📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 38

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 38 >>

ഉല്പത്തി 38:1
അക്കാലത്തു യെഹൂദാ തന്‍റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്‍റെ അടുക്കല്‍ ചെന്നു;(Add Ref)|(Add Notes)
ഉല്പത്തി 38:2
അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്‍റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
ഉല്പത്തി 38:3
അവള്‍ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 38:4
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഓ‍നാന്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 38:5
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 38:6
യെഹൂദാ തന്‍റെ ആദ്യജാതനായ ഏരിന്നു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 38:7
യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ[46] അവനെ മരിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:8
അപ്പോള്‍ യെഹൂദാ ഓ‍നാനോടു: നിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്‍റെ പേ‍ര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 38:9
എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓ‍നാന്‍ അറികകൊണ്ടു ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 38:10
അവന്‍ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ ഇവനെയും മരിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:11
അപ്പോള്‍ യെഹൂദാ തന്‍റെ മരുമകളായ താമാരോടു: എന്‍റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്‍റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്‍റെ വീട്ടില്‍പോയി പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 38:12
കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള്‍ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന്‍ തന്‍റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.(Add Ref)|(Add Notes)
ഉല്പത്തി 38:13
നിന്‍റെ അമ്മായപ്പന്‍ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.(Add Ref)|(Add Notes)
ഉല്പത്തി 38:14
ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള്‍ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്‍റെ ഗോപുരത്തില്‍ ഇരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 38:15
യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:16
അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്‍റെ മരുമകള്‍ എന്നു അറിയാതെ: വരിക, ഞാന്‍ നിന്‍റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്‍റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:17
ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന്‍ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവള്‍ ചോദിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:18
എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്‍റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 38:19
പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്‍റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:20
സ്ത്രീയുടെ കയ്യില്‍നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്‍റെ കൈവശം ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും.(Add Ref)|(Add Notes)
ഉല്പത്തി 38:21
അവന്‍ ആ സ്ഥലത്തെ ആളുകളോടു: ഏനയീമില്‍ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 38:22
അവന്‍ യെഹൂദയുടെ അടുക്കല്‍ മടങ്ങിവന്നു: ഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു(Add Ref)|(Add Notes)
ഉല്പത്തി 38:23
അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 38:24
ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടു: നിന്‍റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാ: അവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 38:25
അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്‍റെ അടുക്കല്‍ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാല്‍ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 38:26
യെഹൂദാ അവയെ അറിഞ്ഞു: അവള്‍ എന്നിലും നീതിയുള്ളവള്‍ ; ഞാന്‍ അവളെ എന്‍റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.(Add Ref)|(Add Notes)
ഉല്പത്തി 38:27
അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 38:28
അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്തു അവന്‍റെ കൈക്കു കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 38:29
അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്‍റെ സഹോദരന്‍ പുറത്തുവന്നു: നീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള്‍ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 38:30
അതിന്‍റെ ശേഷം കൈമേല്‍ ചുവന്ന നൂലുള്ള അവന്‍റെ സഹോദരന്‍ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.(Add Ref)|(Add Notes)