പിന്‍ ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള്‍ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികില്‍ ; ഫറവോനാണ, നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 42:17
അങ്ങനെ അവന്‍ അവരെ മൂന്നു ദിവസം തടവില്‍ ആക്കി.(Add Ref)|(Add Notes)
ഉല്പത്തി 42:18
മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാന്‍ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിന്‍ :(Add Ref)|(Add Notes)
ഉല്പത്തി 42:19
നിങ്ങള്‍ പരമാര്‍ത്ഥികള്‍ എങ്കില്‍ നിങ്ങളുടെ ഒരു സഹോദരന്‍ കരാഗൃഹത്തില്‍ കിടക്കട്ടെ; നിങ്ങള്‍ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 42:20
എന്നാല്‍ നിങ്ങളുടെ ഇളയസഹോദരനെ എന്‍റെ അടുക്കല്‍ കൊണ്ടുവരേണം; അതിനാല്‍ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങള്‍ മരിക്കേണ്ടിവരികയില്ല; അവര്‍ അങ്ങനെ സമ്മതിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 42:21
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്‍റെ പ്രാണസങ്കടം കണ്ടാറെയും അവന്‍റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര്‍ തമ്മില്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:22
അതിന്നു രൂബേന്‍ : ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്‍റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:23
യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവന്‍ ഇതു ഗ്രഹിച്ചു എന്നു അവര്‍ അറിഞ്ഞില്ല.(Add Ref)|(Add Notes)
ഉല്പത്തി 42:24
അവന്‍ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കല്‍ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തില്‍ നിന്നു ശിമെയോനെ പിടിച്ചു അവര്‍ കാണ്‍കെ ബന്ധിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 42:25
അവരുടെ ചാക്കില്‍ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്‍റെ ചാക്കില്‍ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്‍ക്കും ചെയ്തുകൊടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 42:26
അവര്‍ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.(Add Ref)|(Add Notes)
ഉല്പത്തി 42:27
വഴിയമ്പലത്തില്‍വെച്ചു അവരില്‍ ഒരുത്തന്‍ കഴുതെക്കു തീന്‍ കൊടുപ്പാന്‍ ചാക്കു അഴിച്ചപ്പോള്‍ തന്‍റെ ദ്രവ്യം ചാക്കിന്‍റെ വായ്ക്കല്‍ ഇരിക്കുന്നതു കണ്ടു,(Add Ref)|(Add Notes)
ഉല്പത്തി 42:28
തന്‍റെ സഹോദരന്മാരോടു: എന്‍റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്‍റെ ചാക്കില്‍ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ അവരുടെ ഉള്ളം തളര്‍ന്നു, അവര്‍ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:29
അവര്‍ കനാന്‍ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്‍റെ അടുക്കല്‍ എത്തിയാറെ, തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു:(Add Ref)|(Add Notes)
ഉല്പത്തി 42:30
ദേശത്തിലെ അധിപതിയായവന്‍ ഞങ്ങള്‍ ദേശത്തെ ഒറ്റുനോക്കുന്നവര്‍ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 42:31
ഞങ്ങള്‍ അവനോടു: ഞങ്ങള്‍ പരാമാര്‍ത്ഥികളാകുന്നു, ഞങ്ങള്‍ ഒറ്റുകാരല്ല.(Add Ref)|(Add Notes)
ഉല്പത്തി 42:32
ഞങ്ങള്‍ ഒരു അപ്പന്‍റെ മക്കള്‍; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല; ഇളയവന്‍ കനാന്‍ ദേശത്തു ഞങ്ങളുടെ അപ്പന്‍റെ അടുക്കല്‍ ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:33
അതിന്നു ദേശത്തിലെ അധിപതിയായവന്‍ ഞങ്ങളോടു പറഞ്ഞതു: നിങ്ങള്‍ പരമാര്‍ത്ഥികള്‍ എന്നു ഞാന്‍ ഇതിനാല്‍ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്‍റെ അടുക്കല്‍ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 42:34
നിങ്ങളുടെ ഇളയസഹോദരനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതിനാല്‍ നിങ്ങള്‍ ഒറ്റുകാരല്ല, പരമാര്‍ത്ഥികള്‍ തന്നേ എന്നു ഞാന്‍ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്‍ക്കു ഏല്പിച്ചുതരും; നിങ്ങള്‍ക്കു ദേശത്തു വ്യാപാരവും ചെയ്യാം.(Add Ref)|(Add Notes)
ഉല്പത്തി 42:35
പിന്നെ അവര്‍ ചാക്കു ഒഴിക്കുമ്പോള്‍ ഇതാ, ഓ‍രോരുത്തന്‍റെ ചാക്കില്‍ അവനവന്‍റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.(Add Ref)|(Add Notes)
ഉല്പത്തി 42:36
അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:37
അതിന്നു രൂബേന്‍ അപ്പനോടു: എന്‍റെ കയ്യില്‍ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്‍റെ അടുക്കല്‍ മടക്കി കൊണ്ടുവരും; ഞാന്‍ അവനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം എന്‍റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 42:38
എന്നാല്‍ അവന്‍ : എന്‍റെ മകന്‍ നിങ്ങളോടുകൂടെ പോരികയില്ല; അവന്‍റെ ജ്യോഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)