📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 4 >>

ഉല്പത്തി 4:1
അനന്തരം മനുഷ്യന്‍ തന്‍റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാല്‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 4:2
പിന്നെ അവള്‍ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല്‍ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:3
കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തില്‍നിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:4
ഹാബെലും ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്നു, അവയുടെ മേദസ്സില്‍നിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ[46] ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 4:5
കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി.(Add Ref)|(Add Notes)
ഉല്പത്തി 4:6
എന്നാറെ യഹോവ[46] കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്‍റെ മുഖം വാടുന്നതും എന്തു?(Add Ref)|(Add Notes)
ഉല്പത്തി 4:7
നീ നന്മചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 4:8
എന്നാറെ കയീന്‍ തന്‍റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരിക്കുമ്പോള്‍ കയീന്‍ തന്‍റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:9
പിന്നെ യഹോവ[46] കയീനോടു: നിന്‍റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നു: ഞാന്‍ അറിയുന്നില്ല; ഞാന്‍ എന്‍റെ അനുജന്‍റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 4:10
അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:11
ഇപ്പോള്‍ നിന്‍റെ അനുജന്‍റെ രക്തം നിന്‍റെ കയ്യില്‍ നിന്നു ഏറ്റുകൊള്‍വാന്‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.(Add Ref)|(Add Notes)
ഉല്പത്തി 4:12
നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്‍റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും.(Add Ref)|(Add Notes)
ഉല്പത്തി 4:13
കയീന്‍ യഹോവയോടു: എന്‍റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:14
ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍ , എന്നെ കൊല്ലും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 4:15
യഹോവ[46] അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല്‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ[46] അവന്നു ഒരു അടയാളം വെച്ചു.(Add Ref)|(Add Notes)
ഉല്പത്തി 4:16
അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 4:17
കയീന്‍ തന്‍റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ ഒരു പട്ടണം പണിതു, ഹാനോക്‍ എന്നു തന്‍റെ മകന്‍റെ പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 4:18
ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേല്‍ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേല്‍ ലാമെക്കിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 4:19
ലാമെക്‍ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവള്‍ക്കു സില്ലാ എന്നും പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 4:20
ആദാ യാബാലിനെ പ്രസവിച്ചു; അവന്‍ കൂടാരവാസികള്‍ക്കും പശുപാലകന്മാര്‍ക്കും പിതാവായ്തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:21
അവന്‍റെ സഹോദരന്നു യൂബാല്‍ എന്നു പേ‍ര്‍ . ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായ്തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 4:22
സില്ലാ തൂബല്‍കയീനെ പ്രസവിച്ചു; അവന്‍ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുംന്നവനായ്തീര്‍ന്നു; തൂബല്‍കയീന്‍റെ പെങ്ങള്‍ നയമാ.(Add Ref)|(Add Notes)
ഉല്പത്തി 4:23
ലാമെക്‍ തന്‍റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ; ലാമെക്കിന്‍ ഭാര്യമാരേ, എന്‍റെ വചനത്തിന്നു ചെവി തരുവിന്‍ ! എന്‍റെ മുറിവിന്നു പകരം ഞാന്‍ ഒരു പുരുഷനെയും, എന്‍റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.(Add Ref)|(Add Notes)
ഉല്പത്തി 4:24
കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കില്‍ ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.(Add Ref)|(Add Notes)
ഉല്പത്തി 4:25
ആദാം തന്‍റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു: കയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 4:26
ശേത്തിന്നും ഒരു മകന്‍ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.(Add Ref)|(Add Notes)